കവിത
...............
എൻറെ വോട്ട് ...
....................................
പിന്നെയും പിന്നെയും
കൈ കൂപി വന്നവർ
വോട്ടിനായ്
യാചിച്ചു കൊണ്ടു തന്നെ
ഇനിയുമെൻ
വോട്ടിനാൽ
ഇവിടെയൊരു കാട്ടാളൻ
വാഴരുത്എന്ന് ഞാനുറച്ചൂ
ഇടതനും വലതനും
മാറി മാറി ഇവിടെ
ഭരണം പങ്കിട്ടു ഏറെ കാലം
മാറ്റമില്ലാതുള്ള
ഓട്ടമാണ്
എന്നും നേട്ടങ്ങൾ
വോട്ടു നേടുന്നവർക്കായ്
പുഞ്ചിരിച്ചോടുന്നു
ജന നായകർ
മണ്ണിൽ കണ്ണുനീർ വീഴ്ത്തുന്നു
ജന കോടികൾ
നാൾക്കു നാൾ
നാട് തളർന്നിടുന്നു
ഇവിടെ നായകർ
സമ്പന്നരായിടുന്നു
കോടികൾ കൊണ്ടവർ
അമ്മാനമാടുവത്
കണ്ടു നില്ക്കുന്നതോ പട്ടിണിക്കാർ
കൊലയാളികൾക്കെൻറെ
വോട്ട് ഇല്ല
അഴിമതിക്കാർക്കെൻറെ
വോട്ട് ഇല്ല
തീവ്ര വാദിക്കും ഭീകരർക്കും
വോട്ടു ചെയ്യില്ല ഒരിക്കലും ഞാൻ
ജന പക്ഷം ചേർന്നു
നിൽക്കുന്നവർക്കും
പ്രകൃതിയെ
സ്നേഹിച്ചിടുന്നവർക്കും
മാത്രമായുള്ളതാണെൻറെ വോട്ട്
ജന പക്ഷം ചേരണം എൻറെ വോട്ട് .
.................................................................
സുലൈമാന്‍ പെരുമുക്ക്