കവിത :കരുണ വറ്റുന്ന ലോകം
കവിത
................
കരുണ വറ്റുന്ന ലോകം
......................................................
ഇവിടെ ഇന്നു
കരുണ താനെ വറ്റുകയാണ്
കൂട്ടത്തിൽ ചിലർ
ഉള്ളത് ഊറ്റിയെടുത്ത്
ഉപയോഗ ശൂന്യമാക്കുന്നു
പകരം
വെയ്ക്കുന്നതോ
തികഞ്ഞ സ്വാർത്ഥതയാണ്
പുഞ്ചിരിക്കുന്ന
ചില അധരങ്ങളിലേക്ക്
സൂക്ഷ്മതയിലൊന്നു
കണ്ണയച്ചാൽ കാണാം
പരിഹാസത്തിൻറെ
ചുളിവുകൾ
ആൾ കൂട്ടത്തിലെ
സാഹസികൻ
ഇരുളിൽ
ആത്മഹത്യചെയ്യുന്നു
വില്പ്പനയ്ക്കു -
വെച്ച കാരുണ്യം
ജീവനറ്റ ശരീരമാണെന്നു
വിളിച്ചു പറയുന്നുണ്ട്
ഇരുട്ടും തണുപ്പും
കട്ടപിടിച്ച
ശിരസുകളിൾ
ഓരോ സൂര്യനുദിച്ചാലും
ഫലം ശൂന്യമായേക്കാം
കേരളം
ഭ്രാന്താലായമാണെന്ന
ദീർഘ ദർശിയുടെ
പ്രവചനം
പുലരുകയാണിവിടെ ...
ചരിത്രത്തിൻറെ മുന്നിൽ
വെറുതെ
കണ്ണടച്ചിരിക്കയാണ്
ബുദ്ധിജീവികളായ നമ്മൾ .
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
9 അഭിപ്രായങ്ങള്‍:
"ബുദ്ധിജീവികളായ നമ്മൾ"????????? നമ്മൾക്ക് ബുദ്ധിയോ? ഹ ഹ ഹ!!!!!!!!!! കൊള്ളാം!!!!!!!
വിനാശകാലേ അതിബുദ്ധി!
ആശംസകള്‍
അതെ 'ബുജി 'കൾ ,അങ്ങനെ പറയാനും കേൾക്കാനും ആഗ്രഹിക്കുന്ന ജനം കൂടി വരികയാണല്ലോ .....
ആദ്യവായനക്കും അഭിപ്രായത്തിനും
കൈയോപ്പിനും നന്ദി ....
വായനക്കും അഭിപ്രായത്തിനും
നന്ദി തങ്കപ്പേട്ടാ നന്ദി ...
കരുണയില്ലാത്തവര്‍ നാം
കണ്ണിർ പുഴകൾ അത് മാത്രം.............
ആദ്യ വരികൾ ഒരു പ്രസ്താവന മാത്രമായി തോന്നി. കവിതയുടെ സ്വഭാവം വരുന്നത് പിന്നെയും താഴേക്കു വരുമ്പോഴാണ്. അക്ഷരത്തെറ്റുകൾ കണ്ടു ( ആൾ കൂട്ടത്തിലെ, ശരീരമാണന്നു , ഭാന്താലായമാണന്ന )
കേരളം
ഭ്രാന്താലായമാണെന്ന
ദീർഘ ദർശിയുടെ
പ്രവചനം
പുലരുകയാണിവിടെ ...
നേര്‍കാഴ്ചകള്‍ :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം