കവിത :എൻറെ വോട്ട് ...
കവിത
...............
എൻറെ വോട്ട് ...
....................................
പിന്നെയും പിന്നെയും
കൈ കൂപി വന്നവർ
വോട്ടിനായ്
യാചിച്ചു കൊണ്ടു തന്നെ
ഇനിയുമെൻ
വോട്ടിനാൽ
ഇവിടെയൊരു കാട്ടാളൻ
വാഴരുത്എന്ന് ഞാനുറച്ചൂ
ഇടതനും വലതനും
മാറി മാറി ഇവിടെ
ഭരണം പങ്കിട്ടു ഏറെ കാലം
മാറ്റമില്ലാതുള്ള
ഓട്ടമാണ്
എന്നും നേട്ടങ്ങൾ
വോട്ടു നേടുന്നവർക്കായ്
പുഞ്ചിരിച്ചോടുന്നു
ജന നായകർ
മണ്ണിൽ കണ്ണുനീർ വീഴ്ത്തുന്നു
ജന കോടികൾ
നാൾക്കു നാൾ
നാട് തളർന്നിടുന്നു
ഇവിടെ നായകർ
സമ്പന്നരായിടുന്നു
കോടികൾ കൊണ്ടവർ
അമ്മാനമാടുവത്
കണ്ടു നില്ക്കുന്നതോ പട്ടിണിക്കാർ
കൊലയാളികൾക്കെൻറെ
വോട്ട് ഇല്ല
അഴിമതിക്കാർക്കെൻറെ
വോട്ട് ഇല്ല
തീവ്ര വാദിക്കും ഭീകരർക്കും
വോട്ടു ചെയ്യില്ല ഒരിക്കലും ഞാൻ
ജന പക്ഷം ചേർന്നു
നിൽക്കുന്നവർക്കും
പ്രകൃതിയെ
സ്നേഹിച്ചിടുന്നവർക്കും
മാത്രമായുള്ളതാണെൻറെ വോട്ട്
ജന പക്ഷം ചേരണം എൻറെ വോട്ട് .
.................................................................
സുലൈമാന്‍ പെരുമുക്ക്
00971553538596
6 അഭിപ്രായങ്ങള്‍:
ജനാതിപത്യം പുലരുകതന്നെ വേണം!
ആശംസകള്‍
കവിത നന്നായിട്ടുണ്ട്..
ആശംസകള്‍
മൂന്ന് പേര്‍ എങ്കിലും വോട്ട് ചെയ്താല്‍, അതില്‍ രണ്ടുപേരുടെ വോട്ട് ഒരാള്‍ക്ക് ആയാല്‍ ഒരു എം. പി ഉണ്ടാകും. അദ്ദാണ് മഹത്തായ ജനാദിബഥ്യം
ഏതുകാര്യത്തിലും, സ്വന്തം സെലക്ഷൻ ഒരിക്കലും മോശമാവാറില്ലെന്ന് ചിലർ പറയാറുണ്ട്. അവർ പോലും, ജനപ്രതിനിധികളുടെ കാര്യം പറയുമ്പോൾ ഒന്നറക്കുന്നതായി തോന്നാറുണ്ട്. അവരെ കുറ്റം പറയാനൊക്കില്ല. ഒറ്റക്കഴുകലിനു നിറമിളകുന്ന തുണി പോലാ മിക്ക ജനപ്രതിനിധികളുടേയും കാര്യം.
നല്ല കവിത. ഇൻഷാ അള്ളാഹ്, സെലക്ഷൻ നന്നായിരിക്കട്ടെ.
ശുഭാശംസകൾ.....
വോട്ട് ജനപക്ഷക്കാർക്കു തന്നെയാവട്ടെ
നന്നായിട്ടുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം