കവിത
..............
ഒരമ്മ മകളോട് ....
.......................................
കാണാതായ
നാലാം ദിവസം
അവൾ കോടതിയിൽ
എത്തുമെന്നാരൊ പറഞ്ഞു
കോടതിയിൽ നിന്നവൾ
തിരിഞ്ഞു നോക്കാതെ
ഇഷ്ടക്കാരനൊത്തു
പോകുമ്പോൾ അമ്മ പറഞ്ഞു -
മോളേ പ്രണയം
പിശാച് നോക്കിയിരിക്കുന്ന
അധി മധുരമുള്ളൊരു
വിഷക്കനിയാണ്
വിവേകത്തിൻറെ
മേമ്പൊടിയില്ലാതെ
രുചിക്കുന്നവർ
രക്ത ബന്ധങ്ങളെല്ലാം
വലിച്ചെറിയും
മോളേ
നീ എൻറെ
ഗർഭാശയ ഭിത്തിയിൽ
ചവിട്ടിയപ്പോഴല്ലാം
എൻറെ ഹൃദയം നിനക്കായ്
താളമിട്ടിരുന്നു
ഇന്നു നീ അച്ഛൻറെ
നെഞ്ച് പിളർത്തു
ഇന്നലെ കണ്ടവൻറെ
കൂടെ പോകുന്നത്
അമ്മയുടെ ഹൃദയത്തിൽ
ചവിട്ടിയാണ്
എങ്കിലും
നിനക്കായ് ഞാൻ
നന്മകൾ നേരുന്നു ...
സുലൈമാന്‍ പെരുമുക്ക്
00971553538596