2014, മാർച്ച് 2, ഞായറാഴ്‌ച

കവിത :ഗെയിൽ ട്രെഡു്വെൽ


കവിത 
..............
                      ഗെയിൽ ട്രെഡു്വെൽ 
                     ...........................................

ഗെയിൽ ട്രെഡു്വെൽ 
അതായിരുന്നു 
ആ ദൂതികയുടെ നാമം 

സൗമ്യ ഭാവവും 
മൃദുല  ഭാഷണവും 
കൂടപ്പിറപ്പായിരുന്നു 

പൂമ്പാറ്റയെ പോലെ 
പൂക്കളെയും നക്ഷത്രങ്ങളേയും 
അവൾ മതി മറന്നു സ്നേഹിച്ചു 

കൗമാരത്തിലവൾ 
വെള്ളരി പ്രാവുകളൊത്ത് 
പറന്നുയർന്നു പൂനിലാവിൽ 
ലെയിക്കുന്ന സ്വപ്നം കണ്ടു 

ചിന്തകൾക്ക് 
ചിറകു  വീണപ്പോൾ 
സ്വപ്നങ്ങളവളെ 
താരാട്ടുവാൻ മാടിവിളിക്കയായ്‌ 

പ്രകാശ വേഗതക്കപ്പുറം 
ചിന്തകളോടൊത്ത് 
അവളും പറന്നുയർന്നു 
മണ്ണിലിറങ്ങിയപ്പോൾ കണ്ടത് 
ദൈവത്തിൻറെ സ്വന്തം നാട് 

പിന്നെയവൾ വൈകിയില്ല 
ലോക മാതാവിൻറെ 
കാൽ കീഴിൽ സർവം 
സമർപ്പിച്ചു സായൂജ്യമടഞ്ഞു 

സ്നേഹ മയിയുടെ 
ഹൃദയത്തിൽ നിന്നും 
അമൃത് നുകരുമ്പോൾ 
സ്ഥല ,കാലങ്ങൾക്കതീതമായ 
ലോകത്തായിരുന്നവൾ 

ഒരിക്കലവൾ 
ആഹൃദയം 
തേടിയെത്തിയപ്പോൾ 
അതിൻറെ ഇരിപ്പിടത്തിലോരാൾ 
കാമാർത്തനായി ചിത്രം 
വരയ്ക്കുന്നതു കണ്ട്  അമ്പരന്നു 

കണ്ണുകളെ 
അവൾ തള്ളിപ്പറഞ്ഞു 
മനസ്സിനോടതു 
വിശ്വസിക്കരുതെന്ന് 
ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു 
അതിനിടയിലയാൾ 
അവളുടെ കുളിമുറിയിലും 
വന്നു മുട്ടിയപ്പോൾ അവൾ ഞെട്ടി 

അന്നവൾ 
ആണയിട്ടു പറഞ്ഞു 
ഇതു പൂനിലാവല്ല 
കട്ടപിടിച്ച ഇരുട്ടാണന്ന് 

പിച്ചിചിന്തിയ ശരീരത്തിലെ 
വിശുദ്ധ മനസ്സുമായ് 
കാരിരുമ്പൊത്ത കോട്ടയിൽ നിന്നും 
ഒരു മിന്നാമിന്നിയായ് 
അവൾ പറന്നകന്നു 

ഇന്നവൾ 
ആത്മ ദളങ്ങൾ 
മറിക്കുമ്പോൾ 
ലോകം വിസ്മയംകൊള്ളുന്നു .

       സുലൈമാന്‍ പെരുമുക്ക്
                00971553538596
         sulaimanperumukku@gmail.com

12 അഭിപ്രായങ്ങള്‍:

2014, മാർച്ച് 2 8:25 AM ല്‍, Blogger ajith പറഞ്ഞു...

ചില യാഥാര്‍ത്ഥ്യങ്ങള്‍ അറിയാന്‍ ചിലര്‍ നിമിത്തമാകുന്നുണ്ട്!!

 
2014, മാർച്ച് 2 8:52 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

സ്വർഗ്ഗവും,നരകവും മനുഷ്യന്റെ മനസ്സുകളിൽത്തന്നെ.നരകമൊരിക്കലും വിശുദ്ധമല്ല .ദൈവത്തെ ഒരിക്കലും ഭയപ്പെടേണ്ടതായിട്ടില്ല.മറന്നു പ്രവർത്തിക്കാതിരുന്നാൽ മതി.ഒരിടം ഭയം വിതറുന്നുവെങ്കിൽ അവിടെ ദൈവസാന്നിദ്ധ്യവുമില്ല.

നല്ല കവിത.

ശുഭാശംസകൾ....

 
2014, മാർച്ച് 2 9:19 AM ല്‍, Blogger Shahjahan T Abbas പറഞ്ഞു...

സമകാലിക വിഷയങ്ങളില്‍ ഇത്രപെട്ടെന്നു കവിതയുടെ ദളം വിടര്‍ത്താന്‍ പെരുമുക്കിനുള്ള കഴിവ് അഭിനന്തനീയം തന്നെ.... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ....

 
2014, മാർച്ച് 2 9:52 AM ല്‍, Blogger ബി.ജി.എന്‍ വര്‍ക്കല പറഞ്ഞു...

മുഴുവന്‍ വായിച്ചില്ല പത്രം നല്‍കിയ ഇരുപതാം അധ്യായം മാത്രം വായിച്ച പോരായ്മ കവിതയ്ക്കുണ്ട്‌ . മുഴുവന്‍ വായിക്കൂ . കൂടുതല്‍ ശക്തത ഉണ്ടാകും വരികള്‍ക്ക് ഉറപ്പ്

 
2014, മാർച്ച് 2 10:11 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അജിത്തേട്ടൻ പറഞ്ഞത് സത്യമാണ് .എന്നെന്നും സ്നേഹം അഭിനയിക്കാൻ കഴിയില്ല തനി നിറം ഒരു നാൾ തെളിഞ്ഞു കാണും ...ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി .

 
2014, മാർച്ച് 2 10:16 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ജനം തിരിച്ചറിയാൻ വൈകുന്നു ....വരവിനും
വായനക്കും അഭിപ്രായത്തിനും നന്ദി സൗഗന്ധികം .

 
2014, മാർച്ച് 2 10:48 PM ല്‍, Blogger Cv Thankappan പറഞ്ഞു...

വിസ്മയം കൊള്ളുന്നു.
ആശംസകള്‍

 
2014, മാർച്ച് 3 1:03 AM ല്‍, Blogger Unknown പറഞ്ഞു...

സുലൈമാന്റെ കവിതാ രചനയ്ക്കുള്ള കഴിവ് പുകഴ്ത്തുന്നതോടൊപ്പം
ഇവളെ കേന്ദ്രീകരിച്ച് കവിത എഴുതിയതിനോട് വിയോജിക്കുന്നു.
കാരണം , ഇവള്‍ മറ്റേതോ മത വിശ്വാസിനി.
അവള്‍ അന്ന് വരെ വിശ്വസിച്ചിരുന്ന അവളുടെ സ്വന്തം മതത്തെ കാറ്റില്‍ പറത്തി ....
ഇവിടെ വന്ന് ഇതാണ് ദൈവം , ഇവിടെയാണ്‌ ദൈവീകം ... എന്ന് വിശ്വസിച്ചത് ആരുടെ പ്രേരണയാല്‍ ആയിരുന്നു. അതോര്‍ക്കാതെ ഇവള്‍ക്ക് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നതില്‍ അര്‍ത്ഥമില്ല.
എന്നാല്‍ , അവള്‍ പുറത്തു വിട്ട ചില വിഷയങ്ങളോട് നമുക്ക് ....
അത് ചിന്തിക്കേണ്ട വിഷയമാണ്.

 
2014, മാർച്ച് 3 10:06 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

പ്രാർത്ഥനയ്ക്കും പ്രോത്സാഹനത്തിനും
നല്ല വാക്കിനും നന്ദി ഷാജഹാൻ .സ്നേഹം വിതറുകയും സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരേയും ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടേ ....

 
2014, മാർച്ച് 3 10:12 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വിജു വിൻറെ വിലയിരുത്തൽ ശരിയാണ്
പുസ്തകംമുഴുവൻ വായിച്ചിട്ടില്ല ....അഭിപ്രായത്തിനു നന്ദി .

 
2014, മാർച്ച് 3 10:14 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

പ്രോത്സാഹനത്തിനു നന്ദി
തങ്കപ്പേട്ടാ .

 
2014, മാർച്ച് 3 10:34 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ജനിച്ചു വീഴുന്ന അതെ മതത്തിൽ തന്നെ
കിടന്നു മരിക്കണമെന്ന അഭിപ്രായം എനിക്കില്ല .ഒരാൾക്ക് കൂടുതൽ നല്ലത്
എന്നു തോനുന്ന രാഷ്ട്രിയ പാർട്ടിയെ
സ്വീകരിക്കുന്നതു പോലെ മതത്തെയും
തിരഞ്ഞെടുക്കാം എന്നതാണ് എൻറെ
ചിന്ത .അഭിപായത്തിനും പ്രോത്സാഹനത്തിനും നന്ദി ...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം