2014, മാർച്ച് 6, വ്യാഴാഴ്‌ച

കവിത :ഒരമ്മ മകളോട് ....


കവിത 
..............
                       ഒരമ്മ മകളോട് ....
                 .......................................
കാണാതായ 
നാലാം ദിവസം 
അവൾ കോടതിയിൽ 
എത്തുമെന്നാരൊ പറഞ്ഞു 

കോടതിയിൽ നിന്നവൾ 
തിരിഞ്ഞു നോക്കാതെ 
ഇഷ്ടക്കാരനൊത്തു 
പോകുമ്പോൾ അമ്മ പറഞ്ഞു -

മോളേ പ്രണയം 
പിശാച് നോക്കിയിരിക്കുന്ന 
അധി മധുരമുള്ളൊരു 
വിഷക്കനിയാണ് 

വിവേകത്തിൻറെ 
മേമ്പൊടിയില്ലാതെ 
രുചിക്കുന്നവർ 
രക്ത ബന്ധങ്ങളെല്ലാം 
വലിച്ചെറിയും 

മോളേ 
നീ എൻറെ 
ഗർഭാശയ ഭിത്തിയിൽ 
ചവിട്ടിയപ്പോഴല്ലാം 
എൻറെ ഹൃദയം നിനക്കായ് 
താളമിട്ടിരുന്നു 

ഇന്നു നീ അച്ഛൻറെ 
നെഞ്ച് പിളർത്തു 
ഇന്നലെ കണ്ടവൻറെ 
കൂടെ പോകുന്നത് 
അമ്മയുടെ ഹൃദയത്തിൽ 
ചവിട്ടിയാണ് 

എങ്കിലും 
നിനക്കായ്  ഞാൻ 
നന്മകൾ നേരുന്നു ...

         സുലൈമാന്‍ പെരുമുക്ക്
                00971553538596
         sulaimanperumukku@gmail.com4 അഭിപ്രായങ്ങള്‍:

2014, മാർച്ച് 6 11:10 PM ല്‍, Blogger AnuRaj.Ks പറഞ്ഞു...

Nerunnu nanmakl.

 
2014, മാർച്ച് 7 2:55 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ഒരുപാട് അമ്മമാർ, മക്കളോട് പറഞ്ഞു കാണും.

നന്നായി കവിത

ശുഭാശംസകൾ.......

 
2014, മാർച്ച് 7 5:29 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അമ്മയ്ക്കല്ലേ നന്മ നേരാന്‍ കഴിയൂ!!!
നന്നായിരിക്കുന്നു കവിത
ആശംസകള്‍

 
2014, മാർച്ച് 8 8:33 AM ല്‍, Blogger ajith പറഞ്ഞു...

നന്മനേരും അമ്മ

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം