2014, ഫെബ്രുവരി 8, ശനിയാഴ്‌ച

കവിത :അഹങ്കാരം


കവിത 
................
                       അഹങ്കാരം 
                 ...................................

വികാര ജീവികൾക്ക് 
എന്തും പറയാം 
വിവേകം നടിക്കുന്നവർക്ക് 
അതു വാർത്തയല്ല 

അവരെ റോസാപൂവിനു 
കാവലിരിക്കുന്ന 
മുള്ളുകളോടുപമിക്കുന്നു 

മത്തായിയുടെ 
നല്ലവനായ 
പുത്രൻ പറഞ്ഞു 
നേതാവിനെ തൊട്ടാൽ 
നാട് നിന്നു കത്തുമെന്ന് 

ചരിത്രകാരന്മാർ 
പറയുന്നു 
അവനതു പറയാം 
നാട് അവൻറെ ......സ്ത്രീധനം 
കിട്ടിയതാണ് 

സഹപാഠികൾ 
പറയുന്നു 
ഇതു വെറും ഒരു 
ഭ്രാന്തൻറെ ജല്പനമെന്ന് 

ഈ ഭ്രാന്താൻ 
നാറാണത്തു ഭ്രാന്തനിൽ നിന്ന് 
ഒന്നും പഠിക്കുന്നില്ലല്ലോ 

വില്ലന്മാരാണിന്നു 
നായകന്മാരെക്കാൾ 
തിളങ്ങുന്നത് 
ജനം അനുകരിക്കുന്നതും 
ഇന്ന് അവരെയല്ലേ ?

കൂടപ്പിറപ്പിനെ 
കുത്തിക്കൊന്ന 
അഹങ്കാരിയോട് 
കുമ്പസാരകൂട്ടിൽ വെച്ച് 
അച്ഛൻ ചോദിച്ചു -

പൈതലേ പാപമല്ലേ 
നീ ചെയ്തത് ?
അപ്പോൾ അവൻ 
അച്ചനേയും കൊന്നു 
     
          സുലൈമാന്‍ പെരുമുക്ക് 

                   00971553538596
              sulaimanperumukku@gmail.com  

               

2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

കവിത :അവർ ജാതി ചോദിക്കുന്നു


കവിത 
..................

               അവർ ജാതി ചോദിക്കുന്നു 
         ...............................................................

ഞങ്ങൾ 
ഭാരതിയർ 
ഒരമ്മ പെറ്റമക്കൾ 
സമ്പന്നമായ 
ഭാഷയുടെ ഉടമകൾ 

എന്നിട്ടും അവർ 
ആംഗല ഭാഷയിൽ 
എന്നോടു ചോദിച്ചു 
പേരെന്തെന്ന് ...

പിന്നെ അവർക്ക് 
അറിയേണ്ടത് 
എൻറെ ജാതി എതെന്നാണ് 

ഞാനൊരു 
ദൈവ വിശ്വാസി -
യാണന്നുണർത്തിയതിൽ 
അവർ തൃപ്തരായതില്ല 

പരിഹാസ സ്വരത്തിൽ 
അവർ തുള്ളിപ്പറഞ്ഞു 
നിൻറെ തൊലി പറയുന്നുണ്ട് 
ജാതി ഏതെന്ന് 

പിന്നെ അവർ 
കാർക്കിച്ചു തുപ്പിയത് 
എൻറെ മുഖത്തേക്കാണ് 

ആരോടും 
പരാതിപ്പെട്ടതില്ല 
കാരണം 
ഇതു പറയാൻ 
നാവ് ബാക്കിവെച്ചതാണ് 

വിദ്യയെത്ര  
നേടിയിട്ടും 
ചില ഹൃദയങ്ങളിൽ 
വെളുത്ത പുള്ളിപോലുമില്ല 

കറുത്തവരൊക്കെ 
അടിമകളും 
വെളുത്തവരൊക്കെ 
ഉടമകളും 
എന്ന ചിന്തക്ക് മുന്നിൽ 
കോഴി എത്ര കൂകിയാലും 
നേരം വെളുക്കുകില്ല .

          സുലൈമാന്‍ പെരുമുക്ക്
                      00971553538596
              sulaimanperumukku@gmail.com