2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

കവിത :അവർ ജാതി ചോദിക്കുന്നു


കവിത 
..................

               അവർ ജാതി ചോദിക്കുന്നു 
         ...............................................................

ഞങ്ങൾ 
ഭാരതിയർ 
ഒരമ്മ പെറ്റമക്കൾ 
സമ്പന്നമായ 
ഭാഷയുടെ ഉടമകൾ 

എന്നിട്ടും അവർ 
ആംഗല ഭാഷയിൽ 
എന്നോടു ചോദിച്ചു 
പേരെന്തെന്ന് ...

പിന്നെ അവർക്ക് 
അറിയേണ്ടത് 
എൻറെ ജാതി എതെന്നാണ് 

ഞാനൊരു 
ദൈവ വിശ്വാസി -
യാണന്നുണർത്തിയതിൽ 
അവർ തൃപ്തരായതില്ല 

പരിഹാസ സ്വരത്തിൽ 
അവർ തുള്ളിപ്പറഞ്ഞു 
നിൻറെ തൊലി പറയുന്നുണ്ട് 
ജാതി ഏതെന്ന് 

പിന്നെ അവർ 
കാർക്കിച്ചു തുപ്പിയത് 
എൻറെ മുഖത്തേക്കാണ് 

ആരോടും 
പരാതിപ്പെട്ടതില്ല 
കാരണം 
ഇതു പറയാൻ 
നാവ് ബാക്കിവെച്ചതാണ് 

വിദ്യയെത്ര  
നേടിയിട്ടും 
ചില ഹൃദയങ്ങളിൽ 
വെളുത്ത പുള്ളിപോലുമില്ല 

കറുത്തവരൊക്കെ 
അടിമകളും 
വെളുത്തവരൊക്കെ 
ഉടമകളും 
എന്ന ചിന്തക്ക് മുന്നിൽ 
കോഴി എത്ര കൂകിയാലും 
നേരം വെളുക്കുകില്ല .

          സുലൈമാന്‍ പെരുമുക്ക്
                      00971553538596
              sulaimanperumukku@gmail.com  

7 അഭിപ്രായങ്ങള്‍:

2014, ഫെബ്രുവരി 4 10:29 PM ല്‍, Blogger Cv Thankappan പറഞ്ഞു...

കേള്‍ക്കുമ്പോള്‍ രോഷം ഇരച്ചു പൊന്തുമ്പോഴും അത് രോഗാണു പോലെ സര്‍വ്വത്ര വ്യാപിക്കുകയാണ്..............
നന്നായി രചന
ആശംസകള്‍

 
2014, ഫെബ്രുവരി 5 2:13 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ഈ സമ്പ്രദായം ആരുണ്ടാക്കി വച്ചതായാലും ഇത്തിരി കടുത്തു പോയി.

വളരെ നല്ല കവിത.


ശുഭാശംസകൾ....

 
2014, ഫെബ്രുവരി 5 6:07 AM ല്‍, Blogger ajith പറഞ്ഞു...

ചാതുര്‍വര്‍ണ്ണ്യം തുടരുകയാണ്

 
2014, ഫെബ്രുവരി 5 10:10 AM ല്‍, Blogger Abdullah പറഞ്ഞു...

അതെ ചില മനസ്സിലിപ്പോഴും അവശേഷിക്കുന്നു

 
2014, ഫെബ്രുവരി 5 11:16 PM ല്‍, Blogger ഉദയപ്രഭന്‍ പറഞ്ഞു...

സായിപ്പിന്റെ വരവോടു കൂടിയാണ് ഇവിടെ വെളുത്ത തൊലിയോട് പ്രിയം എറിയതെന്നു പറയുന്നു. സായിപ്പ് പോയിട്ടും മനസ്സില്‍ കറുപ്പിനോടുള്ള അറപ്പും വെറുപ്പും തുടരുന്നു.

 
2014, ഫെബ്രുവരി 8 10:07 AM ല്‍, Blogger ഫൈസല്‍ ബാബു പറഞ്ഞു...

ശക്തമായ പ്രതികരണം വാക്കുകളില്‍ കൂടി

 
2014, ഫെബ്രുവരി 9 11:16 AM ല്‍, Blogger കൊമ്പന്‍ പറഞ്ഞു...

ജാതി ചോദിക്കാന്‍ പാടില്ല എന്ന് പറഞ്ഞ മഹാന്റെ പേരില്‍ ജാതി ഉണ്ടാക്കിയ നാടാ നമ്മുടെത് നല്ല പ്രതികരണം

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം