2014, ഫെബ്രുവരി 8, ശനിയാഴ്‌ച

കവിത :അഹങ്കാരം


കവിത 
................
                       അഹങ്കാരം 
                 ...................................

വികാര ജീവികൾക്ക് 
എന്തും പറയാം 
വിവേകം നടിക്കുന്നവർക്ക് 
അതു വാർത്തയല്ല 

അവരെ റോസാപൂവിനു 
കാവലിരിക്കുന്ന 
മുള്ളുകളോടുപമിക്കുന്നു 

മത്തായിയുടെ 
നല്ലവനായ 
പുത്രൻ പറഞ്ഞു 
നേതാവിനെ തൊട്ടാൽ 
നാട് നിന്നു കത്തുമെന്ന് 

ചരിത്രകാരന്മാർ 
പറയുന്നു 
അവനതു പറയാം 
നാട് അവൻറെ ......സ്ത്രീധനം 
കിട്ടിയതാണ് 

സഹപാഠികൾ 
പറയുന്നു 
ഇതു വെറും ഒരു 
ഭ്രാന്തൻറെ ജല്പനമെന്ന് 

ഈ ഭ്രാന്താൻ 
നാറാണത്തു ഭ്രാന്തനിൽ നിന്ന് 
ഒന്നും പഠിക്കുന്നില്ലല്ലോ 

വില്ലന്മാരാണിന്നു 
നായകന്മാരെക്കാൾ 
തിളങ്ങുന്നത് 
ജനം അനുകരിക്കുന്നതും 
ഇന്ന് അവരെയല്ലേ ?

കൂടപ്പിറപ്പിനെ 
കുത്തിക്കൊന്ന 
അഹങ്കാരിയോട് 
കുമ്പസാരകൂട്ടിൽ വെച്ച് 
അച്ഛൻ ചോദിച്ചു -

പൈതലേ പാപമല്ലേ 
നീ ചെയ്തത് ?
അപ്പോൾ അവൻ 
അച്ചനേയും കൊന്നു 
     
          സുലൈമാന്‍ പെരുമുക്ക് 

                   00971553538596
              sulaimanperumukku@gmail.com  

               

10 അഭിപ്രായങ്ങള്‍:

2014, ഫെബ്രുവരി 8 10:44 AM ല്‍, Blogger ajith പറഞ്ഞു...

കത്ത്ഗിക്കുന്നവരാണ് ഹീറോ

അതാണ് കാലം

 
2014, ഫെബ്രുവരി 9 4:19 AM ല്‍, Blogger vijin manjeri പറഞ്ഞു...

എല്ലാത്തിനും കൂടി അവസാനം ഒരു പേരും ...ജീവിതം ....

 
2014, ഫെബ്രുവരി 9 5:08 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

മഹാത്മജിയെ തൊട്ടപ്പോൾ ഈ നാട് കത്തിയില്ല.നാടിന്റെ മനസ്സ് കത്തി.കണ്ണീർ വാർത്തു.അതിലും വലിയ മഹാത്മാക്കളുണ്ടോ.!?

നല്ല കവിത

ശുഭാശംസകൾ....

 
2014, ഫെബ്രുവരി 9 9:10 AM ല്‍, Blogger Cv Thankappan പറഞ്ഞു...

പറയുന്ന വാക്കും എറിയുന്ന തീപ്പന്തവും..........
ആശംസകള്‍

 
2014, ഫെബ്രുവരി 9 11:52 PM ല്‍, Blogger asrus irumbuzhi പറഞ്ഞു...

നമ്മുടെ രോഷം ഇങ്ങനെ അഗ്നിയായ് ജ്വലിക്കെട്ടെ !
നല്ല ആശംസകള്‍
@srus..

 
2014, ഫെബ്രുവരി 10 4:58 AM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

പ്രതീക്ഷകൾ പോലും അസ്തമിക്കുന്നു രാഷ്ട്രീയക്കാർ നേരെ ആകേണ്ട എന്നായി കാര്യങ്ങൾ മതങ്ങൾ അനുയായികളെ നേരെ നടത്തണം ഇല്ല എന്നായി കാര്യങ്ങൾ നന്നായി എഴുതി

 
2014, ഫെബ്രുവരി 10 2:58 PM ല്‍, Blogger Unknown പറഞ്ഞു...

Good

 
2014, ഫെബ്രുവരി 12 11:13 PM ല്‍, Anonymous മിനിപിസി പറഞ്ഞു...

പാപം ചെയ്യുന്ന കുഞ്ഞാടുകള്‍ !

 
2015, ഒക്‌ടോബർ 13 7:01 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

very nice

 
2015, ഒക്‌ടോബർ 13 9:45 AM ല്‍, Anonymous abhijith പറഞ്ഞു...

very useful

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം