2013, ഡിസംബർ 13, വെള്ളിയാഴ്‌ച

കവിത :രക്ത സാക്ഷികൾ


കവിത 
..............
                      രക്ത സാക്ഷികൾ 
                     ..............................

മരിക്കുകില്ലൊരിക്കലും 
രക്ത സാക്ഷികൾ 
മധുരമാണവർക്കു 
നല്കിടുന്ന മുറിവുകൾ 

രക്ത തുള്ളികൾ 
സുഗന്ധം പകരും മണ്ണിന് 
രക്ത സാക്ഷി പിന്നെയും 
പുനർ ജനിച്ചിടും 

വിപ്ലവത്തിൻ 
ജ്വാലയാണവൻറെ വാക്കുകൾ 
വിവേക മുദ്രയാണവൻറെ 
നെഞ്ചിൽ കണ്ടത് 

സത്യം തേടിയുള്ളതാണവൻറെ 
യാത്രകൾ 
ശാന്തി മന്ത്രം ഉരുവിടുന്നവൻറെ 
ചുണ്ടുകൾ 

ഇരുളിനെ പിളർക്കും  പന്തം 
കയ്യിലേന്തിയോൻ 
ഇരുളിൻ ശക്തിയെ 
നമിക്കയില്ലൊരിക്കലും 

സ്വർഗം സ്വപ്നം കണ്ടുണർന്ന 
രക്ത സാക്ഷിയെ 
സ്വാർത്ഥ ചിന്തകർ 
വിലയ്ക്കെടുപ്പതെങ്ങനെ ?


              സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com

2013, ഡിസംബർ 8, ഞായറാഴ്‌ച

കവിത :പ്രതീക്ഷ ....


കവിത 
................
                   പ്രതീക്ഷ ....
              ................................

ദു:ഖമാണ് 
എൻറെ ജീവിതം 
ദുരിതത്തിൻ 
ചുഴിയിൽ പെട്ട് 
ഞാൻ തളർന്നു 

പ്രയാസത്തിനു മേൽ 
പ്രയാസം 
വേദനക്കു മേൽ  വേദന 

ഇടയ്ക്കിടെ 
തലയിൽ 
ഇടിത്തീ വീഴുന്നു 
നടക്കുമ്പോൾ 
കറുത്ത പാമ്പുകൾ 
വളഞ്ഞു കൊത്തുന്നു 

കടത്തിൽ 
ഞാൻ നീന്തി തളർന്നു 
കരളുരുകുമ്പോൾ 
കൈകൾ ഉയരും 

എൻറെ കണ്ണുനീർ -
തുള്ളികൾ സാക്ഷിയാണ് 
ചാലിട്ടൊഴുകിയ 
കവിൾ തടങ്ങളിലെ 
പാടുകൾ സാക്ഷിയാണ് 

എങ്കിലും 
ഈ ജന്മത്തിൽ 
ഇനിയുമൊരു 
പുനർ ജന്മം 
ഞാൻ  പ്രതീക്ഷിക്കുന്നു

സ്വർഗം സ്വപ്നം കണ്ടു 
ജീവിക്കുന്നവൻറെ 
ഹൃദയത്തിലെവിടെയും 
നിരാശ എന്ന വാക്ക് 
കാണുകില്ല .

           സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku @gmail .com