കവിത :രക്ത സാക്ഷികൾ
കവിത
..............
രക്ത സാക്ഷികൾ
............................. .
മരിക്കുകില്ലൊരിക്കലും
രക്ത സാക്ഷികൾ
മധുരമാണവർക്കു
നല്കിടുന്ന മുറിവുകൾ
രക്ത തുള്ളികൾ
സുഗന്ധം പകരും മണ്ണിന്
രക്ത സാക്ഷി പിന്നെയും
പുനർ ജനിച്ചിടും
വിപ്ലവത്തിൻ
ജ്വാലയാണവൻറെ വാക്കുകൾ
വിവേക മുദ്രയാണവൻറെ
നെഞ്ചിൽ കണ്ടത്
സത്യം തേടിയുള്ളതാണവൻറെ
യാത്രകൾ
ശാന്തി മന്ത്രം ഉരുവിടുന്നവൻറെ
ചുണ്ടുകൾ
ഇരുളിനെ പിളർക്കും പന്തം
കയ്യിലേന്തിയോൻ
ഇരുളിൻ ശക്തിയെ
നമിക്കയില്ലൊരിക്കലും
സ്വർഗം സ്വപ്നം കണ്ടുണർന്ന
രക്ത സാക്ഷിയെ
സ്വാർത്ഥ ചിന്തകർ
വിലയ്ക്കെടുപ്പതെങ്ങനെ ?
സുലൈമാന്‍ പെരുമുക്ക്
00971553538596
7 അഭിപ്രായങ്ങള്‍:
കവിത നന്നായിരിക്കുന്നു
ശക്തമായ വരികള്‍.
രക്തസാക്ഷികള്‍.രക്തസാക്ഷിത്വം.
പക്ഷേ,ഇന്നാപദത്തിന്‍റെ ഗാംഭീര്യത്തിന് ഭംഗം നേരിട്ടുവോ എന്നൊരു തോന്നല്‍ പൊതുവേ.....
അവസാനവരിയില്‍ വിലയ്ക്കെടുപ്പതെങ്ങനെ? എന്നല്ലെ.
ആശംസകള്‍
എല്ലാ രംഗത്തും എന്ന പോലെ ഇവിടെയും
മായം കലർന്നിരിക്കുന്നു .നമുക്ക് മുന്നിലുള്ള
തെളിവുകൾ മുൻ ധാരണ യില്ലാതെ പഠിച്ച്
മനസ്സാക്ഷി വിധി പറയട്ടെ. ആദ്യ വായനക്കും
അഭിപ്രായത്തിനും നന്ദി ,അഭിപ്രായം
വിലപ്പെട്ടതാണ് .തെറ്റു തിരുത്തിത്തന്നതിൽ
ഏറെ സന്തോഷമുണ്ട് ...ഈ സ്നേഹം നില നില്ക്കട്ടെ തങ്കപ്പേട്ടാ ... ...
അര്‍ത്ഥവത്തായ കവിത
നന്നായിരിക്കുന്നു
good one. God bless, keep it up
അസത്യം നാടുഭരിക്കുന്നിടത്ത് സത്യം തൂക്കിലേറും,രക്തസാക്ഷികള്‍ക്ക് മരണമില്ല
തൂലികത്തുമ്പിലെ തീനാളങ്ങൾ അസത്യത്തെ കരിച്ചു കളയുന്നിടത്താണ് എഴുത്തുകാരന്റെ ഈറ്റുനോവ് സഫലമാകുന്നത്. തുടരുക സുലൈമാൻ ജീ.. ഭാവുകങ്ങൾ
അമരന്മാരവർ ധീരന്മാർ..!!
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശം സകൾ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം