2013, ഡിസംബർ 8, ഞായറാഴ്‌ച

കവിത :പ്രതീക്ഷ ....


കവിത 
................
                   പ്രതീക്ഷ ....
              ................................

ദു:ഖമാണ് 
എൻറെ ജീവിതം 
ദുരിതത്തിൻ 
ചുഴിയിൽ പെട്ട് 
ഞാൻ തളർന്നു 

പ്രയാസത്തിനു മേൽ 
പ്രയാസം 
വേദനക്കു മേൽ  വേദന 

ഇടയ്ക്കിടെ 
തലയിൽ 
ഇടിത്തീ വീഴുന്നു 
നടക്കുമ്പോൾ 
കറുത്ത പാമ്പുകൾ 
വളഞ്ഞു കൊത്തുന്നു 

കടത്തിൽ 
ഞാൻ നീന്തി തളർന്നു 
കരളുരുകുമ്പോൾ 
കൈകൾ ഉയരും 

എൻറെ കണ്ണുനീർ -
തുള്ളികൾ സാക്ഷിയാണ് 
ചാലിട്ടൊഴുകിയ 
കവിൾ തടങ്ങളിലെ 
പാടുകൾ സാക്ഷിയാണ് 

എങ്കിലും 
ഈ ജന്മത്തിൽ 
ഇനിയുമൊരു 
പുനർ ജന്മം 
ഞാൻ  പ്രതീക്ഷിക്കുന്നു

സ്വർഗം സ്വപ്നം കണ്ടു 
ജീവിക്കുന്നവൻറെ 
ഹൃദയത്തിലെവിടെയും 
നിരാശ എന്ന വാക്ക് 
കാണുകില്ല .

           സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku @gmail .com  

3 അഭിപ്രായങ്ങള്‍:

2013, ഡിസംബർ 9 5:32 AM ല്‍, Blogger ajith പറഞ്ഞു...

അതാണ് പ്രത്യാശ

 
2013, ഡിസംബർ 9 8:31 AM ല്‍, Blogger Cv Thankappan പറഞ്ഞു...

പ്രതീക്ഷയാണല്ലോ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്!
ആശംസകള്‍

 
2013, ഡിസംബർ 25 5:15 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

പ്രതീക്ഷയും,ശുഭാപ്തിവിശ്വാസവും നൽകുന്ന ശക്തിയൊന്നു വേറേ തന്നെ!!!
വളരെ നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം