കവിത
..................
വിവാഹത്തിൻറെ വിശുദ്ധ പ്രായം ...?
........................................................................................
തട്ട മിട്ട പെണ്ണിന് ചുറ്റും
കൂടി നില്ക്കുന്ന
തൊപ്പിയിട്ട കൂട്ടങ്ങളോടവൾക്ക്
എന്നും പുച്ഛമാണ്
വട്ടമിട്ടു പറക്കുന്ന
കഴുകൻ മാർക്ക് വേണ്ടത്
അവളുടെ അന്തസ്സും ആയുസു മല്ല
പച്ച മാംസം മാത്ര മാണ്
വൈവാഹിക ജീവിതം
സ്വപ്നം കാണുമ്പോഴും
അവളുടെ നെഞ്ചിലെരിയുന്ന
കനലണയ്ക്കാൻ
കാട്ടു പോത്തുകൾക്കും
മുട്ടനാടുകൾക്കും കഴിയുന്നില്ല
വിവാഹത്തിൻറെ
വിശുദ്ധ പ്രായം അളക്കാൻ
തിടുക്കം കൂട്ടുന്നവർ
സങ്കടം മാത്ര മാണ്
അവൾക്ക് നല്കിയത്
പ്രവാചകൻറെ
പിൻ മുറക്കാരോട്
അവൾ ചോദിക്കുന്നു
ഭൂമിയിലെ നികൃഷ്ട ജീവികളെ
പരിചയപ്പെടുത്തുന്ന കിത്താബ്
നിങ്ങൾ വായിച്ചിട്ടുണ്ടോ ....?
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com