2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

കവിത :വിവാഹത്തിൻറെ വിശുദ്ധ പ്രായം ...?



കവിത 
..................
                               വിവാഹത്തിൻറെ  വിശുദ്ധ പ്രായം  ...?
                          ........................................................................................

തട്ട മിട്ട പെണ്ണിന് ചുറ്റും 
കൂടി നില്ക്കുന്ന 
തൊപ്പിയിട്ട കൂട്ടങ്ങളോടവൾക്ക്   
എന്നും പുച്ഛമാണ്   

വട്ടമിട്ടു പറക്കുന്ന 
കഴുകൻ മാർക്ക് വേണ്ടത് 
അവളുടെ അന്തസ്സും ആയുസു മല്ല 
പച്ച മാംസം മാത്ര മാണ് 

വൈവാഹിക ജീവിതം 
സ്വപ്നം കാണുമ്പോഴും 
അവളുടെ നെഞ്ചിലെരിയുന്ന 
കനലണയ്ക്കാൻ 
കാട്ടു പോത്തുകൾക്കും 
മുട്ടനാടുകൾക്കും  കഴിയുന്നില്ല 

വിവാഹത്തിൻറെ 
വിശുദ്ധ പ്രായം അളക്കാൻ 
തിടുക്കം കൂട്ടുന്നവർ 
സങ്കടം മാത്ര മാണ്  
അവൾക്ക്  നല്കിയത് 

പ്രവാചകൻറെ 
പിൻ മുറക്കാരോട് 
അവൾ ചോദിക്കുന്നു 
ഭൂമിയിലെ നികൃഷ്ട ജീവികളെ 
പരിചയപ്പെടുത്തുന്ന  കിത്താബ് 
നിങ്ങൾ  വായിച്ചിട്ടുണ്ടോ ....?

               സുലൈമാന്‍ പെരുമുക്ക് 
                   00971553538596
     sulaimanperumukku @gmail .com 

14 അഭിപ്രായങ്ങള്‍:

2013, ഒക്‌ടോബർ 20 10:29 PM ല്‍, Blogger Aneesh chandran പറഞ്ഞു...

പ്രായമാവട്ടെ...

 
2013, ഒക്‌ടോബർ 20 10:40 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ആദ്യ വായനക്കും കയ്യൊപ്പിനും നന്ദി....

 
2013, ഒക്‌ടോബർ 20 11:08 PM ല്‍, Blogger കൊമ്പന്‍ പറഞ്ഞു...

ചിന്തനീയമായ വരികള്‍ സ്ത്രീ എന്നത് കേവല കാമാസക്തി തീര്‍ക്കാനുള്ള ഒരു ഉപകരണം മാത്രമായി ആണ് പുരോഹിത വര്ഗം കാണുന്നത്

 
2013, ഒക്‌ടോബർ 21 1:53 AM ല്‍, Blogger Cv Thankappan പറഞ്ഞു...

കവിത നന്നായിരിക്കുന്നു
"കണലണക്കാൻ എന്നത് "കണലണയ്ക്കാന്‍ എന്നായാല്‍ നന്ന്‌.
ആശംസകള്‍

 
2013, ഒക്‌ടോബർ 21 2:56 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

നല്ല കവിത.

ശുഭാശംസകൾ....

 
2013, ഒക്‌ടോബർ 21 3:41 AM ല്‍, Blogger Manoj Vellanad പറഞ്ഞു...

ആനുകാലികം.. കുറച്ചുകൂടി കാവ്യാത്മകമാക്കാമെന്നും അഭിപ്രായമുണ്ട്..
പിന്നെ കണല്‍ അല്ല, കനല്‍ അല്ലേ.. തിരുത്തുമല്ലോ..

 
2013, ഒക്‌ടോബർ 21 6:36 AM ല്‍, Blogger ajith പറഞ്ഞു...

മൈനര്‍ / മേജര്‍

 
2013, ഒക്‌ടോബർ 23 6:05 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ശെരിയായ അഭിപ്രായം ..നല്ല മനസ്സിൻറെ വായനക്ക് നന്ദി

 
2013, ഒക്‌ടോബർ 23 6:11 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അഭിപ്രായം സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു വായനക്കും
കയ്യൊപ്പിനും നന്ദി ...തുടർന്നും പ്രതീക്ഷിക്കുന്നു .

 
2013, ഒക്‌ടോബർ 23 9:43 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

കവിത നന്നായി. പക്ഷെ ഇത് വായിക്കുന്നവര്‍ ഇസ്ലാമിനെ തെറ്റിദ്ധരിക്കാന്‍ സാധ്യത ഉണ്ട്.

 
2013, ഒക്‌ടോബർ 27 11:05 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

പ്രോത്സാഹനത്തിനു നന്ദി ....

 
2013, ഒക്‌ടോബർ 27 11:15 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

മനസ്സുകൊണ്ട് വായിച്ച് അഭിപ്രായം
എഴുതിയതിൽ ഏറെ സന്തോഷമുണ്ട് ...കണൽ എന്നും
നിഘണ്ടുവിൽ കാണുന്നുണ്ട് എങ്കിലും താങ്കളുടെ
അഭിപ്രായം സ്വീകരിക്കുന്നു, തുടർന്നും പ്രതീക്ഷിക്കുന്നു ...നന്ദി

 
2013, ഒക്‌ടോബർ 27 11:20 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

സ്നേഹത്തിൽ സ്നേഹത്തോടെ
പതിവായി വരുന്ന മനസ്സേ ...
പ്രാർത്ഥനയിൽ എന്നെയും ചേർക്കുക ...

 
2013, ഒക്‌ടോബർ 27 11:28 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

ഇസ്‌ലാമിനെ തെറ്റായി ധരിച്ചവരാണ്
അധികം പേരും ,ചിലർക്ക് തെറ്റായി മാത്രം
വായിക്കാനാണ് താല്പര്യവും വായനക്കും
അഭിപ്രായത്തിനും ഏറെ നന്ദിയുണ്ട് ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം