കവിത :ഭീകര പൂജ
കവിത
.................
ഭീകര പൂജ
............................. ....
തിരമാലകളെ
കീറി മുറിച്ച്
ആയുധങ്ങളുമായി
ഒരു ഭക്തൻ
രക്ത കൊതിയോടെ
തീരം തേടി വരുന്നുണ്ട്
യുക്തിയില്ലാത്ത ഭക്തി
വിഡ്ഢികൾക്കും
ഭീകരന്മാർക്കും മാത്രം
ചേർന്നതാണ്
രക്ത ദാഹികളായ
ആയുധങ്ങളെ പൂജിക്കാൻ
മനുഷ്യപ്പറ്റുള്ള
ആർക്കാണ് കഴിയുക ?
ഭരണത്തിൻറെ
തണലിലിരുന്ന്
വെറുക്കപ്പെട്ടവരെ
ചുട്ടു കൊന്നവനെ
ജനം തിരിച്ചറിയുന്നുണ്ട്
ശവങ്ങൾ നീക്കം -
ചെയ്യാനൊരുക്കിയ
പാതയും
ജീർണിച്ച ശരീരങ്ങൾ
കൃഷിയിടങ്ങൾക്ക്
വളമായപ്പോൾ
തെളിഞ്ഞ പച്ചപ്പും
മോ(ഡി )ടി കൂട്ടിയിട്ടുണ്ട്
അകക്കണ്ണിൻറെ
കാഴ്ച നഷ്ടപ്പെട്ടവർ
അതു കണ്ടാണ്
പുകഴ്ത്തി പാടുന്നത്
ഗാന്ധിജിക്ക്
പഠിച്ചു പാസായവർ
ലോകം നോക്കി നില്ക്കേ
"ഗോഡ്സേ"യുടെ
ആരാധകരായി
കരളു കണ്ടപ്പോൾ
ചിലരൊക്കെ പറഞ്ഞിട്ടുണ്ട്
അത് ചെമ്പരത്തി പൂവാണന്ന്
ഇന്ന് ചെമ്പരത്തി പൂവ്
കാണുമ്പോൾ പലരും പറയുന്നു
അത് കരളാണന്ന്
ചരിത്രത്തിൽ
ശപിക്കപ്പെട്ടവരുടെ
മുൻ നിരയിലേക്ക്
ജനം ഇവരേയും
വലിച്ചെറിയുന്ന നാൾ
അതി വിദൂരമല്ല .
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
20 അഭിപ്രായങ്ങള്‍:
കവിത നന്നേ ഇഷ്ടപ്പെട്ടു. പക്ഷേ ആ ഫോട്ടോ ഇഷ്ടമായില്ല.
ഭീകര പൂജ പൂജ്യം
വാളെടുക്കുന്നവന്‍ വാളാലെ...!!
തന്റെ പ്രജകളെ സമന്മാരായി കാണുന്ന ഭരണാധികാരികൾ ഇനിയും പിറക്കേണ്ടിയിരിക്കുന്നു.
നല്ല കവിത
ശുഭാശംസകൾ....
ഇന്ത്യന്‍ ജനത അത്ര വിഡ്ഢികള്‍ അല്ല എന്നത് കൊണ്ട് നമ്മള്‍ ഭയക്കേണ്ട കാര്യമില്ല
അല്ല സുലൈമാനെ ഇതില്‍ നമുക്ക് ഗര്‍ഭിണിയായ സ്ത്രീ, ശൂലം , ഇശ്രത് ജഹാന്‍ ,...എന്നിവയും കൂടി ഉള്പെടുതയിരുന്നില്ലേ.....അതും കൂടെ ഉണ്ടെങ്കിലെ.. അല്കരോക്കെ ഒന്ന് ശ്രേധിക്കുകയുള്ളൂ
എല്ലാം തിരിച്ചറിയുന്നുണ്ട്........
ഈ ഫോട്ടോ കണ്ടപ്പോഴാണ് ഈ കവിത
തെളിഞ്ഞു വന്നത് ,അതു കൊണ്ടു തന്നെ
ഈ കവിതക്ക് ചേർന്നത് ഇതെന്നു ഞാൻ കരുതി ...
വരവിനും വായനക്കും നന്ദി .
അതെ ,നന്മയിലേക്കുള്ള കാൽ വെയ്പ്പുകളെ വിജയിക്കുകയുള്ളൂ ...
ഏറെ സന്തോഷമുണ്ട് വരിക വീണ്ടും വരിക ...നന്ദി .
അതെ,അതാണ് സത്യം .സമാധാന പ്രിയരുടെ
കരങ്ങളിൽ നാട് ചെന്നെത്തട്ടെ എന്ന് നമുക്ക്
പ്രാർത്ഥിക്കാം ...വായനക്കും കയ്യൊപ്പിനും നന്ദി .
ദൈവം നമ്മേ അനുഗ്രഹിക്കട്ടെ ...പ്രോത്സാഹനത്തിനു നന്ദി .
പ്രതീക്ഷ എപ്പോഴും നല്ലതാണ് ,പക്ഷെ ശത്രു ശക്തനാവുമ്പോൾ
ചിലപ്പോഴൊക്കെ സത്യം തടങ്കലിൽ അകപ്പെടാറുണ്ട് ...നല്ല
അഭിപ്രായം നന്ദിയോടെ ഓർക്കും ഞാൻ....
അല്ല ,
പാഷാ ണ്ന്ധ ജീവികളുടെ താണ്ന്ധവം എന്ന എൻറെ
കവിത ശ്രദ്ധിച്ചില്ലേ ...?അതിൽ ഇങ്ങനെ കാണാം ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തിലെറ്റി
അമ്മാനമാടിയത് കണ്ടു ഈ ലോകം
-http://sulaimanperumukku.blogspot.ae/2013/03/blog-post.html
വായനക്കും കയ്യൊപ്പിനും നന്ദി .
ആയുധങ്ങള്‍ക്ക് പകരം കവിതകളെ പൂജിക്കുന്ന കാലം വരട്ടെ ,മോഡിയുടെ ആയുധങ്ങളേക്കാള്‍ ശക്തിയുണ്ട് സുലൈമാന്‍ സാഹിബിന്‍റെ അക്ഷരങ്ങള്‍ക്ക്
കവിത ഇഷ്ട്ടപ്പെട്ടു ... ഫോട്ടോ കലക്കി ഭാവുഖങ്ങൾ
nice
oraayiram bahumanam und bhai.. chankurappode ee varikalezhuthiya thankalod.. ezhuthuka thudarnnum.. oraayiram bhaavukangal.....
വെട്ടുക പന്ഖുവേക്കുക
ഗ്രാമം പട്ടണം ജനപതമോക്കെയും ..
വാഴുക പുലികളായി സിംഹങ്ങലായും
ജെന്തുത്ത ജയിക്കെട്ടെ......
arun
koya
kutty
yaasir
mohammed Rabeeh
kuttikkattur...
നിങ്ങളുടെ വരവും വായനയും അഭിപ്രായവും പ്രോത്സാഹനവും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.നന്ദി സഹൃദയരെ നന്ദി .
"ചരിത്രത്തിൽ ശപിക്കപ്പെട്ടവരുടെ മുൻ നിരയിലേക്ക് ജനം ഇവരേയും വലിച്ചെറിയുന്ന നാൾ അതി വിദൂരമല്ല"
അങ്ങിനൊരു ശുഭവാർത്ത വരുന്ന തിരഞ്ഞെടുപ്പിന് ശേഷമുള്ള വിധിയിൽ ഉണ്ടാവട്ടെ എന്നാശിക്കുന്നു.....!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം