2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഗാനം :ആശംസകള്‍ ....

ഗാനം
..............
                   ആശംസകള്‍ ....
            ......................................

ആശംസകള്‍ ....ആശംസകള്‍  
ബലി പെരുന്നാളിന്‍റെ  ആശംസകള്‍ 
ആശംസകള്‍ ...ആശംസകള്‍ 
അനുഗ്രഹ നാളിന്‍റെ  ആശംസകള്‍ 

.........................................................
ത്യാഗത്തിന്‍ സ്മരണ യുണര്‍ത്തീ 
ഇബ് റാഹീം നബിയിത വന്നൂ 
സഹനത്തിന്‍ സന്ദേശ മേകി 
ഹാജറ വീണ്ടും വരുന്നൂ 
....................................................
സൗമ്യ ശീലത്തിന്‍റെ തോഴന്‍ 
ഇസ്മായീല്‍ അരികത്തു വന്നാല്‍ 
സ്വര്‍ഗമല്ലാതൊന്നുമില്ലാ 
സമ്മാനമായ്‌ കൈ വരുവാന്‍ 
......................................................
ഇരുളാര്‍ന്ന ലോകത്തിനെന്നും 
ഇബ് റാഹീം വാഴികാട്ടിയല്ലോ 
ആ തിരു ഹൃദയം തിളങ്ങീ 
ഇറയോന്‍റെ പ്രഭയിൽ മുങ്ങി 
.....................................................
ആശംസകള്‍ ...ആശംസകള്‍ 
ബലി പെരുന്നാളിന്‍റെ ആശംസകള്‍ 
ആശംസകള്‍ ...ആശംസകള്‍ 
അനുഗ്രഹ നാളിന്‍റെ ആശംസകള്‍ 

       സുലൈമാന്‍ പെരുമുക്ക് 
            00971553538596
      sulaimanperumukku @gmail .com 

കവിത :ബലി മാംസവും അയല്‍വാസികളും



കവിത 
..............
                       ബലി മാംസവും അയല്‍വാസികളും 
                   ......................................................................

ബലിദിനം വന്നു 
ബഹുജനം ഉണര്‍ന്നു 
പുണ്യവാള പ്രഭുവാം 
ഇബ്രാഹിമിന്‍ ചര്യ 
പിന്തുടര്‍ന്നീടുന്നു
മുസ്ലീം ലോകം 

പെരുന്നാള്‍ ദിനം മുതല്‍ 
ബലിയറുത്തീടലായ് 
പുതുമാംസം വന്നണഞ്ഞീടുന്നു 
വീടുകളില്‍ 

ഓരോ മുസ്ലീം വീടിൻറെ  പരിസരവും
തളംകെട്ടി നില്‍ക്കുന്നു മാംസഗന്ധം 
പ്രഭാതം മുതല്‍ ,
മാംസ ഭോജനം തുടരും 
പ്രദോഷത്തിലും ഇതു തന്നെയവസ്ഥ 

ശീതീകരണ പെട്ടി നിറഞ്ഞു കവിഞ്ഞു 
അയല്പക്ക ഭവനങ്ങള്‍ ആശ്രയിച്ചീടലായ് 
പെരുന്നാള്‍ സുദിനങ്ങള്‍ തീരുന്നതിന്‍ മുമ്പ്‌ 
ബലിമാംസം തിന്നു മടുത്തൊരു മട്ടിലായ്‌ 

പലരും രോഗി യായ് ,
ചിലരൊക്കെ കിടപ്പിലായ് 
ആശുപത്രികളല്ലാം നിറഞ്ഞു കവിഞ്ഞു 
വറുത്തു ,വരട്ടി ,ചുട്ടു ,കറിവെച്ചു ,
അച്ചാറുണ്ടാക്കി പിന്നെയും ബാക്കിയായ് 

ഇനി എന്തു ചെയ്യും ?
ഉസ്താദിനോടൊരു ചോദ്യം ...

ആത്മ മിത്രങ്ങളാം ചന്ദ്രനും അപ്പുവും-
അവരുടെ ഇണകളും പിഞ്ചു പൈതങ്ങളും 
അയല്‍വാസിയായുണ്ട് 
അവര്‍ക്കും ഒരല്‍പം 
ബലി മാംസം നല്‍കുവാന്‍ 
ഇന്നൻറെ  ഉള്ളം കൊതിക്കുന്നു ഉസ്താദെ  

പാടില്ല പാടില്ല ബലി മാംസം നല്‍കുവാന്‍ 
പവിത്രമാം മാംസം കഴിക്കരുത് കാഫിര്‍ -
കുടല്‍ പോലും മണ്ണിട്ട്‌ മൂടുന്നതുത്തമം  
എന്നറിഞ്ഞീടണം സത്യവിശ്വാസികള്‍ 

പിന്നെയും ചോദിച്ചു 
ഉസ്താദെ,  ഉസ്താദെ ,
പട്ടിയും  പൂച്ചയും കുറുക്കനും കഴുകനും 
ചിതലും ഉറുമ്പും ഭുജിക്കുമിതെങ്കില്‍ -
എന്തെ ആദമിന്‍ മക്കള്‍ക്കു  നിഷിദ്ധമായ് ?

ഖുര്‍ആനില്‍ നിന്നും തിരു നബിയില്‍ നിന്നും 
 അകന്നവര്‍ ഇസ്ലാമിന്‍ പ്രതിനിധികളെങ്കില്‍-
ഇനിയും ഇതുപോല്‍ ഒരായിരം ചോദ്യം 
ശുദ്ധ ഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്നിടും ....

         സുലൈമാന്‍ പെരുമുക്ക് 
           
         sulaimanperumukku @gmail .com