കവിത :ബലി മാംസവും അയല്‍വാസികളും
കവിത
..............
ബലി മാംസവും അയല്‍വാസികളും
............................. .............................. ...........
ബലിദിനം വന്നു
ബഹുജനം ഉണര്‍ന്നു
പുണ്യവാള പ്രഭുവാം
ഇബ്രാഹിമിന്‍ ചര്യ
പിന്തുടര്‍ന്നീടുന്നു
മുസ്ലീം ലോകം
മുസ്ലീം ലോകം
പെരുന്നാള്‍ ദിനം മുതല്‍
ബലിയറുത്തീടലായ്
പുതുമാംസം വന്നണഞ്ഞീടുന്നു
വീടുകളില്‍
ഓരോ മുസ്ലീം വീടിൻറെ പരിസരവും
തളംകെട്ടി നില്‍ക്കുന്നു മാംസഗന്ധം
പ്രഭാതം മുതല്‍ ,
മാംസ ഭോജനം തുടരും
പ്രദോഷത്തിലും ഇതു തന്നെയവസ്ഥ
ശീതീകരണ പെട്ടി നിറഞ്ഞു കവിഞ്ഞു
അയല്പക്ക ഭവനങ്ങള്‍ ആശ്രയിച്ചീടലായ്
പെരുന്നാള്‍ സുദിനങ്ങള്‍ തീരുന്നതിന്‍ മുമ്പ്
ബലിമാംസം തിന്നു മടുത്തൊരു മട്ടിലായ്
പലരും രോഗി യായ് ,
ചിലരൊക്കെ കിടപ്പിലായ്
ആശുപത്രികളല്ലാം നിറഞ്ഞു കവിഞ്ഞു
വറുത്തു ,വരട്ടി ,ചുട്ടു ,കറിവെച്ചു ,
അച്ചാറുണ്ടാക്കി പിന്നെയും ബാക്കിയായ്
ഇനി എന്തു ചെയ്യും ?
ഉസ്താദിനോടൊരു ചോദ്യം ...
ആത്മ മിത്രങ്ങളാം ചന്ദ്രനും അപ്പുവും-
അവരുടെ ഇണകളും പിഞ്ചു പൈതങ്ങളും
അയല്‍വാസിയായുണ്ട്
അവര്‍ക്കും ഒരല്‍പം
ബലി മാംസം നല്‍കുവാന്‍
ഇന്നൻറെ ഉള്ളം കൊതിക്കുന്നു ഉസ്താദെ
പാടില്ല പാടില്ല ബലി മാംസം നല്‍കുവാന്‍
പവിത്രമാം മാംസം കഴിക്കരുത് കാഫിര്‍ -
കുടല്‍ പോലും മണ്ണിട്ട് മൂടുന്നതുത്തമം
എന്നറിഞ്ഞീടണം സത്യവിശ്വാസികള്‍
പിന്നെയും ചോദിച്ചു
ഉസ്താദെ, ഉസ്താദെ ,
പട്ടിയും പൂച്ചയും കുറുക്കനും കഴുകനും
ചിതലും ഉറുമ്പും ഭുജിക്കുമിതെങ്കില്‍ -
എന്തെ ആദമിന്‍ മക്കള്‍ക്കു നിഷിദ്ധമായ് ?
ഖുര്‍ആനില്‍ നിന്നും തിരു നബിയില്‍ നിന്നും
അകന്നവര്‍ ഇസ്ലാമിന്‍ പ്രതിനിധികളെങ്കില്‍-
ഇനിയും ഇതുപോല്‍ ഒരായിരം ചോദ്യം
ശുദ്ധ ഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്നിടും ....
സുലൈമാന്‍ പെരുമുക്ക്
sulaimanperumukku @gmail .com
22 അഭിപ്രായങ്ങള്‍:
തികച്ചും പ്രസക്തമായ ചോദ്യം
പെരുമുക്കേ ആ കയ്യിങ്ങൊന്ന് തരൂ... ഞാനൊന്നനുമോദിക്കട്ടെ. ഈ കവിത വായിക്കുന്നതിന് തൊട്ട് മുമ്പ് ഞാന്‍ ഈ വിഷയം ഇവിടെ സംസാരിച്ചതേയുള്ളൂ. ഫ്രീസര്‍ നിറഞ്ഞ് കവിഞ്ഞാലും, കഴിച്ച് മടുത്താലും ബലിപങ്ക് അന്യര്‍ക്ക് നിഷിദ്ധമെന്ന് പറയുന്നതിലെന്ത് ന്യായം. ആഹാരം വിശക്കുന്നവര്‍ക്കുള്ളതാണ്. കാലഹരണപ്പെട്ട, അല്ലെങ്കില്‍ ശുന്യതയില്‍ നിന്നും പകര്‍ന്നെടുത്ത് വരമൊഴിയായി പങ്കുവെച്ച് പോന്ന ആചാരങ്ങള്‍ . അനാവശ്യങ്ങള്‍ ചെയ്തു കൂട്ടാന്‍ നാം ആരുടേയും അനുവാദം ചോദിക്കാറില്ല. പിന്നെന്തിന് ആവശ്യമായ ഭക്ഷണദാനത്തിന് അനുവാദം ചോദിക്കല്‍ .
പ്രവാചകരിൽ നിന്ന് പണ്‍ന്ധിതന്മാർ അകന്നാൽ
ശുദ്ധ ഹൃദയങ്ങളിൽ നിന്ന് ഇനിയും ചോദ്യം ഉയരും ....
വായനക്കും അഭിപ്രായത്തിനും നന്ദി .
എൻറെ വരികളെ ഹൃദയം കൊണ്ടു വായിച്ച് അഭിപ്രായം
രേഖപ്പെടുത്തിയതിൽ ഏറെ സന്തോഷമുണ്ട് ...ജനം പ്രവാചകനിലേക്ക് തിരിഞ്ഞങ്കിൽ എത്ര നന്നായേനെ ,
വരിക പ്രവാചക
വീണ്ടും വരിക നീ
ഉലകമിത പിന്നെയും
അന്ധകാരത്തിലായ് ...വായനക്കും പ്രോത്സാഹനത്തിനും നന്ദി .
ആഹാരവും,ആചാരവും ആർഭാടത്തിനാവാതിരിക്കട്ടെ.അതാരു ചെയ്താലും.തുടർച്ചയായി അഞ്ചു ദിവസം വീട്ടിൽ അടുപ്പ് പുകയാതിരുന്ന കാര്യം പ്രവാചക സഹധർമ്മിണി വിവരിക്കുന്നുണ്ട്.കാതുള്ളവർ കേൾക്കട്ടെ.കാഴ്ച്ചയുള്ളവർ കാണട്ടെ.
വളരെ നല്ലൊരു കവിത
ശുഭാശംസകൾ...
ഞാന്‍ ഒരുപാടു ആലോചിച്ച വിഷയമാണിത് ..... പുരോഹിതരാണല്ലോ ദീന്‍ പഠിപ്പിക്കുന്നത് ...... അവര്‍ക്ക് കാണിക്കാലഭിക്കുന്നത് ഹറാം അല്ല .....അപ്പോള്‍ ഹ്രദയം ഇണക്കപ്പെടെണ്ടവര്‍ ആരാ...?
അഭിനന്ദനങ്ങള്‍.....
ആശംസകള് ഈ നല്ല ആശയത്തിന്
മനുഷ്യ് സ്നേഹം തുളുമ്പുന്ന കവിത ....
ആശംസകൾ
Q 1: If a neighbor is a Kafir (non-Muslim), but he never disturbs me with regard to ‘Ibadah (worship); is it permissible to give him from the Ud-hiyah (sacrificial animal offered by non-pilgrims) and from the ‘Aqiqah (sacrifice for a newborn)? Respected Shaykh, we hope you will clarify this issue for us.
A: It is permissible to give a Kafir from the meat of an Ud-hiyah or ‘Aqiqah, as a way of showing kindness to the neighbor and fulfilling our Islamic duty as neighbors.
May Allah grant us success! May peace and blessings be upon our Prophet, his family and Companions!
Permanent Committee for Scholarly Research and Ifta’
Member Deputy Chairman Chairman
`Abdullah ibn Ghudayyan `Abdul-Razzaq `Afify `Abdul-`Aziz ibn `Abdullah ibn Baz
http://alifta.com/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=134&PageNo=1&BookID=10
കല്‍ത്തും അല്‍ അതാബി പറയുന്നു " അറിവില്ലാത്തവര്‍ മിണ്ടാതിരുന്നെങ്കില്‍ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടാകുമായിരുന്നില്ല
" അത്ഭുതകരമായ കാര്യം, ഒരു വിഭാഗം ആളുകള്‍ അവരുടെ ന്യുന ബുദ്ധി കൊണ്ടും, ദുഷിച്ച ധാരണകള്‍ കൊണ്ടും ശറഇനെ സഹായിക്കാമെന്ന് കരുതി, വാസ്തവത്തില്‍, നിരീശ്വര നിര്‍മതനമാരായ ശത്രുക്കള്‍ക്ക് കടന്നു വരാനുള്ള സുരക്ഷിത പാതയൊരുക്കുകയാണ് അവര്‍ ചെയ്തത്. ഫലത്തില്‍, അവര്‍ ഇസ്ലാമിനെ സഹായിക്കുകയോ ശത്രുക്കളെ നിഗ്രഹിക്കുകയോ ചെയ്തില്ല " - ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയ രഹ്മതുല്ലാഹി അലൈഹി
മത കാര്യങ്ങള്‍ ഉലമാക്കളില്‍ നിന്ന് മാത്രമേ സ്വീകരിക്കാവൂ, കാരണം, പലരും ഒരു കാര്യം കാണും. പക്ഷെ മറ്റു പലതും അവര്‍ കാണില്ല.എന്നാല്‍ ന്യുനതകളോ, വൈകല്യമോ ഇല്ലാത്ത സമ്പൂര്‍ണ മനുഷ്യ ശരീരം പോലെയാണ് ഇസ്ലാം ഉലമാക്കള്‍ക്ക് . എല്ലാ അവയവവും അതിന്‍റെ ധര്‍മം നിര്‍വഹിക്കുന്നു. ആലിം ഒരിക്കലും നഖത്തേയും മുഖത്തെയും ഒരു പോലെ കാണില്ല. കേശത്തെയും കോശത്തേയും സമമാക്കില്ല. തന്‍റെ പാതം എവിടെ വെക്കണമെന്നും , തനിക്കു പറയാനുള്ളത് എപ്പോള്‍ എങ്ങിനെ പറയണമെന്നും അദ്ദേഹത്തിനറിയാം . അതാണ് കൊസ്സ്രാക്കൊള്ളികള്‍ക്കും പൊതുജനങ്ങള്‍ക്കും വിവരദോശികള്‍ക്കും മത കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള അനുവാദം നല്കപ്പെടാതിരിക്കാനുള്ള കാരണം. അവര്‍ എത്ര ഉയര്‍ന്ന നിലവാരം ഉള്ളവരായാലും. രണ്ടും (ദീനും ദുനിയാവും) രണ്ടു തന്നെയാണ്" - ഷെയ്ഖ് മുഹമ്മദ് സയീദ് രസ്ലാന്‍
(( കേരളത്തിൽ പണ്ടിതന്മാരില്ലേ? ))
ശറഇയ്യായ വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ ഉലമാക്കളിലേക്ക് മടക്കുകയെന്ന കുറ്റമറ്റ രീതി കേരളത്തിലെ മതപ്രബോധകർക്ക് കേട്ടു കേൾവി പോലുമില്ല. ആകാശത്തിന് താഴെയുള്ള ഏതു വിഷയവും വഴങ്ങുകയും, തെറ്റായാലും, ശരിയായാലും, അഭിപ്രായം പറഞ്ഞു ഞെളിയുകയും ചെയ്യുന്നതിൽ പലർക്കും യാതൊരു ലജ്ജയുമില്ല.
മതപരമായ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ സൂക്ഷ്മത പാലിക്കാത്തതിന്റെ പേരിൽ ഉണ്ടായിട്ടുള്ള ഭവിഷ്യത്തുകൾ നിസ്സാരങ്ങളല്ല.
മത വിഷയങ്ങളിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത ആളുകൾ, വിവരമുള്ളവരെപ്പോലെ, ഇടപെടുകയും കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ, ആശയ വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നു. അത് ഒഴിവാക്കാനുള്ള ഏക മാർഗം, വിഷയം, അതിന്റെ അഹ്ലുകാരായ ഉലമാക്കളിലേക്ക് മടക്കുകയെന്നതാണ്. അത് പറയുമ്പോഴൊക്കെ, പറയുന്നവർക്ക് നേരെ ഉറഞ്ഞു തുള്ളിയ്യാണ് സംഘടനക്കാര്ക്ക് ശീലം.
ഏതു മസ്അലയായാലും, അത് ഉലമാക്കളിലേക്ക്, വിശിഷ്യ, കിബാറിലേക്ക് മടക്കുമ്പോൾ പല ഗുണങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനമായി, നാം മൻഹജ് പിൻപറ്റുന്നുവെന്നുള്ളതാണ്. സലഫുകൾ, മതപരമായ തീരുമാനങ്ങൾക്ക് കൂട്ടത്തിലെ ഏറ്റവും ഇൽമുള്ള ആളെയായിരുന്നു അവലമ്പിച്ചിരുന്നത്. ഒരിക്കലും അവർ ഏതെങ്കിലും ഒരഭിപ്രായം സ്വീകരിക്കുക എന്ന നിലവാരത്തിലേക്ക് തരം താണിരുന്നില്ല. സുന്നത്തിനു അവർ വലിയ പ്രാധാന്യം കൽപിക്കുകയും, ഇൽമുള്ളവരെ ആദരിക്കുകയും ചെയ്തിരുന്നു. രണ്ടാമതായി, ഇജ്തിഹാദ് ചെയ്യാൻ യോഗ്യതയുള്ളവരായ ആളുകൾ അത് നിർവ്വഹിക്കുമ്പോൾ, സാധാരണക്കാർക്ക് ഉത്തരവാദിത്ത്വം ഒഴിവാവുകയും, വിഷയത്തിൽ തൃപ്തികരമായ തീർപ്പാവുകയും ചെയ്യുന്നുവെന്നുള്ളതാണ്.
എന്നാൽ, "ഇവിടെ പണ്ടിതന്മാരില്ലേ" എന്ന് ചോദിക്കുന്നവർ, ഒന്നുകിൽ മതകാര്യങ്ങളെക്കുറിച്ച് ഒരു ചുക്കുമറിയാത്തവരോ, നിക്ഷിപ്ത താൽപര്യക്കാരോ ആണ്.
ഉലമാക്കളിൽ നിന്ന് കേട്ട് പഠിക്കുകയും, കിതാബുകൾ പരിശോധിച്ചു മസ്അലകൾ വേർതിരിച്ചു മനസ്സിലാക്കുകയും, ദലീലുകൾ മുൻ നിർത്തി അഭിപ്രായം പറയുകയും ചെയ്യുന്ന എത്ര പേരുണ്ട് കേരളത്തിൽ ? ഇമാം അഹ്മദ്, ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ, ഇബ്നുൽ ഖയ്യിം, ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് തുടങ്ങിയ ഉലമാക്കളുടെ അഖീദയിലും ഫിഖ്ഹിലുമുള്ള അമുല്യ ഗ്രന്ഥങ്ങൾ കാണുകയും, വായിക്കുകയും , പഠിക്കുകയും ചെയ്തവർ ആരുണ്ട്?
അഹ്ലുസ്സുന്നതിന്റെ ഉലമാക്കളുടെ ഗ്രന്ഥങ്ങളുമായി ജീവിക്കുന്ന ധാരാളം ആളുകൾ ലോകത്ത് ഉണ്ടെന്ന കാര്യമെങ്കിലും ഇവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ, " ഈ കിബാറുൽ ഉലമയെ എവിടെക്കിട്ടു"മെന്നു ഒരുത്തനും ചോദിക്കുമായിരുന്നില്ല.
ദീനിന് ഭുമിശാസ്ത്ര അതിർത്തികളില്ല. വർണ-വർഗ വിവേചനമില്ല. അറബികളെപ്പോലെ അനറബികളും ഇസ്ലാം ദീനിന് മഹത്തായ സേവനങ്ങൾ ചെയ്തിട്ടുണ്ടു. അറബികളിൽ നിന്ന് മാത്രമേ സ്വീകരിക്കൂ എന്ന് ശാഡ്യം ആർക്കെങ്കിലുമുണ്ടായിരുന്നുവെങ്കിൽ, നല്ലൊരു ശതമാനം ശറഇയ്യായ ഇൽമും മുസ്ലിം ഉമ്മത്തിന് നഷ്ടപ്പെടുമായിരുന്നു.
ശൈഖ് അൽബാനിയോടോ, ഇബ്ൻ ബാസിനോടോ സ്വാലിഹുൽ ഉസൈമീനോടോ തുലനം ചെയ്യാൻ പറ്റുന്ന ഒരാൾക്ക്, കേരളം ജന്മം നൽകിയിട്ടില്ലെങ്കിൽ, ശൈഖ് അബ്ദുള്ള ബുഖാരിക്ക് എങ്കിലും സമശീർഷരായ ഒരാളെ നിങ്ങൾ ചൂണ്ടിക്കാണിക്കൂ.- بارك الله في علمهم وعمرهم ونفع بهم المسلمين
അവർ വിട്ടേച്ചു പോയ വിജ്ഞാന ശേഖരങ്ങളോട് കിട പിടിക്കുന്ന ഗ്രന്ഥ ശേഖരങ്ങളും, വിവരണ ഗ്രന്ഥങ്ങളും എവിടെ?
തൗഹീദും സുന്നത്തും പ്രചരിപ്പിക്കുന്നുവെന്നവകാശപ്പെടുന്ന, മുജാഹിദ് പ്രസ്ഥാനത്തിന്റെ "പണ്ഡിതന്മാർ" كتاب التوحيد എവിടെ?
കേരളത്തിൽ ദഅവത്തിന്റെ നൂറ്റാണ്ട് ആഘോഷിക്കുന്നവർ ചെയ്ത സേവനം എന്താണ്? നൂറു കൊല്ലത്തെ നിങ്ങളുടെ കർമ ഫലമെവിടെ? സംഘടനയുണ്ടാക്കി തമ്മിൽ തല്ലിയെന്നതാണോ നിങ്ങൾ ചെയ്ത സേവനം? കേരളത്തിൽ പണ്ടിതാന്മാരില്ലേ എന്ന് ചോദിക്കുന്നവർ ഇതിനു ഉത്തരം പറയണം.
ഉലമാക്കൾ മതത്തിന്റെ കാവൽക്കാരാണ്. മതപരമായ വിഷയങ്ങൾ അവരിലേക്കാണ് മടക്കേണ്ടത്. അവർ ലോകത്ത് എവിടെയാണെങ്കിലും !
ഭൂരിഭാഗവും ശാഫിഈ മദ്ഹബ് പിന്‍പറ്റുന്ന സുന്നീ ആശയക്കാരുള്ള ഒരു മഹല്ലിലെ ഖത്വീബാണ് ഞാന്‍. പാവങ്ങളായ ധാരാളം അമുസ്‌ലിം കുടുംബങ്ങളും പ്രദേശത്തുണ്ട്. പരസ്പരം സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലുമാണ് എല്ലാവരും. ബലിപെരുന്നാളിന് ധാരാളം ഉരുക്കളെ ബലിയറുത്ത് പ്രദേശത്തെ മുസ്‌ലിംകള്‍ക്കിടയില്‍ മാംസം വിതരണം ചെയ്യപ്പെടാറുണ്ട്. ഇങ്ങനെ വിതരണം ചെയ്യപ്പെടുന്നത് ബലിമാംസമായതിനാല്‍ അമുസ്‌ലിംകളെ ഒഴിവാക്കാറാണ് പതിവ്. ഇതൊരു പ്രയാസം തന്നെയാണ്. ഇത്രയധികം മാംസം ദിവസങ്ങളോളം കഴിച്ച് മടുക്കുന്ന അവസ്ഥയില്‍ ഇത് അമുസ്‌ലിംകള്‍ക്കു കൂടി നല്‍കുന്നതിന് ഇസ്‌ലാമിക ദൃഷ്ട്യാ വല്ല അസാംഗത്യവുമുണ്ടോ? ശാഫിഈ മദ്ഹബ് ഈ വിഷയത്തില്‍ എന്ത്പറയുന്നു?
ഇല്‍യാസ് മൗലവി =
ബലിമാംസം മുസ്‌ലിംകള്‍ക്ക് മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ, അല്ലാത്തവര്‍ക്ക് പാടില്ല എന്ന് കുറിക്കുന്ന യാതൊരു പ്രമാണവും ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല എന്നാണ് പരിശോധിച്ചേടത്തോളം അറിയാന്‍ കഴിഞ്ഞത്. ചില ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും അതിനൊന്നും ആയത്തോ ഹദീസോ തെളിവായി ഉദ്ധരിച്ചു കണ്ടിട്ടില്ല. ഇസ്‌ലാമികദൃഷ്ട്യാ ഒരുകാര്യം ഹറാമാകണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണം. അല്ലാതെ ഒരുകാര്യവും ഖണ്ഡിതമായി പറയാവതല്ല.
ശാഫിഈ മദ്ഹബില്‍ വളരെ വിശാലമായ വീക്ഷണമാണ് ഇമാം നവവി പ്രകടിപ്പിച്ചിട്ടുള്ളത്. ശാഫിഈ മദ്ഹബിലെ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നായ ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ സാങ്കേതിക പ്രയോഗമനുസരിച്ച് ശൈഖാനി (രണ്ടു ആചാര്യന്മാര്‍) എന്ന് പറഞ്ഞാല്‍ അതിലൊരാള്‍ ഇമാം നവവി(റ) ആണ്. എല്ലാ മദ്ഹബുകളുടെയും വീക്ഷണങ്ങള്‍ ഉദ്ധരിക്കുകയും അവയൊക്കെ നിരൂപണവിധേയമാക്കുകയും ചെയ്തശേഷം ശാഫിഈ മദ്ഹബിന്റെ വീക്ഷണം പ്രമാണങ്ങളുദ്ധരിച്ചും ന്യായങ്ങള്‍ നിരത്തിയും സമര്‍ഥിക്കുക എന്ന രീതിയാണ് ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ സ്വീകരിച്ചിട്ടുള്ളത്. ഉദുഹിയ്യത്തുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അദ്ദേഹം പറയുന്നതിപ്രകാരമാണ്: ഇമാം ഹസനുല്‍ ബസ്വരി, ഇമാം അബൂഹനീഫ തുടങ്ങിയ മഹാന്മാര്‍ അമുസ്‌ലിംകള്‍ക്ക് ഉദുഹിയ്യത്തിന്റെ മാംസം നല്‍കാമെന്ന വീക്ഷണക്കാരാണ്. ഇമാം മാലിക്കാകട്ടെ മുസ്‌ലിംകള്‍ക്കാണ് മുഖ്യപരിഗണന എന്ന വീക്ഷണക്കാരനും. തുടര്‍ന്നദ്ദേഹം പറയുന്നു: ശാഫിഈ മദ്ഹബിന്റേതായി എടുത്തുപറയത്തക്ക ഒരു അഭിപ്രായവും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എങ്കിലും മൊത്തം ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അമുസ്‌ലിംകള്‍ക്ക് ബലിപെരുന്നാളിന്റെ സുന്നത്തായ ബലിമാംസം നല്‍കുന്നതു അനുവദനീയമാകും എന്നാണ് മനസ്സിലാവുന്നത്. എന്നാല്‍ നേര്‍ച്ച കൊണ്ടോ മറ്റോ നിര്‍ബന്ധമായിത്തീര്‍ന്ന ബലിയുടെ മാംസം അവര്‍ക്ക് നല്‍കിക്കൂടാ എന്നും-തുടരുക ....
ശാഫിഈ മദ്ഹബനുസരിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ബലി വാജിബല്ല, പ്രബലമായ സുന്നത്ത് മാത്രമാണ്. ഇത് മുസ്‌ലിംകളല്ലാത്തവര്‍ക്ക് നല്‍കല്‍ അനുവദനീയമാണ് എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരിക്കുന്നു (ശറഹുല്‍ മുഹദ്ദബില്‍ ഉദുഹിയ്യത്തിന്റെ അധ്യായം കാണുക).
മറ്റൊരു പ്രമുഖ ഇമാമായ ഇബ്‌നുഖുദാമ തന്റെ വിഖ്യാതമായ മുഗ്‌നിയില്‍ വിശ്വാസികളല്ലാത്തവര്‍ക്ക് ഉദുഹിയ്യത്ത് നല്‍കാമെന്ന് തന്നെ പറഞ്ഞിരിക്കുന്നു. കൂടാതെ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജീവിക്കുന്ന അമുസ്‌ലിം പൗരന്മാര്‍, തങ്ങളുമായി യുദ്ധത്തിന് വന്നപ്പോള്‍ മുസ്‌ലിംകള്‍ പിടിച്ച് ബന്ദികളാക്കിയവര്‍ തുടങ്ങിയവര്‍ക്കെല്ലാം മറ്റേതൊരു ഭക്ഷണവും നല്‍കുന്നത്‌പോലെ ഉദുഹിയ്യത്തും നല്‍കാമെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിരിക്കുന്നു (അല്‍മുഗ്‌നി, ഉദുഹിയ്യത്തിന്റെ അധ്യായം). എന്നാല്‍, ശാഫിഈ മദ്ഹബിലെ തന്നെ പില്‍ക്കാലത്ത് വന്ന ചില പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ സങ്കുചിത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്.
ആധുനിക സലഫിപണ്ഡിതന്മാരും ഈ വിഷയത്തില്‍ വളരെ വിശാലമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിട്ടുള്ളത്. ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊക്കെ ഉദുഹിയ്യത്തില്‍നിന്ന് നല്‍കാമോ എന്ന ചോദ്യത്തിന്, ശൈഖ് ഇബ്‌നുബാസുള്‍പ്പെടെയുള്ള ഫത്‌വാ സമിതി നല്‍കിയ മറുപടിയില്‍ ഉദുഹിയ്യത്ത് മാംസവും ഐഛിക ദാനങ്ങളും അവര്‍ക്ക് നല്‍കാമെന്ന് വളരെ വ്യക്തമായി ഫത്‌വ നല്‍കിയിട്ടുണ്ട്. സൂറഃ മുംതഹിനയിലെ 8-ാം ആയത്ത് തെളിവായി ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ നബി(സ) അബൂബക്കറി(റ)ന്റെ പുത്രിയായ അസ്മാഇനോട് തന്റെ അമുസ്‌ലിമായിരുന്ന മാതാവുമായി ബന്ധം ചാര്‍ത്താന്‍ കല്‍പ്പിച്ച കാര്യവും തെളിവായി പറഞ്ഞിരിക്കുന്നു. അയല്‍പക്കത്തിന്റെ ഗൗരവം പരിഗണിച്ച് അയല്‍വാസികളായ അമുസ്‌ലിംകള്‍ക്ക് ഉദ്ഹിയ്യത്ത്, അഖീഖ എന്നിവ നല്‍കുന്നത് അയല്‍പക്ക ബാധ്യതയും അവരോട് പുണ്യം ചെയ്യണമെന്ന കല്‍പനയുടെ ഭാഗവുമാണെന്നും മറുപടിയില്‍ കാണാം.
ചുരുക്കത്തില്‍, ശാഫിഈ മദ്ഹബുള്‍പ്പെടെ സലഫികളും ഹനഫികളും ഹമ്പലികളുമെല്ലാം അനുവദിച്ചതാണ് അമുസ്‌ലിംകള്‍ക്ക് ഉദുഹിയ്യത്ത് നല്‍കാമെന്നത്. നമ്മുടേത്‌പോലെ ഇടകലര്‍ന്ന് ജീവിക്കുന്ന രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ അയല്‍വാസികളും സുഹൃത്തുക്കളുമായ അമുസ്‌ലിം സഹോദരന്മാരെ പരിഗണിക്കുകയും അവര്‍ക്ക് അവ എത്തിച്ചുകൊടുക്കുകയും ചെയ്യുക തന്നെയാണ് വേണ്ടത്.
.വായനക്കും പ്രോത്സാഹനത്തിനും നന്ദി .
ചോദ്യ പ്രസക്തമാണ് ...ഇനിയും ഒരു പാട് ഉറക്കെ ചോദിക്കണം നാം .....
വായനക്കും അഭിപ്രായത്തിനും നന്ദി ...
.വായനക്കും പ്രോത്സാഹനത്തിനും നന്ദി .
എൻറെ വരികളെ ഹൃദയം കൊണ്ടു വായിച്ച് അഭിപ്രായം
രേഖപ്പെടുത്തിയതിൽ ഏറെ സന്തോഷമുണ്ട് ...നന്ദി ...
വായനക്കും കയ്യൊപ്പിനും നന്ദി ...ഈ കവിതയിൽ
അവതരിപ്പിച്ച ആശയത്തോടുള്ള ഇസ്ലാമിക പണന്ധിതന്മാരുടെ
വീക്ഷണം താഴെ രണ്ടു ഭാഗമായി കൊടുത്തിരിക്കുന്നു വായിക്കുമല്ലോ ...
ഉദുഹിയ്യത് അമുസ്ലിംകൾക്ക് കൊടുക്കാമോ ?
ബലി പെരുന്നാളിന് മുമ്പും ശേഷവും മറുപടി പറയേണ്ടി വന്ന ഒരു ചോദ്യം ഉദുഹിയ്യത് അമുസ്ലിംകൾക്ക് കൊടുക്കാമോ എന്നതാണ് .കൊടുക്കാം എന്ന് മറുപടി പറഞ്ഞപ്പോൾ എല്ലാവര്ക്കും തെളിവ് വേണം. എന്റെ മനസ്സില് തോന്നിയ ചില കാര്യങ്ങൾ
1.സകാത്ത് ,സ്വദഖ ,ഫിതർ സകാത് തുടങ്ങി നിര്ബന്ധമോ ഐചികമൊ ആയ ദാന ധർമ്മങ്ങളിൽ ഒന്നിലും മത വ്യത്യാസം ഖുറാനും ഹദീസും പറഞ്ഞിട്ടില്ല .മുസ്ലിംകൾക്ക് മാത്രം നല്കുക ,അമുസ്ലിംകൾക്ക് നല്കരുത് എന്ന് ഒരിടത്തും ഞാൻ കണ്ടിട്ടില്ല .
2.മുസ്ലിംകൾക്ക് മാത്രമുള്ള കാര്യങ്ങൾ ,അഥവാ അമുസ്ലിംകൾക്ക് പാടില്ലാത്ത കാര്യങ്ങൾ ഖുറാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് .അബദ്ധത്തിലുള്ള കൊലപാതകത്തിന്റെ പ്രായശ്ചിത്തം ,മുശ്രിക്കിനു വേണ്ടിയുള്ള പാപമോചന പ്രാര്ത്ഥന ,മസ്ജിദുൽ ഹറമിലെ പ്രവേശം തുടങ്ങിയ കാര്യങ്ങൾ ഉദാഹരണം
3.യുദ്ധ ശത്രുക്കലല്ലാത്തവർക്ക് പുണ്യം ചെയ്യുന്നതും നീതികാനിക്കുന്നതും നല്ലതാണ് . മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു.60/7
4.നിര്ബന്ത സക്കാത്ത് അമുസ്ലിംകൾക്ക് കൊടുക്കാം ,എങ്കിൽ സുന്നത്തായ ഉടുഹിയത് കൊടുക്കുന്നതിൽ എന്ത്താണ് തെറ്റ് ?
5.ഇസ്ലാമിൽ ഒരുകാര്യം അടിസ്ഥാനപരമായി അനുവദിനീയമാണ്.വിലക്കപ്പെട്ടതാണെന്ന് സ്ഥാപിക്കാനാണ് തെളിവ് വേണ്ടത് .ഉടുഹിയ്യത് വിലക്കുന്ന തെളിവൊന്നും ഇല്ല .
والبدن جعلناها لكم من شعائر الله لكم فيها خير فاذكروا اسم الله عليها صواف فإذا وجبت جنوبها فكلوا منها وأطعموا القانع والمعتر كذلك سخرناها لكم لعلكم تشكرون} (الحج 22/36)
6. ജൂതനായ അയാൽവാസിക്ക് ഉടുഹിയ്യത് കൊടുക്കാൻ അബ്ദുല്ലഹിബ്നു അമര് പറയുകയുണ്ടായി .وعَنْ مُجَاهِدٍ : " أَنَّ عَبْدَ اللَّهِ بْنَ عَمْرٍو ذُبِحَتْ لَهُ شَاةٌ فِي أَهْلِهِ ، فَلَمَّا جَاءَ قَالَ: أَهْدَيْتُمْ لِجَارِنَا الْيَهُودِيِّ ؟ ، أَهْدَيْتُمْ لِجَارِنَا الْيَهُودِيِّ ، سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( مَا زَالَ جِبْرِيلُ يُوصِينِي بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ ) رواه الترمذي (1943) وصححه الألباني.
7.അനുവദിനീയമാനെന്നു മുഗ്നി പറഞ്ഞിട്ടുണ്ട് قال ابن قدامة : " وَيَجُوزُ أَنْ يُطْعِمَ مِنْهَا كَافِرًا ، ... ؛ لِأَنَّهُ صَدَقَةُ تَطَوُّعٍ ، فَجَازَ إطْعَامُهَا الذِّمِّيَّ وَالْأَسِيرَ، كَسَائِرِ صَدَقَةِ التَّطَوُّعِ ". انتهى من "المغني" (9/450) .
8.ഇബ്നു ബാസ് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് وقال الشيخ ابن باز رحمه الله : " الكافر الذي ليس بيننا وبينه حرب ، كالمستأمن أو المعاهد : يعطى من الأضحية ، ومن الصدقة." انتهى من "مجموع فتاوى ابن باز" (18/ 48) .
وينظر جواب السؤال (36376).
9.ലജനയുടെ ഫതവയും കൊടുക്കാം എന്ന് പറയുന്നു وفي فتاوى اللجنة الدائمة (11/424) : " يجوز لنا أن نطعم الكافر المعاهد ، والأسير من لحم الأضحية ، ويجوز إعطاؤه منها لفقره ، أو قرابته ، أو جواره ، أو تأليف قلبه...؛ لعموم قوله تعالى: ( لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ) ، ولأن النبي صلى الله عليه وسلم أمر أسماء بنت أبي بكر رضي الله عنها أن تصل أمها بالمال وهي مشركة في وقت الهدنة " . انتهى
10.സലഫി പണ്ടിതാൻ ഇബ്നു ഉസൈമീൻ കൊടുക്കാം എന്ന് പറയുന്നു قال الشيخ ابن عثيمين :
يجوز للإنسان أن يعطي الكافر من لحم أضحيته صدقة بشرط أن لا يكون هذا الكافر ممن يقتلون المسلمين فإن كان ممن يقتلونهم فلا يعطى شيئاً لقوله تعالى : ( لا يَنْهَاكُمْ اللَّهُ عَنْ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (8) إِنَّمَا يَنْهَاكُمْ اللَّهُ عَنْ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُمْ مِنْ دِيَارِكُمْ وَظَاهَرُوا عَلَى إِخْرَاجِكُمْ أَنْ تَوَلَّوْهُمْ وَمَنْ يَتَوَلَّهُمْ فَأُوْلَئِكَ هُمْ الظَّالِمُونَ ) الممتحنة /8-9 اهـ .
فتاوى الشيخ ابن عثيمين (2/663)
ആശംസകള്...
നല്ല പോസ്റ്റ്....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം