2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

കവിത :അസൂയ

കവിത 
..............
                            അസൂയ 
                     ..........................

അസൂയ, 
അത് മനസ്സിൽ മാത്രം 
മുളക്കുന്ന വിഷ വിത്താണ് 
അളക്കാനാവാത്ത 
വലുപ്പത്തിലതു വളരും 

സ്നേഹവും 
നന്മയുമില്ലാത്ത 
മനസ്സിൻറെ വാതിലിൽ 
നിത്യവുമത്  വന്നുമുട്ടും 

അജ്ഞതയും 
അഹങ്കാരവും 
നിലനിർത്തുന്ന ഭീരുക്കളിലതു 
വളർന്നു പന്തലിക്കും , 
അഗ്നിയാണതിൻറെ ഫലം 

രക്ത ബന്ധത്തിനും 
ആത്മമിത്രത്തിന്നും 
അസൂയാലുവിൻറെ 
കണക്കു പുസ്തകത്തിൽ 
അടിവരയില്ല 

സ്വയം കൊത്തി വെക്കുന്ന  
എല്ലാ തിന്മകൾക്കും 
സുഗന്ധ ദ്രവ്യം പൂശുംബോൾ 
അന്യരിലെന്നുമവൻ 
ദോഷൈക ദൃക്കായിരിക്കും 

മണ്ണ്‍ പുതച്ചു 
ഉറങ്ങുന്നതുവരെ 
മനുഷ്യനത്  അലങ്കാരമായി 
കാണുന്നവനെ വിളിക്കാൻ 
ചേർച്ചയുള്ള വിളി പ്പേരില്ല .


         സുലൈമാന്‍ പെരുമുക്ക്
                   00971553538596
                   sulaimanperumukku@gmail.com     

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

കവിത :അമ്മ


കവിത 
............
                   അമ്മ 
                ................

അമ്മയെ അറിയണം 
മക്കെളെന്നും 
അമ്മ ദൈവത്തിന്ന-  
രികിലാണ് ഇരിപ്പ് 

അമ്മയെ അറിയാത്ത 
മക്കളുണ്ട് അവർ -
സാത്താൻറെ 
അരികിലാണ് ഇരിപ്പ് 

അന്നം മറന്നമ്മ 
നിദ്ര  വെടിഞ്ഞമ്മ 
മോഹങ്ങളൊക്കെയും 
മാറ്റി വെച്ചു ,പിന്നെ 
ജീവൻ തൻ കുഞ്ഞിനു   -
ഴിഞ്ഞു വെചൂ  


ആയിരം കാമുകി -
മാർക്കിടയിൽ നിന്നും 
അന്ധനവനമ്മയെ 
തിരിച്ചറിയും 
ആസ്നേഹം ആയിരം 
താളിലവൻ എഴുതി വെക്കും 

ഹൃദയം പറിച്ചു 
വലിച്ചെറിഞ്ഞാലും 
അമ്മയുടെ സ്നേഹം 
ഉയർന്നു കേൾക്കും 

അമ്മയ്ക്കു  തുല്യമായ് 
അമ്മ മാത്രം 
ഹൃദയം സ്നേഹ താളത്തിൽ 
മിടിച്ചു നിൽക്കും 
പകരം നല്കുവാൻ 
ഒന്നുമേയില്ല ഉലകിൽ .
    
      സുലൈമാൻ പെരുമുക്ക്
             00971553538596 
     sulaimanperumukku @gmail .com