2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

കവിത:ഓർക്കാം നമുക്ക് മഹാബലിയെ



കവിത 
..............
                   ഓർക്കാം നമുക്ക്  മഹാബലിയെ 
            ..........................................................
പൂര്‍ണ ചന്ദ്ര പിറവിപോലെ
പാരിലെന്നോ വന്നുദിച്ച 
മഹാബലിയെ ഓര്‍ക്കുവാനായ്‌
ഒത്തുകൂടിയ സോദരെ

ഓര്‍ത്തുകൊള്ളുമീ  പുണ്യ നാളില്‍
മഹാനു ഭാവനെ- 
വീണ്ടും വീണ്ടും സോദരെ  
                                            
ഓര്‍മവെച്ച നാള്‍ മുതല്‍
ഓര്‍ക്കയാണാ പാലകനെ
ഇല്ലൊരുത്തനു മിവിടമില്‍
നീതി വിതറാന്‍ വന്നതും
                                                          
ലോക മാകെ നീതി പാവാൻ 
ആർത്തിരമ്പി വന്നവര്‍ തന്‍ -
കൊച്ചു കൂരയില്‍ കലഹമേകി
എങ്ങുവോ മറഞ്ഞുപോയ്‌
                                                     
കാണാം വിറ്റും ഓണമുണ്ണാന്‍
സ്വസ്ഥതിന്നു  നഷ്ടമായ്
ശാന്തി മന്ത്രം ഒതുവാനൊരു- 
 പുണ്യവാനില്ലാതെയായ് 
                                                     
ഖിന്നരായി നമ്മളൊക്കെ
കഴിഞ്ഞു കൂടുക തന്നെയോ
ഏതൊരുത്തനും നമ്മളിൽ -
നിന്നുയര്‍ന്നു നില്ക്കാനില്ലയോ  ?
..............................................  
       സുലൈമാന്‍ പെരുമുക്ക്
           00971553538596

2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

കവിത : കള്ള നാണയങ്ങൾ



കവിത
.................
                              കള്ള നാണയങ്ങൾ
                        .................................................

ജനാധി പത്യത്തേയും
സമാധാനത്തേയും
പറ്റി ഉറക്കെ
പറയുന്ന കപടൻറെ
ഉള്ളിലുള്ള കള്ളം
പൂമുഖത്ത് തെളിയുന്നു

ആയുധം കൊണ്ടും
അറു  കൊല കൊണ്ടും
മണ്ണിൽ സമാധാനം
പുലരുമെന്നാണ്
ധിക്കാരികൾ പുലമ്പുന്നത്‌

കെട്ടുറപ്പുള്ള
നീതിയുടെ പാലം
പറ്റെ തകർത്ത്
അനീതിയുടെ -
നൂൽ പാലത്തിലേക്ക്
ലോകത്തെ
വലിച്ചിഴക്കുകയാണ്
പരാന്ന ഭോജികൾ

മുല്ലപൂവിനെ ചൂണ്ടി
അവർ പറയുന്നു
ശവം നാറി പൂവാണതെന്ന്

സുഗന്ധ  ദ്രവ്യ  വ്യാപാരിയും
അതേറ്റു പാടുന്നത്
കേൾക്കുമ്പോൾ
സത്യവും നീതിയും
രക്ത സാക്ഷികളാവാൻ
കൊതിക്കുക സ്വാഭാവികം മാത്രം .

          സുലൈമാൻ പെരുമുക്ക്
             sulaimanperumukku @gmail .com