കവിത:ഓർക്കാം നമുക്ക് മഹാബലിയെ
കവിത
..............
ഓർക്കാം നമുക്ക് മഹാബലിയെ
.............................. ............................
പൂര്‍ണ ചന്ദ്ര പിറവിപോലെ
പാരിലെന്നോ വന്നുദിച്ച
മഹാബലിയെ ഓര്‍ക്കുവാനായ്
ഒത്തുകൂടിയ സോദരെ
ഓര്‍ത്തുകൊള്ളുമീ പുണ്യ നാളില്‍
മഹാനു ഭാവനെ-
വീണ്ടും വീണ്ടും സോദരെ
ഓര്‍മവെച്ച നാള്‍ മുതല്‍
ഓര്‍ക്കയാണാ പാലകനെ
ഇല്ലൊരുത്തനു മിവിടമില്‍
നീതി വിതറാന്‍ വന്നതും
ലോക മാകെ നീതി പാവാൻ
ആർത്തിരമ്പി വന്നവര്‍ തന്‍ -
കൊച്ചു കൂരയില്‍ കലഹമേകി
എങ്ങുവോ മറഞ്ഞുപോയ്
കാണാം വിറ്റും ഓണമുണ്ണാന്‍
സ്വസ്ഥതിന്നു നഷ്ടമായ്
ശാന്തി മന്ത്രം ഒതുവാനൊരു-
പുണ്യവാനില്ലാതെയായ്
ഖിന്നരായി നമ്മളൊക്കെ
കഴിഞ്ഞു കൂടുക തന്നെയോ
ഏതൊരുത്തനും നമ്മളിൽ -
നിന്നുയര്‍ന്നു നില്ക്കാനില്ലയോ ?
.............................. ................
സുലൈമാന്‍ പെരുമുക്ക്
00971553538596
5 അഭിപ്രായങ്ങള്‍:
നല്ല വരികൾ
സ്നേഹം നിറഞ്ഞ ഓണാശംസകൾ
ഖിന്നരായി നമ്മളൊക്കെ
കഴിഞ്ഞു കൂടുക തന്നെയോ
ഏതൊരുത്തനും നമ്മളിൽ -
നിന്നുയര്‍ന്നു നില്ക്കാനില്ലയോ ?
പ്രചോദിപ്പിക്കുന്ന വരികള്‍
ഓണം നന്മയിലേക്ക് ഓണാശംസകൾ
ഓണം എത്തിയല്ലോ ഓര്‍ക്കാം മഹാബലിയെ . കാണാം വിറ്റും ഓണമുണ്ണാന്‍
സ്വസ്ഥതിന്നു നഷ്ടമായ്
ഓണം വരുമ്പോള്‍ എങ്കിലും ആ പുള്ളിയെ നമ്മള്‍ ഓര്‍ക്കുന്നുണ്ടല്ലോ എന്ന് നമുക്ക് ആശ്വസിക്കാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം