കവിത : കള്ള നാണയങ്ങൾ
കവിത
.................
കള്ള നാണയങ്ങൾ
.................................................
ജനാധി പത്യത്തേയും
സമാധാനത്തേയും
പറ്റി ഉറക്കെ
പറയുന്ന കപടൻറെ
ഉള്ളിലുള്ള കള്ളം
പൂമുഖത്ത് തെളിയുന്നു
ആയുധം കൊണ്ടും
അറു കൊല കൊണ്ടും
മണ്ണിൽ സമാധാനം
പുലരുമെന്നാണ്
ധിക്കാരികൾ പുലമ്പുന്നത്
കെട്ടുറപ്പുള്ള
നീതിയുടെ പാലം
പറ്റെ തകർത്ത്
അനീതിയുടെ -
നൂൽ പാലത്തിലേക്ക്
ലോകത്തെ
വലിച്ചിഴക്കുകയാണ്
പരാന്ന ഭോജികൾ
മുല്ലപൂവിനെ ചൂണ്ടി
അവർ പറയുന്നു
ശവം നാറി പൂവാണതെന്ന്
സുഗന്ധ ദ്രവ്യ വ്യാപാരിയും
അതേറ്റു പാടുന്നത്
കേൾക്കുമ്പോൾ
സത്യവും നീതിയും
രക്ത സാക്ഷികളാവാൻ
കൊതിക്കുക സ്വാഭാവികം മാത്രം .
സുലൈമാൻ പെരുമുക്ക്
sulaimanperumukku @gmail .com
10 അഭിപ്രായങ്ങള്‍:
വെടക്കാക്കി തനിക്കാക്കുക...
സ്വാര്‍ത്ഥികളുടെ തന്ത്രം.
നന്നായിരിക്കുന്നു രചന
ആശംസകള്‍
സത്യവും നീതിയും ചവേറുകള്‍
രക്തസാക്ഷികള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിയ്ക്കുന്നു
കാപട്യത്തിന് മേല്‍ ചാട്ടുളിപോലെ ഈ വരികള്‍
തിളക്കമല്പമേറിയ കള്ളനാണയങ്ങൾ
നല്ല രചന
ശുഭാശംസകൾ...
ലോകമേ നിന്റെ പേര് മുതലാളിയോ
വായനക്കും കയ്യൊപ്പിനും
പ്രോത്സാഹനത്തിനും നന്ദി ...
കാലം കാപാലികർക്ക് മാപ്പു നല്കില്ല ...
നല്ല വാക്കിനു നന്ദി ...
ധാര്‍മ്മികരോഷം കൊള്ളാന്‍ മാത്രമല്ലേ കഴിയൂ..
കവിത കൊള്ളാം
പതിവില്ലാതെ ഒരുപാട് അക്ഷരതെറ്റുകള്‍ ..ശ്രദ്ധിക്കുമല്ലോ ..ഇതൊരു കല്ലുകടി ആണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം