2013, ഏപ്രിൽ 27, ശനിയാഴ്‌ച

കവിത : താളം തെറ്റുമ്പോൾകവിത 
..............
                  താളം തെറ്റുമ്പോൾ 
                .......................................
കനത്തു വന്ന മേഘങ്ങൾ 
പിണങ്ങി പോയതിൻറെ അർഥം 
തീവ്രവാദം ആരോപിച്ച് 
തൂക്കിലേറ്റപ്പെട്ടവരിൽ 
ചിലർക്ക് അറിയാം 

മരു ഭൂമിയിൽ 
തിമർത്തു പെയ്ത മഴ- 
മുളപ്പിച്ച വിത്തിൻറെ ഗുണം 
കുപ്പ തൊട്ടിയിലേക്ക് 
വലിച്ചെറിയപ്പെട്ട 
ചോര കുഞ്ഞിനറിയാം 

പരിചയപ്പെടുന്നതിനു മുമ്പ് 
വൈവാഹിക ബന്ധത്തിൻറെ -
ചരട് പൊട്ടിച്ചെറിഞ്ഞവരുടെ മനസ്സ് 
നപുംസകങ്ങൾ  വായിച്ചപ്പോൾ 
പൊട്ടിച്ചിരിച്ചു 

അച്ഛനമ്മമാർ 
ജീവിച്ചിരിക്കേ 
അനാഥകളായ് വളരാൻ 
വിധിക്ക പ്പെട്ടവരുടെ ഭാവി -
കുംഭ കോണ 
വിവാദത്തിൽ പെട്ട 
ശവ പ്പെട്ടികളിൽ 
ഉറങ്ങുന്ന ജവാന്മാർ 
പ്രവചിക്കും 

വൃദ്ധ സദനങ്ങളുടെ 
ചുമരുകൾ കുതിർന്നു 
വീഴാത്തതിന്റെ പൊരുൾ 
ഭ്രൂണ ഹത്യക്ക് ഇരയായവർ 
മന:പഠമാക്കിയിരുന്നു 

പുതിയ മണിയറ 
സ്വപ്നം കണ്ടുണർന്നവൻ 
വൈകുന്നേരം 
കല്ലറയിലാണ് എത്തിപ്പെട്ടത് -
അപ്പോഴുംകുഞ്ഞു വളപ്പൊട്ടുകൾ 
അവൻറെ കഴുത്തിൽ 
തറഞ്ഞി കിടക്കുന്നതായി കണ്ടു .

         സുലൈമാന്‍ പെരുമുക്ക് 
        sulaimanperumukku @gmail . com 
                 00971553538596 


ചിത്രം: ഫ്.  ബി യോട് കടപ്പാട് . 2013, ഏപ്രിൽ 25, വ്യാഴാഴ്‌ച

കവിത:സ്നേഹത്തിന്റെ പ്രവാചക..

കവിത

 
                       സ്നേഹത്തിന്റെ  പ്രവാചക
 
സുറയ്യാ  നീ എത്ര ഭാഗ്യവതി
സുറയ്യാ നീ എത്ര പുണ്യവതി
........................................
നീര്‍മാതളം പോല്‍ പൂത്തുലഞ്ഞു നീ
നീലാംബരത്തിന്നു താഴെ
നീറും മനസ്സുമായ് നീ നടന്നീടിലും
നിസ്തുല്ല്യ സ്നേഹം ചൊരിഞ്ഞൂ  
............................................
സ്നേഹം കൊതിച്ചു
സ്നേഹം വിതച്ചു
സ്നേഹം മാത്രം കൊയ്തെടുത്തൂ
സുറയ്യാ നീ എത്ര സൗമ്യവതി
സുറയ്യാ നീ എത്ര സ്നേഹമയി
...............................................
സ്നേഹത്തില്‍ നിന്നും ദാനം നല്‍കുവാന്‍
ഓതിയ സ്നേഹ പ്രവാചക നീ
സ്നേഹം തുളുമ്പുമാ മൊഴികള്‍ കേള്‍ക്കാന്‍
ലോകം പിന്നെയും കാതോര്‍ക്കുന്നു
.............................................
മണ്ണില്‍ മനുഷ്യരും
വിണ്ണില്‍ മാലാഖയും
നിന്നെ വാഴ്ത്തി പാടിടുന്നൂ
സുറയ്യാ നീ എത്ര ഭാഗ്യവതി
സുറയ്യാ നിഎത്ര പുണ്യവതി
.................................................
ഓരോ നിമിഷവും നിനക്കായ് മണ്ണിതില്‍
ജനകോടികള്‍ ഇതാ പ്രാര്‍ത്ഥിക്കുന്നൂ
ഒരിക്കാലും നിലക്കാത്ത ആപ്രാര്‍ത്ഥന ഇനി
അന്ത്യ നാള്‍ വരെയും തുടര്‍ന്നിടുന്നൂ
................................................
സ്നേഹമാണ് നീ എഴുതിയതെന്നും 
സ്നേഹമാണ് നീ പാടിയതെന്നും 
 സ്നേഹമാണ് നീ കണ്ടത് എന്നന്നും
സ്നേഹത്തിന്‍ പൊരുളാണ് നീ തേടിപോയത്‌
..................................................
                      സുലൈമാന്‍ പെരുമുക്ക്
                        00971553538596
                     sulaimanperumukku@gmail.com    
          

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

കവിത:സമൂഹമേ ചിന്തിക്കൂകവിത
........... ..... 

               സമൂഹമേ ചിന്തിക്കൂ
          ........................................... .......... 

നാഥനെ നിത്യം നമിക്കുന്ന ഭക്തരില്‍
നന്മകള്‍ വിളയാത്തതെന്തേ
ദേവാലയങ്ങള്‍ പെരുകുമീ മണ്ണില്‍
ദുഷ്കൃതര്‍ വളരുന്നതെന്തേ

ഓരോ ദേവാലയങ്ങളിലും
ഒഴുകിയെത്തീടുന്നു ജനലക്ഷങ്ങള്‍
ഓരോരോ നിമിഷാര്‍ദ്ദങ്ങളിലും
ഒരായിരം പാപത്തിൻ കറകൾ വീഴും 

മതമെന്ന് കേട്ടാല്‍ ഇടിനാദം കേട്ടപോല്
മാനുഷര്‍ ഉണരുന്നു ഇന്നുലകില്‍
മത വേദ വാക്യങ്ങള്‍ കാറ്റില്‍ പറത്തി
മഹിയിതില്‍ നാശം പരത്തുന്നിവർ 

തിര മാലപോലെ അലറുമീ ഭക്തര്‍
തീ ജ്വാല ഏന്തി അമ്മാനമാടുന്നു
ആരാധനാലയം ആയുധ പുരകളൊ ?
അന്ധകാരത്തിന്റെ കൂടാരങ്ങളൊ ?

ഹൃദയങ്ങള്‍ അറിയാതെ കീര്‍ത്തനം  ചൊല്ലുകില്‍
ഹൃദയാന്തരാളത്തില്‍ സ്നേഹം പൂക്കുമൊ ?
ഹൃദയത്തിന്‍ മിഴികളെ മൂടി വെചീടുകില്‍
ഉലകത്തില്‍ ശാന്തി കൈ വന്നീടുമൊ ?

                                  സുലൈമാന്‍ പെരുമുക്ക്   
                                        00971553538596
                                 sulaimanperumukku@gmail.com