കവിത:സ്നേഹത്തിന്റെ പ്രവാചക
..
കവിത
സ്നേഹത്തിന്റെ പ്രവാചക
സുറയ്യാ നീ എത്ര ഭാഗ്യവതി
സുറയ്യാ നീ എത്ര പുണ്യവതി
.............................. ..........
നീര്‍മാതളം പോല്‍ പൂത്തുലഞ്ഞു നീ
നീലാംബരത്തിന്നു താഴെ
നീറും മനസ്സുമായ് നീ നടന്നീടിലും
നിസ്തുല്ല്യ സ്നേഹം ചൊരിഞ്ഞൂ
.............................. ..............
സ്നേഹം കൊതിച്ചു
സ്നേഹം വിതച്ചു
സ്നേഹം മാത്രം കൊയ്തെടുത്തൂ
സുറയ്യാ നീ എത്ര സൗമ്യവതി
സുറയ്യാ നീ എത്ര സ്നേഹമയി
.............................. .................
സ്നേഹത്തില്‍ നിന്നും ദാനം നല്‍കുവാന്‍
ഓതിയ സ്നേഹ പ്രവാചക നീ
സ്നേഹം തുളുമ്പുമാ മൊഴികള്‍ കേള്‍ക്കാന്‍
ലോകം പിന്നെയും കാതോര്‍ക്കുന്നു
.............................. ...............
മണ്ണില്‍ മനുഷ്യരും
വിണ്ണില്‍ മാലാഖയും
നിന്നെ വാഴ്ത്തി പാടിടുന്നൂ
സുറയ്യാ നീ എത്ര ഭാഗ്യവതി
സുറയ്യാ നിഎത്ര പുണ്യവതി
.............................. ...................
ഓരോ നിമിഷവും നിനക്കായ് മണ്ണിതില്‍
ജനകോടികള്‍ ഇതാ പ്രാര്‍ത്ഥിക്കുന്നൂ
ഒരിക്കാലും നിലക്കാത്ത ആപ്രാര്‍ത്ഥന ഇനി
അന്ത്യ നാള്‍ വരെയും തുടര്‍ന്നിടുന്നൂ
.............................. ..................
സ്നേഹമാണ് നീ എഴുതിയതെന്നും
സ്നേഹമാണ് നീ പാടിയതെന്നും
സ്നേഹമാണ് നീ കണ്ടത് എന്നന്നും
സ്നേഹത്തിന്‍ പൊരുളാണ് നീ തേടിപോയത്
.............................. ....................
സുലൈമാന്‍ പെരുമുക്ക്
4 അഭിപ്രായങ്ങള്‍:
സ്നേഹത്തില്‍ നിന്നും ദാനം നല്‍കുവാന്‍
ഓതിയ സ്നേഹ പ്രവാചക നീ
നീര്‍മാതളം
എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരി ..എന്നും സ്നേഹം മാത്രം എഴുതിയ അവരെ അന്ന് ലോകം അന്ഗീകരിച്ചില്ല ...
അതൊരു യാഥാർത്ഥ്യമാണ്,
ലോകം ചിലത് തിരിച്ചറിയാൻ
ഒരു പാട് വൈകും .....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം