കവിത : താളം തെറ്റുമ്പോൾ
കവിത
..............
താളം തെറ്റുമ്പോൾ
.............................. .........
കനത്തു വന്ന മേഘങ്ങൾ
പിണങ്ങി പോയതിൻറെ അർഥം
തീവ്രവാദം ആരോപിച്ച്
തൂക്കിലേറ്റപ്പെട്ടവരിൽ
ചിലർക്ക് അറിയാം
മരു ഭൂമിയിൽ
തിമർത്തു പെയ്ത മഴ-
മുളപ്പിച്ച വിത്തിൻറെ ഗുണം
കുപ്പ തൊട്ടിയിലേക്ക്
വലിച്ചെറിയപ്പെട്ട
ചോര കുഞ്ഞിനറിയാം
പരിചയപ്പെടുന്നതിനു മുമ്പ്
വൈവാഹിക ബന്ധത്തിൻറെ -
ചരട് പൊട്ടിച്ചെറിഞ്ഞവരുടെ മനസ്സ്
നപുംസകങ്ങൾ വായിച്ചപ്പോൾ
പൊട്ടിച്ചിരിച്ചു
അച്ഛനമ്മമാർ
ജീവിച്ചിരിക്കേ
അനാഥകളായ് വളരാൻ
വിധിക്ക പ്പെട്ടവരുടെ ഭാവി -
കുംഭ കോണ
വിവാദത്തിൽ പെട്ട
ശവ പ്പെട്ടികളിൽ
ഉറങ്ങുന്ന ജവാന്മാർ
പ്രവചിക്കും
വൃദ്ധ സദനങ്ങളുടെ
ചുമരുകൾ കുതിർന്നു
വീഴാത്തതിന്റെ പൊരുൾ
ഭ്രൂണ ഹത്യക്ക് ഇരയായവർ
മന:പഠമാക്കിയിരുന്നു
പുതിയ മണിയറ
സ്വപ്നം കണ്ടുണർന്നവൻ
വൈകുന്നേരം
കല്ലറയിലാണ് എത്തിപ്പെട്ടത് -
അപ്പോഴുംകുഞ്ഞു വളപ്പൊട്ടുകൾ
അവൻറെ കഴുത്തിൽ
തറഞ്ഞി കിടക്കുന്നതായി കണ്ടു .
സുലൈമാന്‍ പെരുമുക്ക്
sulaimanperumukku @gmail . com
00971553538596
ചിത്രം: ഫ്. ബി യോട് കടപ്പാട് .
10 അഭിപ്രായങ്ങള്‍:
അസ്സലാമു അലൈക്കും !!!
ഈ കവിത എനിക്ക് ഏറെ ഓർമ്മകൾ തന്നു ..അല്ലാഹുവിനെ ഒര്ക്കാൻ ഒരു അവസരമാക്കിതന്ന സുലൈമാൻ സാഹിബിനു എന്റെ ആശംസകളും പ്രാർത്ഥനയും നേരുന്നു
അസ്സലാമു അലൈക്കും !!!
ഈ കവിത എനിക്ക് ഏറെ ഓർമ്മകൾ തന്നു ..അല്ലാഹുവിനെ ഒര്ക്കാൻ ഒരു അവസരമാക്കിതന്ന സുലൈമാൻ സാഹിബിനു എന്റെ ആശംസകളും പ്രാർത്ഥനയും നേരുന്നു
RIYAS BABU CALICUT
പുതിയ മണിയറ
സ്വപ്നം കണ്ടുണർന്നവൻ
വൈകുന്നേരം
കല്ലറയിലാണ് എത്തിപ്പെട്ടത് -
അപ്പോഴുംകുഞ്ഞു വളപ്പൊട്ടുകൾ
അവൻറെ കഴുത്തിൽ
തറഞ്ഞി കിടക്കുന്നതായി കണ്ടു . thoughtful
അനന്തരഫലങ്ങള്‍
അര്‍ത്ഥ വത്തായ വരികള്‍ ..ഇത് നല്ല ചിന്ത നല്‍കുന്നു...
ആശംസകള്‍ സുലൈന്‍മാക്കാ
കാലത്തിന്‍റെ വിരോധാഭാസം അതിനെ തിരിച്ചറിയുന്ന നിസഹായക ജന്മങ്ങളും
നല്ല ആശയം നല്ല വരികള്‍
നന്നായിരിക്കുന്നു ..ആശംസകള്‍
സഹൃദയരെ എല്ലാവരെയും ഞാൻ
നന്ദിയോടെ ഓർക്കും ...ഈ പ്രോത്സാഹനം
എന്നെ കൂടുതൽ ഉൽസാഹിയാക്കുന്നു .
nanmayeyum tinmayeyum verthirich adayaalapeduthunna kavithakalaan sulaaimaan perumukk enn kaviye vithyasthanaakkunnath
nandi ......oru paadu nandi koyaa saahib
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം