കവിത
...................
ഇത് ഇന്ത്യയുടെ ചിത്രം
............................................ .......
തിളങ്ങുന്ന ഇന്ത്യയുടെ
ഹൃദയത്തിലുണ്ട്
ഉറങ്ങാൻ ഇടം
ഇല്ലാത്തവൻ ചിത്രം
ഉയരുന്ന ഇന്ത്യയുടെ
ഉദരത്തിലുണ്ട്
ഉണ്ണാതിരിക്കുന്ന
പൈതലിൻ ചിത്രം
ഇത് ഇന്ത്യയുടെ ചിത്രം
ഇന്നിൻറെ ചിത്രം
കരളുരുകും ചിത്രം
കാണുന്നുവോ നാം ?
ഇവിടെ പൊൻ മാളികയിൽ
നിദ്രാ വിഹീനരായ് ,
പതിനായിരങ്ങളെ
അറിയുന്നു ഇന്നു നാം
ഇവിടെ ഈ തെരുവുകളിൽ
സുഖ നിദ്രയിൽ ആണ്ട
പാവങ്ങളെ നാം
കാണുന്നു നിത്യം
ഇന്ത്യയുടെ ചിത്രം
ഇന്നിൻറെ ചിത്രം
നാളെയുടെ ചിത്രവും
ഇരുളാർന്ന ചിത്രമോ ?
വിത്ത പ്രഭുക്കൾക്ക്
കാവലായ് നില്ക്കുന്ന
അധികാരികൾ ഇവിടെ
വാഴുന്നു ഇന്ന്
കുടിലുകളിൽ തളരുന്ന
കുഞ്ഞുങ്ങൾക്കിവിടെ
അന്നം കൊടുക്കാൻ
മടിക്കുന്ന വർഗ്ഗം
ഇന്ത്യയുടെ ചിത്രം
ഇന്നിൻറെ ചിത്രം
മഹാ നദികൾ ഒഴുകുന്ന
ഭാരതിയ ചിത്രം
ധാന്യം മുളക്കുന്നു
പുഴുവരിച്ചീടുന്നു
പിന്നെയതു കത്തിച്ചു
ചാമ്പലാക്കുന്നു
ഉയരത്തിൽ പിടയും
പതാകക്കുമുണ്ട്
പറയുവാൻ ആയിരം
സങ്കട ക്കാഴ്ചകൾ
ഇന്ത്യലെ കാഴ്ച
ഇന്നിൻറെ കാഴ്ച
ഇനിയുമീ കാഴ്ചക്ക്
നിറം നല്കിടുന്നുവോ ?
സുലൈമാന്‍ പെരുമുക്ക്
00971553538596