2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

കവിത :കണിവെട്ടം



കവിത 
............

കണിവെട്ടം
...........................

വിശുദ്ധിയുടെ നിറവിലൊരു

വിഷു ദിനം വന്നു വീണ്ടും

വിണ്ണും മണ്ണും പുളകം കൊണ്ടു


വിവേക ലോകത്തിനു

അനുഗ്രഹീതാശംസകള്‍ 


പുണ്യനാൾ  പുലരിയില്‍ -

സുന്ദര കാഴ്ചകള്‍

കണ്ടുനര്‍നീടുവാന്‍

കൊതിക്കുന്നു മാനവര്‍ 


പ്രതീക്ഷയുടെ

പുതുവര്‍ഷ പുലരിയില്‍

കൈനീട്ടം നല്‍കുവാന്‍

മുത്തശ്ശി കാത്തു നില്പല്ലോ 


കൊയ്ത്തു കാലം വന്നു

കൊന്ന പൂത്തുലയുന്നു

കുളിരില്ലാകാലത്ത് -

കുളിരേകി തെന്നെല്‍ 


കൂടുവിട്ടോടി കളിക്കുന്ന കിളികളുടെ

പാട്ടിലും കണികണ്ട

കാഴ്ചയുടെ തെളിമ 


ഒളി മങ്ങിടാതെ 

ഓര്‍മയില്‍ തെളിയുന്ന

സമൃദ്ധി യുടെ  കാഴ്ചകള്‍ -

ക്കെന്തൊരു പുതുമ

 ശാന്തിയുടെ സ്നേഹ- 

തീരങ്ങള്‍ തേടും

സഹൃദയരില്‍ വിഷു

നവ ചൈതന്യമേകും.... 


സുലൈമാന്‍ പെരുമുക്ക് 
00971553538596
sulaimanprumukku@gmail.com

5 അഭിപ്രായങ്ങള്‍:

2013, ഏപ്രിൽ 12 10:33 AM ല്‍, Blogger FEROKE പറഞ്ഞു...

വിഷു വരവായ് ,കണി കൊന്നകൾ കണിയൊരുക്കുന്ന ഈ നല്ല നാളുകളിൽ കൊന്ന പൂവിന്റെ സുഗന്ധം നിറയെ മനസ്സിൽ ഒരായിരം നന്മയുടെ കണി വെള്ളരികൾ തെളിയുന്നൂ

 
2013, ഏപ്രിൽ 12 12:53 PM ല്‍, Blogger ajith പറഞ്ഞു...

വിഷുപ്പാട്ട് നന്നായി

ആശംസകള്‍

 
2013, ഏപ്രിൽ 13 12:33 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

വിഷു ആശംസകൾ

 
2013, ഏപ്രിൽ 13 5:43 AM ല്‍, Blogger Aneesh chandran പറഞ്ഞു...

ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും നിറവിന്‍റെയും
വിഷു ആശംസകള്‍ നേരുന്നു .

 
2013, ഏപ്രിൽ 14 7:01 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

സ്നേഹതതിന്റെയും
സന്തോഷത്തിന്റെയും
വിഷു ആശംസകൾ .....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം