2013 ഏപ്രിൽ 7, ഞായറാഴ്‌ച

കവിത : അണു കുടുംബം



കവിത 
........... ..... 
                    അണു കുടുംബം 
               ....................................... 
അണു കുടുംബത്തിലെ 
ആറു വയസുകാരാൻ 
അമ്മൂമ്മയെ കാണാൻ 
അമ്മയോടൊപ്പം 
വൃദ്ധ സദനത്തിലെത്തി 

അമ്മൂമ്മയെ 
വാരിപ്പുണർന്നവൻ 
പറയാൻ തുടങ്ങി 
എത്ര നാളായി കഥകൾ കേട്ടിട്ട് 
കൊതിയാവുന്നു .... 

പിന്നെ അവൻ 
ഒരു ചോദ്യ മുതിർത്തു 
അമ്മൂമ്മേ, അനിയത്തി 
എന്നാൽ എന്താ ?

അമ്മൂമ്മ :അത് 
അമ്മ ഇനി പ്രസവിക്കുന്നത് 
പെണ്‍ കുഞ്ഞാണങ്കിൽ 
അവൾ നിനക്ക് അനിയത്തിയാണ് 

അവൻ അമ്മയുടെ നേരെ നോക്കി 
അപ്പോൾ അമ്മ 
പാപ്പിയെ (പട്ടിയെ )
തലോടിക്കൊണ്ട് പറഞ്ഞു 

അതിന് അമ്മയ്ക്ക്  
എവിടെ സമയം 
ആസ്പത്രിയിൽ 
കുറേ  കിടക്കണ്ടേ 

നിന്നെ നോക്കണം, 
പപ്പയെ നോക്കണം ,
പിന്നെ ഈ പാപ്പിയെ നോക്കണം 

അവൻ ഓർത്തു 
ശരിയാണ്... 
അമ്മയ്ക്ക്  
എന്നെക്കാൾ ഇഷ്ടം 
പാപ്പിയോടാണ് 

അവൻ: അമ്മേ 
എങ്കിൽ ഞാൻ 
അമ്മൂമ്മയുടെ 
കൂടെ നില്ക്കട്ടെ 

അമ്മ :അതു വേണ്ട മോനെ 
നിനക്ക്പറ്റിയ സ്ഥലം 
അമ്മ നാളെ കാണിച്ചു തരാം... 

കൂടുമ്പോൾ
 ഇമ്പം തുളുംബാത്ത 
കുടുംബത്തിലെ 
കുഞ്ഞുങ്ങൾക്കിനി 
ചേച്ചി യുടെയും  
അനിയത്തി യുടെയും അർഥം 
 നിഘണ്ടുവിൽ നിന്നു  പഠിക്കാം . 

   സുലൈമാന്‍ പെരുമുക്ക്
             00971553538596
    

6 അഭിപ്രായങ്ങള്‍:

2013 ഏപ്രിൽ 7, 7:35 AM-ന് ല്‍, Blogger ajith പറഞ്ഞു...

ബന്ധങ്ങളുടെ അര്‍ത്ഥം തപ്പി നിഖണ്ടു നോക്കേണ്ടിവരുമോ?

കവിത നന്നായി

 
2013 ഏപ്രിൽ 7, 7:41 AM-ന് ല്‍, Blogger മുജി കൊട്ട പറമ്പന്‍ പറഞ്ഞു...

കവിത കാലിക പ്രസക്തിയുള്ള ഒന്ന്!!

മുമ്പ് കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം ഇന്ന് കാണുമ്പോള്‍ ഭൂകമ്പമായി പരിണമിച്ചിരിക്കുന്നു..

 
2013 ഏപ്രിൽ 7, 8:09 AM-ന് ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെ ,കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആയാൽ
വരും തലമുറ നിഘണ്ടു കൊണ്ടു നടക്കേണ്ടി വരും ...

 
2013 ഏപ്രിൽ 7, 8:15 AM-ന് ല്‍, Blogger sulaiman perumukku പറഞ്ഞു...

മുജി പറഞ്ഞത് സത്യമാണ് .... നന്ദി .

 
2013 ഏപ്രിൽ 7, 8:17 AM-ന് ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

 
2013 ഏപ്രിൽ 7, 10:53 AM-ന് ല്‍, Blogger ഗോപകുമാര്‍.പി.ബി ! പറഞ്ഞു...

കൊള്ളാം !

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം