ഗാനം
................
യുവാക്കളാണ്......
....................................
യുവാക്കളാണ് മണ്ണിതിലെന്നും
വിപ്ലവ ഗാനം പാടിയത്
യുവാക്കളാണീ മണ്ണിതിലെന്നും
ധീര ചരിത മൊരുക്കിയത്
...............................................
ചരിത്ര ഗതികള്‍ തിരുത്തിടുന്നൊരു
യുവ ത്വമൊരുപിടി ഓര്മകളായ്
ചരാചരങ്ങള്‍ കൊളുത്തി വിട്ട
യുവത്വമിനിയും തെളിയട്ടെ...
ഉണര്‍ന്നെണീക്കുക നമ്മള്‍
ഒന്നായ് പാടുക നമ്മള്‍
...............................................
നമ്രൂദിന്നും ഫിര്‍ഹൗനിന്നും
നിത്യം പ്രതിനിതി പെരുകുമ്പോള്‍
മൂസാനബിക്കും ഇബ്രഹിമിനും
പ്രതിനിതിയായ് നാം വളരേണം
....................................................
യുഗാന്തരങ്ങളില്‍ യുവാക്കള്‍ തീര്‍ത്ത
ചരിത്ര പാതയെ പിന്തുടരാം
മഹാ വിപത്ത് അണയും മുമ്പായ്
മഹാ മനസ്സുകള്‍ ഉണരട്ടെ...
ഉണര്‍ന്നെണീക്കുക നമ്മള്‍
ഒന്നായ് പാടുക നമ്മള്‍
.....................................................
വിചിത്ര ചിന്തകള്‍ വിതച്ച നായകര്‍
മറഞ്ഞിടുന്നതിന്‍ മുമ്പായി
ഫണം വിടര്‍ത്തി ശിരസ്സിന്‍ നേരെ
നിരന്നു നിന്നതു കാണുക നാം
.......................................................
ഇസങ്ങളല്ലാം നിരാശ നല്‍കി
തകര്‍ന്നു വീണതു കാണുക നാം
ഇരുള്‍ നിറഞ്ഞ മഹീ തലത്തില്‍
പ്രകാശ ദീപം തെളിക്കുക നാം...
ഉണര്‍ന്നെണീക്കുക നമ്മള്‍
ഒന്നായ് പാടുക നമ്മള്‍
................................................
അരാചകത്ത്വം പടവാളെന്തി
ഉറഞ്ഞു തുള്ളുക യാണിന്ന്
ആദര്‍ശത്തിന്‍ പരിചയെടുത്ത്
രണാങ്കണത്തിലിറങ്ങുക നാം
....................................................
കുതിച്ചു പായും കതിരവനെ പോല്‍
ജ്വലിച്ചു നില്‍ക്കുക നാമെന്നും
കിതച്ചിടാതെ മടിച്ചിടാതെ
യുവത്വം പാരില്‍ പടരട്ടെ...
ഉണര്‍ന്നെണീക്കുക നമ്മള്‍
ഒന്നായ് പാടുക നമ്മള്‍
..................................................
സുലൈമാന്‍ പെരുമുക്ക്
sulaimanperumukku @gmail .com