2013, മാർച്ച് 20, ബുധനാഴ്‌ച

ഗാനം : ഉമ്മാ .......



ഗാനം 
.............
                           ഉമ്മാ .......
                   ........................... 
 
ഉമ്മ എന്നു വിളിച്ചിടുവാന്‍ 
ഈ നാവു പോര ഇന്നെനിക്ക് 
മോനെ എന്ന വിളി കേള്‍ക്കുവാന്‍ 
കാതുകള്‍ ആയിരം എനിക്ക് വേണം 
...........................................................
കണ്ണുകള്‍ ഇനിയും ഒരായിരം വേണം 
ആ കണ്ണുകള്‍ നിറയെ കണ്ടിടേണം 
എന്നെ തലോടിയ താരാട്ടിയ 
കൈകളില്‍ ചുംബിച്ചു കൊതി തീര്‍ന്നില്ല 
.................................................................
എന്‍ മനം നിറയെ ഉമ്മയാണ് 
എന്നും ഒമാനിചീടുന്ന ഉമ്മയാണ് 
സ്നേഹത്തിന്‍ രൂപമാണെന്‍റെ ഉമ്മ 
സ്വപ്ന വര്‍ണങ്ങള്‍ ചേര്‍ന്നതാണുമ്മാ 
..............................................................
ജീവന്‍റെ ജീവനാണെനിക്ക് ഉമ്മ 
ജീവാമൃതം തന്നു വളര്‍ത്തി ഉമ്മ 
ആ തിരു പാദങ്ങല്‍ക്കടിയിലല്ലോ 
അല്ലാഹു നല്‍കിയ എന്‍റെ സ്വര്‍ഗം ..
..............................................................

         സുലൈമാന്‍ പെരുമുക്ക് 
           00971553538596
        sulaimanperumukku @gmail .com 


    

8 അഭിപ്രായങ്ങള്‍:

2013, മാർച്ച് 20 10:31 PM ല്‍, Blogger niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

ജീവന്‍റെ ജീവനാണെനിക്ക് ഉമ്മ..........

 
2013, മാർച്ച് 21 12:34 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

അമ്മയല്ലയോ ഈ ലോകത്തിലെ വലിയ സത്യം

 
2013, മാർച്ച് 21 2:34 AM ല്‍, Blogger © Mubi പറഞ്ഞു...

സ്നേഹത്തിന്‍ രൂപമാണെന്‍റെ ഉമ്മ...

 
2013, മാർച്ച് 21 10:02 AM ല്‍, Blogger Marzook പറഞ്ഞു...

മാതാവ്‌ ഒരു യാഥാര്‍ത്ഥ്യവും പിതാവ് ഒരു സങ്കല്പവുമായതിനാലാവാം കവിതകളില്‍ അച്ഛന്‍ പിന്തള്ളപ്പെട്ടത്

 
2013, മാർച്ച് 21 1:25 PM ല്‍, Blogger ajith പറഞ്ഞു...

അമ്മയും നന്മയുമൊന്നാണ്

 
2013, മാർച്ച് 24 9:19 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

മാതാവും പിതാവും ഒരുപോലെ യാഥാർത്ഥ്യമാണ് ,
ഓരോ പിതാവും തിരിച്ചറിഞ്ഞിട്ടുണ്ട് മാതാവിൻറെ
മഹത്വം .

 
2013, മാർച്ച് 26 3:33 AM ല്‍, Blogger zain പറഞ്ഞു...

അതല്ലാം ശരിയാണ് പക്ഷേ ,ഇന്നു പൊതുവെ കവിതകളിലും മറ്റും അമ്മയെ ആണു വര്‍ണിക്കുന്നത്.പിതാക്കള്‍ പൊതുവെ ഒരു കുഞ്ഞിന് വെറുമൊരു പണം ഉണ്ടാക്കുന്ന വസ്ത്തു മാത്രം ആവുന്ന അവസ്തയാണ്...

 
2013, ജൂലൈ 27 9:07 AM ല്‍, Blogger Unknown പറഞ്ഞു...

പകരം വെക്കാന്‍ ഈ ഭൂലോകത്ത് ഒരിക്കലും ഇല്ലാത്ത ഒന്നാണ് ഒരൊരുത്തര്‍ക്കും താന്താങ്ങളുടെ മാതാക്കള്‍. വാക്കുകളെക്കൊണ്ട് അളന്നു തിട്ടപ്പെടുത്താന്‍ കഴിയില്ല നമുക്കീ ജന്മം അവരെക്കുറിച്ച്.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം