2013, മാർച്ച് 19, ചൊവ്വാഴ്ച

ഗാനം:യുവാക്കളാണ്......ഗാനം

................ 
                     യുവാക്കളാണ്......
              ....................................

യുവാക്കളാണ് മണ്ണിതിലെന്നും
വിപ്ലവ ഗാനം  പാടിയത്
യുവാക്കളാണീ  മണ്ണിതിലെന്നും
ധീര ചരിത മൊരുക്കിയത് 
...............................................
ചരിത്ര ഗതികള്‍ തിരുത്തിടുന്നൊരു
യുവ ത്വമൊരുപിടി  ഓര്മകളായ്
ചരാചരങ്ങള്‍ കൊളുത്തി വിട്ട
യുവത്വമിനിയും തെളിയട്ടെ...
ഉണര്‍ന്നെണീക്കുക നമ്മള്‍ 
ഒന്നായ് പാടുക  നമ്മള്‍
...............................................
നമ്രൂദിന്നും ഫിര്‍ഹൗനിന്നും
നിത്യം പ്രതിനിതി പെരുകുമ്പോള്‍
മൂസാനബിക്കും  ഇബ്രഹിമിനും
പ്രതിനിതിയായ് നാം വളരേണം
....................................................
യുഗാന്തരങ്ങളില്‍ യുവാക്കള്‍ തീര്‍ത്ത
ചരിത്ര പാതയെ പിന്തുടരാം
മഹാ വിപത്ത് അണയും മുമ്പായ്
മഹാ മനസ്സുകള്‍ ഉണരട്ടെ...
ഉണര്‍ന്നെണീക്കുക നമ്മള്‍
ഒന്നായ് പാടുക നമ്മള്‍
.....................................................
വിചിത്ര ചിന്തകള്‍ വിതച്ച നായകര്‍
 മറഞ്ഞിടുന്നതിന്‍ മുമ്പായി
ഫണം വിടര്‍ത്തി ശിരസ്സിന്‍ നേരെ
നിരന്നു നിന്നതു കാണുക നാം
.......................................................
ഇസങ്ങളല്ലാം നിരാശ നല്‍കി
തകര്‍ന്നു വീണതു കാണുക നാം
ഇരുള്‍ നിറഞ്ഞ മഹീ തലത്തില്‍
പ്രകാശ ദീപം തെളിക്കുക നാം...
ഉണര്‍ന്നെണീക്കുക നമ്മള്‍
ഒന്നായ് പാടുക നമ്മള്‍
................................................
അരാചകത്ത്വം പടവാളെന്തി
ഉറഞ്ഞു തുള്ളുക യാണിന്ന്
ആദര്‍ശത്തിന്‍ പരിചയെടുത്ത്
രണാങ്കണത്തിലിറങ്ങുക നാം 
....................................................
കുതിച്ചു പായും കതിരവനെ പോല്‍
ജ്വലിച്ചു നില്‍ക്കുക നാമെന്നും
കിതച്ചിടാതെ മടിച്ചിടാതെ
യുവത്വം പാരില്‍ പടരട്ടെ...
ഉണര്‍ന്നെണീക്കുക നമ്മള്‍
ഒന്നായ് പാടുക നമ്മള്‍
..................................................
           സുലൈമാന്‍ പെരുമുക്ക്
           sulaimanperumukku @gmail .com

   

8 അഭിപ്രായങ്ങള്‍:

2013, മാർച്ച് 19 7:33 AM ല്‍, Blogger GOPAL പറഞ്ഞു...

Dear Sulaiman,
Assalamu alaikkum
Very good song. Appreciable. Are you a poet ? I am surprised to read this song, it is a meaningful song and the theme prevails all over the world.
Best wishes to you and your family.
AG

 
2013, മാർച്ച് 19 7:51 AM ല്‍, Blogger ajith പറഞ്ഞു...

ഉണര്‍ന്നെഴുന്നേല്‍ക്കുക

 
2013, മാർച്ച് 19 8:46 AM ല്‍, Blogger aboothi:അബൂതി പറഞ്ഞു...

ഉണരുക
പ്രവര്ത്തിക്കുക
ഉയരുക

 
2013, മാർച്ച് 19 4:00 PM ല്‍, Blogger © Mubi പറഞ്ഞു...

ഉണര്‍ന്നെണീക്കുക...

കൊള്ളാം

 
2013, മാർച്ച് 19 9:36 PM ല്‍, Blogger niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

ഉണരൂ ........

 
2013, മാർച്ച് 20 5:47 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വ അലൈക്കും മുസ്സലാം ... ഞാൻ നന്ദിയോടെ ഓർക്കും ...

 
2013, ഏപ്രിൽ 7 8:38 AM ല്‍, Blogger Suhu talk (സുഹു ടാൾക്ക്) പറഞ്ഞു...

kavitha super !i think this picture from markaz conference calicut.

 
2013, ഏപ്രിൽ 7 8:47 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നന്ദി .... അതെ, ഫോട്ടോ താങ്കൾ പറഞ്ഞത് തന്നെ ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം