2014, ഫെബ്രുവരി 15, ശനിയാഴ്‌ച

കവിത :നായകൻ


കവിത 
.............
                      നായകൻ 
                  .........................

ഈ മണ്ണിൽ ഇന്നലെ 
വന്നൊരാള് 
ഇന്ത്യയുടെ നെഞ്ചകം 
കണ്ടൊരാള് 

ഹൃദയ മിടിപ്പിൻറെ 
വേഗതയിൽ വന്നു 
ഹൃദയാന്തരാളത്തിൽ 
കൂടുകൂട്ടി 

പട്ടിണി കോലങ്ങൾ-
ക്കരികിൽ നിന്നും 
പാടി പുകഴ്ത്തി 
ഗാന്ധി മന്ത്രം 

അഴിമതിക്കാരുടെ 
നെഞ്ചിൽ വന്നു 
അമ്പായ് തറച്ചു 
കനത്ത ശബ്ദം 

വൈദേശികർ 
നീരെടുത്തൊരീമണ്ണിന്നു 
കൈമാറി വന്നു 
കരാള ഹസ്തങ്ങളിൽ 

കട്ടെടുക്കാൻ 
ഇനി കരളുകൾ മാത്രം 
തിരിച്ചറിഞ്ഞു 
ഒരാൾ ഉണർന്നു വന്നൂ 

വഞ്ചകർ 
വൻ തിരയായി നിനീടവെ 
വഞ്ചിയുമായയാൾ 
തിരികെ പോയി 

ഭീരുവായ് 
പിന്തിരിഞ്ഞോടിയില്ല 
അയാൾ വന്നിടും 
വൈകാതെ പടക്കപ്പലായ് ....
...................................................


കവിത 
..............
                 കൊള്ളിയാൻ വെട്ടം 
                  ......................................

ഈ അന്ധകാരം 
കീറി മുറിക്കാൻ 
കൊള്ളിയാൻ വെട്ടമായ് 
വന്നൊരാൾ മണ്ണിൽ 

കൂരിരുട്ടിൻറെ 
കനത്ത കരങ്ങൾ 
കൂർപ്പിച്ച നഖങ്ങൾ 
നീട്ടി നിന്നപ്പോൾ 
അയാൾ ഒരു ചുവട് 
പിന്നോട്ട് വെച്ചു 

അതൊരു 
പിൻ വാങ്ങലല്ല 
മുന്നോട്ട് ആഞ്ഞു 
വീശാനുള്ള 
ചുവടു വെയ്പ് മാത്രം 

മേലാളന്മാരുടെയും 
കിങ്കരന്മാരുടെയും നേരെ 
ചൂലുമായ് ഇനിയും 
അയാൾ എത്തും 

അന്ന് മനസ്സിൽ 
മാറാല പിടിക്കാതെ 
കാത്തിരിക്കുന്ന 
ജനം അത് ഏറ്റു വാങ്ങും 

ആ കാഴ്ച കണ്ട് 
തല കുത്തി വീഴുന്ന 
വിഗ്രഹങ്ങളെ 
താങ്ങി നിർത്താൻ 
പുറകിൽ 
വളർത്തു നായ പോലും 
കാത്തു നില്ക്കുകില്ല ....

                സുലൈമാൻ പെരുമുക്ക് 
          sulaimanperumukku ്@ gmail .com 
                 00971553538596 
8 അഭിപ്രായങ്ങള്‍:

2014, ഫെബ്രുവരി 15 10:17 AM ല്‍, Blogger ajith പറഞ്ഞു...

നന്മയും നേര്‍മയും ഉണ്ടായാല്‍ മതി

 
2014, ഫെബ്രുവരി 15 9:03 PM ല്‍, Blogger പ്രവീണ്‍ കാരോത്ത് പറഞ്ഞു...

വായിച്ചു ഇഷ്ടപ്പെട്ടു. സൂര്യന്‍ അസ്തമിക്കുന്നത് വീണ്ടും പൂര്‍വാധികം തേജസ്സോടെ ഉദിക്കാന്‍ തന്നെയല്ലേ?. സൂര്യനൊപ്പം നാം നടന്നാല്‍ തുടര്‍ച്ചയായും പ്രകാശത്തില്‍ ഇരിക്കാം എന്നതും സത്യം.

 
2014, ഫെബ്രുവരി 16 12:16 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നല്ലതുവരാന്‍ പ്രാര്‍ത്ഥിക്കട്ടെ!
ആശംസകള്‍

 
2014, ഫെബ്രുവരി 16 12:40 AM ല്‍, Blogger കൊമ്പന്‍ പറഞ്ഞു...

ഇന്ത്യൻ ജനാധിപത്യം കുറേ ഉണ്ണാക്കന്മാരുടെ കാൽ കീഴിൽ ആയിരുന്നു അത് മോചിപ്പിക്കാൻ വന്ന ദൈവദൂതൻ തന്നെ ആയിരുന്നു കേജ്രി വാൽ ഇദ്ദേഹത്തെ ഇവര്ക്ക് നശിപ്പിക്കാനാവില്ല കാരണം ജനങ്ങള് ആണ് ഇദ്ദേഹത്തിന്റെ ശക്തി ഒരു വിപ്ലവവും ചുവപ്പ് പരവതാനിയിലൂദെ അല്ല വന്നത് ക്ലേശങ്ങളും പ്രതിബദ്ധങ്ങളും തരണം ചെയ്തു തന്നെ ആണ് വന്നത് തീര്ച്ചയായും തിരിച്ചു വരും പൂര്വാധികം ശക്തിയോടെ

 
2014, ഫെബ്രുവരി 16 4:18 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഹിജഡകൾ മാത്രമല്ല, ഇപ്പൊ പുരുഷന്മാരുമുണ്ടെന്നു തെളിഞ്ഞിരിക്കുന്നു.!!

നല്ല കവിത


ശുഭാശംസകൾ.....

 
2014, ഫെബ്രുവരി 16 8:50 AM ല്‍, Blogger ഇന്ദ്രധനുസ്സ് പറഞ്ഞു...

പക്ഷെ ഒരു ഒളിച്ചോട്ടം വേണ്ടായിരുന്നു .പ്രതീക്ഷകള്‍ക്ക് താല്‍ക്കാലികമായി വിരാമമായി .ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ് ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം

 
2014, ഫെബ്രുവരി 17 8:50 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നന്മയും നേർമ്മയുമുള്ള കൈകൾക്ക്
ശക്തി പകരാൻ നമുക്ക് കഴിയട്ടേ ....
ആദ്യവായനക്കും നല്ല വാക്കിനും നന്ദി അജിത്തേട്ടാ നന്ദി ....

 
2014, ഫെബ്രുവരി 17 8:55 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

നല്ല വിലയിരുത്തൽ നല്ല ഉദാഹരണം
വരവിനും വായനക്കും കയ്യൊപ്പിനും നന്ദി പ്രവീണ്‍ .

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം