കവിത :അന്ധനല്ലെ ഈ ആധുനികൻ ?
കവിത
..............
അന്ധനല്ലെ ഈ ആധുനികൻ ?
............................. ..............................
തമോ യുഗത്തിലെ
വെള്ളിനക്ഷത്രങ്ങൾ
ഈ ആധുനിക മനുഷ്യനും
പ്രകാശം ചൊരിയുന്നു
ആധുനികനൊ
അവൻറെ മസ്തിഷ്ക്കം
ജീർണ്ണിക്കുന്നത്
അറിയുന്നേയില്ല
അധികാരികളേയും
പുരോഹിതരെയും
അന്ധമായി
അനുകരിക്കുമ്പോൾ
ആയുധങ്ങൾ അവരുടെ
കളിപ്പാട്ടമാകുന്നു
കൈപ്പത്തിയും താമരയും
അരിവാളും ചന്ദ്രക്കലയും
പൈശാചികതയുടെ
മുഖം മൂടിയാണിന്ന്
കൂടപ്പിറ പ്പിനേയും
ആത്മ മിത്രങ്ങളേയും
എത്ര വേഗത്തിലാണവൻ
ശത്രുവായ് കണ്ടത്
വേദഗ്രന്ഥത്തിൻറെ
പുറം ചട്ടയിൽ
പുരോഹിതരെഴുതിയ
തോന്ന്യാ ക്ഷരങ്ങളാണ്
ആധുനികനിന്നു
മന :പാഠമാക്കുന്നത്
ഇതു തിരു
ശേഷിപ്പുകളുടെ
പെയ്ത്തുകാലമാണ്
ഇന്ന് ആത്മീയ
വ്യാപാരികളുടെ
കൊയ്ത്തുകാലവും
സ്വാമി ക്ഷീര പ്രിയനായ
പ്രതിമയുമായി വന്നപ്പോൾ
ഉസ്താദ് പച്ച പട്ടിൽ പൊതിഞ്ഞ്
തിരുമുടിയുമായ് എത്തി
നോക്കി നിന്ന അച്ചൻ
ദൈവ പുത്രൻറെ
ചിത്രം തെളിയുന്ന
'തിരു വോസ്തി 'കാഴ്ചവെച്ചു
ഏതൻ തോട്ടം
എത്രയോ അകലെയാണ്
യാത്രക്കാർ
മായാജാലക്കാരൻറെ
രേഖാചിത്രത്തിനു
ചുറ്റും കറങ്ങുന്നു .
..........................................
ചിത്രം മുഖപുസ്തകത്തിൽ നിന്ന് .
സുലൈമാന്‍ പെരുമുക്ക്
10 അഭിപ്രായങ്ങള്‍:
അതി മനോഹരമായ വരികള്‍ എനിക്ക് വളരെ ഇഷ്ട്ടമായി
ആദ്യവായനക്കും അഭിപ്രായത്തിനും
പ്രോത്സാഹനത്തിനും നന്ദി റഷീദ് നന്ദി ...
Very good
Very good
കണ്ണട വേണം. ആധുനിക മനുഷ്യനു കണ്ണട വേണം.
വളരെ നല്ലൊരു കവിത.
ശുഭാശംസകൾ.....
അതാണിന്നത്തെ കാലം
ഞാന്‍ എന്‍റെ വയര്‍ ,,അത് നിറക്കാന്‍ ഞാന്‍ എന്തും ചെയ്യും ചോദിക്കാന്‍ നീയാര് ? ഇതാണ് ഇന്നത്തെ ലോകം
മഹദ് വ്യക്തികളെയും,മഹദ് വചനങ്ങളെയും,മഹത്തായ ആചാരങ്ങളെയും,ആദര്‍ശങ്ങളെയും കളങ്കപ്പെടുത്തുന്ന പുതുകാലം.എങ്ങും സ്വാര്‍ത്ഥത മാത്രം.....
നല്ല വരികള്‍
(അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക)
ആശംസകള്‍
നന്നായിരിക്കുന്നു സുലൈമാൻ.
“സത്യവേദ പുസ്തകം” എന്ന് ലോകത്ത് വേറേതെങ്കിലും ഭാഷയിൽ ഉണ്ടോ എന്നറിയില്ല. സത്യമായിട്ടുള്ളതും സത്യമല്ലാത്തതും............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം