ഓണവും പെരുന്നാളും
~~~~~~~~~~~~~~~~~
ഓണം വന്നോണം
വന്നോണം വന്നൂ
ഓണവും
പെരുന്നാളും ഒന്നായ് വന്നൂ
..........
പെരുനാളിന്‍
പെന്‍പ്രഭ തൂകുന്നിവിടെ
പെന്നോണം ചിരിതൂകി
നില്‍ക്കുന്നിവിടെ
......
കാലം
നമ്മോടോതുന്നൂ
ഈ കാലം സാക്ഷിയാണ്
.......
ഒന്നിക്കുക,
ഭിന്നിക്കെല,
കലഹിച്ചിടൊലാ
ഒന്നിച്ചൊരു മനസ്സായി
കൈകോർത്തിടുകാ
..........
സ്‌നേഹത്തിന്‍
തണലായി
പടർന്നീടേണം
സൗഹൃദം നെഞ്ചോരം
ചേർത്തീടേണം
......
പൊന്നോണം വന്നല്ലൊ
പെരുനാളും വന്നല്ലൊ
പുതുലോകപ്പിറവിക്കൊരു
വഴിവിളക്കല്ലോ
........
പൂക്കളം കണ്ടു
രസിച്ചീടുവാന്‍
മൈലാഞ്ചിച്ചെടി
തുള്ളിച്ചാടി വന്നൂ
മാലോകരെ
ഒന്നിച്ചു കാണുവാനായ്
ഓണവും പെരുന്നാളും
ഒന്നായ് വന്നൂ
.........................................
കാലം
നമ്മോടോതുന്നൂ
ഈ കാലം സാക്ഷിയാണ്.
<><><><><><><>>><><>
സുലൈമാന്‍ പെരുമുക്ക്