2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

ഓണവും പെരുന്നാളും

ഓണവും പെരുന്നാളും
 ~~~~~~~~~~~~~~~~~

ഓണം വന്നോണം
വന്നോണം വന്നൂ
ഓണവും
പെരുന്നാളും ഒന്നായ്‌ വന്നൂ
..........
പെരുനാളിന്‍
പെന്‍പ്രഭ തൂകുന്നിവിടെ
പെന്നോണം ചിരിതൂകി
നില്‍ക്കുന്നിവിടെ
......
കാലം
നമ്മോടോതുന്നൂ
ഈ കാലം സാക്ഷിയാണ്‌
.......
ഒന്നിക്കുക,
ഭിന്നിക്കെല,
കലഹിച്ചിടൊലാ
ഒന്നിച്ചൊരു മനസ്സായി
കൈകോർത്തിടുകാ
..........
സ്‌നേഹത്തിന്‍
തണലായി
പടർന്നീടേണം
സൗഹൃദം നെഞ്ചോരം
ചേർത്തീടേണം
......
പൊന്നോണം വന്നല്ലൊ
പെരുനാളും വന്നല്ലൊ
പുതുലോകപ്പിറവിക്കൊരു
വഴിവിളക്കല്ലോ
........
പൂക്കളം കണ്ടു
രസിച്ചീടുവാന്‍
മൈലാഞ്ചിച്ചെടി
തുള്ളിച്ചാടി വന്നൂ

മാലോകരെ
ഒന്നിച്ചു കാണുവാനായ്‌
ഓണവും പെരുന്നാളും
ഒന്നായ്‌ വന്നൂ
.........................................
കാലം
നമ്മോടോതുന്നൂ
ഈ കാലം സാക്ഷിയാണ്‌.
<><><><><><><>>><><>
  സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, സെപ്റ്റംബർ 14 9:59 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഹൃദയംനിറഞ്ഞ ബക്രീദ്&ഓണം ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം