2016, മാർച്ച് 28, തിങ്കളാഴ്‌ച

കവിത: വേദമോതുന്ന പോത്ത്


കവിത
~~~~~
   വേദമോതുന്ന പോത്ത്‌
  ——————————
വഴിയില്‍കണ്ട
പോത്ത്‌
വേദമോതിതന്നു,
ഓടി രക്ഷപ്പെട്ടോ
രാജ്യ സ്‌നേഹികള്‍
വരുന്നുണ്ട്‌.

ക്ഷീണിതനായ ഞാന്‍
മരച്ചുവട്ടിലിരുന്നപ്പോള്‍
മരമെന്നോടു ചൊല്ലി,
ഓടി രക്ഷപ്പെട്ടോ
ഇന്നലെ ഇവിടെ
ഒരു പോത്ത്‌കിടന്നത്‌
രാജ്യസ്‌നേഹികള്‍
കണ്ടതാണ്‌.

സത്യത്തില്‍
ആരാണ്‌ ഇന്നത്തെ
രാജ്യസ്‌നേഹികള്‍?

സ്വന്തം പിതാവിനെ
കൊന്നവന്റെ
കൂട്ടാളികള്‍ പറയുന്നു
അവനാണ്‌ വലിയ
രാജ്യസ്‌നേഹീയെന്ന്‌

ഇന്ന്‌ അവനുവേണ്ടി
ഉയരുന്ന ആലയത്തില്‍
നാളെ കൈകൂപ്പി
നില്‍ക്കുന്നവനെത്രെ രാജ്യസ്‌നേഹി

എങ്കില്‍
മോദി കാലത്തെ
കണ്ണാടിയിലൂടെ കണ്ടാല്‍
എല്ലാ മരക്കൊമ്പിലും
ജഡങ്ങള്‍ കാണാം.
———————————
സുലൈമാന്‍ പെരുമുക്ക്‌