2016 മാർച്ച് 28, തിങ്കളാഴ്‌ച

കവിത: വേദമോതുന്ന പോത്ത്


കവിത
~~~~~
   വേദമോതുന്ന പോത്ത്‌
  ——————————
വഴിയില്‍കണ്ട
പോത്ത്‌
വേദമോതിതന്നു,
ഓടി രക്ഷപ്പെട്ടോ
രാജ്യ സ്‌നേഹികള്‍
വരുന്നുണ്ട്‌.

ക്ഷീണിതനായ ഞാന്‍
മരച്ചുവട്ടിലിരുന്നപ്പോള്‍
മരമെന്നോടു ചൊല്ലി,
ഓടി രക്ഷപ്പെട്ടോ
ഇന്നലെ ഇവിടെ
ഒരു പോത്ത്‌കിടന്നത്‌
രാജ്യസ്‌നേഹികള്‍
കണ്ടതാണ്‌.

സത്യത്തില്‍
ആരാണ്‌ ഇന്നത്തെ
രാജ്യസ്‌നേഹികള്‍?

സ്വന്തം പിതാവിനെ
കൊന്നവന്റെ
കൂട്ടാളികള്‍ പറയുന്നു
അവനാണ്‌ വലിയ
രാജ്യസ്‌നേഹീയെന്ന്‌

ഇന്ന്‌ അവനുവേണ്ടി
ഉയരുന്ന ആലയത്തില്‍
നാളെ കൈകൂപ്പി
നില്‍ക്കുന്നവനെത്രെ രാജ്യസ്‌നേഹി

എങ്കില്‍
മോദി കാലത്തെ
കണ്ണാടിയിലൂടെ കണ്ടാല്‍
എല്ലാ മരക്കൊമ്പിലും
ജഡങ്ങള്‍ കാണാം.
———————————
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016 മാർച്ച് 31, 7:26 AM-ന് ല്‍, Blogger ajith പറഞ്ഞു...

അനേകം ജഡങ്ങൾ വീണ മണ്ണിൽ ഇനിയും വീഴാനിരിക്കുന്നവർ ഏറെ!!

 
2016 ഏപ്രിൽ 4, 12:07 AM-ന് ല്‍, Blogger Cv Thankappan പറഞ്ഞു...

മനുഷ്യന്‍.....!!!
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം