കവിത :സദാചാരം
കവിത
.............
സദാചാരം
-----------------------
വലിച്ചുനീട്ടിയ
സദാചാരത്തിന്‍റെ
ഈ മറയാണ് നമ്മള്‍
പിച്ചിച്ചീന്തേണ്ടത്
പച്ച മനുഷ്യന്‍റെ
സ്വഭാവം വിളിച്ചുപറയാനും
തുറന്നു കാട്ടാനും അനുവദിക്കണം
ഒന്നിച്ചിരുന്നുണ്ണുന്നവര്‍ക്ക്
ഒരുമിച്ചിരുന്ന്‍-
വിസര്‍ജിച്ചാലെന്തേ
മണ്ണറക്കെന്നപോല്‍
മണിയറക്കെന്തിന് -
അടച്ചുറപ്പ്
നാല്ക്കാലികള്‍ക്കില്ലാത്ത
ഉടയാടയന്തിന്
ഇരുകാലികള്‍ക്ക് ?
ക്ഷുഭിത യൌവനങ്ങളെ ഇതിലേ,
നമുക്ക് മോഹങ്ങളെ
ചുംബിച്ചുണര്‍ത്താം
സദാചാരങ്ങളെ
കുഴിച്ചുമൂടാം
പതിനായിരങ്ങള്‍ ഒത്തുചേര്‍ന്ന്‍
കോടികള്‍ ധൂര്‍ത്തടിച്ച്
ഒടുവിലിരുവര്‍
നഗ്നരാവുമ്പോള്‍ എല്ലാം ശുഭം ...
ഹാ ഹാ ....സദാചാരമേ
നിനക്കു വിട .
----------------------------------------
സുലൈമാന്‍ പെരുമുക്ക്
.............
സദാചാരം
-----------------------
വലിച്ചുനീട്ടിയ
സദാചാരത്തിന്‍റെ
ഈ മറയാണ് നമ്മള്‍
പിച്ചിച്ചീന്തേണ്ടത്
പച്ച മനുഷ്യന്‍റെ
സ്വഭാവം വിളിച്ചുപറയാനും
തുറന്നു കാട്ടാനും അനുവദിക്കണം
ഒന്നിച്ചിരുന്നുണ്ണുന്നവര്‍ക്ക്
ഒരുമിച്ചിരുന്ന്‍-
വിസര്‍ജിച്ചാലെന്തേ
മണ്ണറക്കെന്നപോല്‍
മണിയറക്കെന്തിന് -
അടച്ചുറപ്പ്
നാല്ക്കാലികള്‍ക്കില്ലാത്ത
ഉടയാടയന്തിന്
ഇരുകാലികള്‍ക്ക് ?
ക്ഷുഭിത യൌവനങ്ങളെ ഇതിലേ,
നമുക്ക് മോഹങ്ങളെ
ചുംബിച്ചുണര്‍ത്താം
സദാചാരങ്ങളെ
കുഴിച്ചുമൂടാം
പതിനായിരങ്ങള്‍ ഒത്തുചേര്‍ന്ന്‍
കോടികള്‍ ധൂര്‍ത്തടിച്ച്
ഒടുവിലിരുവര്‍
നഗ്നരാവുമ്പോള്‍ എല്ലാം ശുഭം ...
ഹാ ഹാ ....സദാചാരമേ
നിനക്കു വിട .
----------------------------------------
സുലൈമാന്‍ പെരുമുക്ക്