കവിത :സദാചാരം
കവിത
.............
സദാചാരം
-----------------------
വലിച്ചുനീട്ടിയ
സദാചാരത്തിന്‍റെ
ഈ മറയാണ് നമ്മള്‍
പിച്ചിച്ചീന്തേണ്ടത്
പച്ച മനുഷ്യന്‍റെ
സ്വഭാവം വിളിച്ചുപറയാനും
തുറന്നു കാട്ടാനും അനുവദിക്കണം
ഒന്നിച്ചിരുന്നുണ്ണുന്നവര്‍ക്ക്
ഒരുമിച്ചിരുന്ന്‍-
വിസര്‍ജിച്ചാലെന്തേ
മണ്ണറക്കെന്നപോല്‍
മണിയറക്കെന്തിന് -
അടച്ചുറപ്പ്
നാല്ക്കാലികള്‍ക്കില്ലാത്ത
ഉടയാടയന്തിന്
ഇരുകാലികള്‍ക്ക് ?
ക്ഷുഭിത യൌവനങ്ങളെ ഇതിലേ,
നമുക്ക് മോഹങ്ങളെ
ചുംബിച്ചുണര്‍ത്താം
സദാചാരങ്ങളെ
കുഴിച്ചുമൂടാം
പതിനായിരങ്ങള്‍ ഒത്തുചേര്‍ന്ന്‍
കോടികള്‍ ധൂര്‍ത്തടിച്ച്
ഒടുവിലിരുവര്‍
നഗ്നരാവുമ്പോള്‍ എല്ലാം ശുഭം ...
ഹാ ഹാ ....സദാചാരമേ
നിനക്കു വിട .
----------------------------------------
സുലൈമാന്‍ പെരുമുക്ക്
.............
സദാചാരം
-----------------------
വലിച്ചുനീട്ടിയ
സദാചാരത്തിന്‍റെ
ഈ മറയാണ് നമ്മള്‍
പിച്ചിച്ചീന്തേണ്ടത്
പച്ച മനുഷ്യന്‍റെ
സ്വഭാവം വിളിച്ചുപറയാനും
തുറന്നു കാട്ടാനും അനുവദിക്കണം
ഒന്നിച്ചിരുന്നുണ്ണുന്നവര്‍ക്ക്
ഒരുമിച്ചിരുന്ന്‍-
വിസര്‍ജിച്ചാലെന്തേ
മണ്ണറക്കെന്നപോല്‍
മണിയറക്കെന്തിന് -
അടച്ചുറപ്പ്
നാല്ക്കാലികള്‍ക്കില്ലാത്ത
ഉടയാടയന്തിന്
ഇരുകാലികള്‍ക്ക് ?
ക്ഷുഭിത യൌവനങ്ങളെ ഇതിലേ,
നമുക്ക് മോഹങ്ങളെ
ചുംബിച്ചുണര്‍ത്താം
സദാചാരങ്ങളെ
കുഴിച്ചുമൂടാം
പതിനായിരങ്ങള്‍ ഒത്തുചേര്‍ന്ന്‍
കോടികള്‍ ധൂര്‍ത്തടിച്ച്
ഒടുവിലിരുവര്‍
നഗ്നരാവുമ്പോള്‍ എല്ലാം ശുഭം ...
ഹാ ഹാ ....സദാചാരമേ
നിനക്കു വിട .
----------------------------------------
സുലൈമാന്‍ പെരുമുക്ക്
6 അഭിപ്രായങ്ങള്‍:
തെരുവോരകാഴ്ചകള്‍ കണ്ട് നമുക്ക് കണ്ണുപൊത്താം.......
ആശംസകള്‍
സദാചാരം എന്നാല്‍ സോളാര്‍ പോലെ ഒരു വാക്കായി മാറി ഇപ്പോള്‍.
മോഹങ്ങളെ ചുംബിച്ചുണര്‍ത്തുകയോ? അല്ല.. ചുംബനങ്ങളെ മോഹിച്ചുണര്‍ത്താം ;)
കേരളം - എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..!!
നല്ല കവിത
ശുഭാശംസകൾ....
പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർ ജാമ്യത്തിൽ ഇറങ്ങുമ്പോൾ അവരെ തല്ലിക്കൊല്ലുന്നത് സദാചാരത്തിന് നിരക്കുന്നതല്ല. പ്രതീകാത്മക ചുംബനത്തെ എതിർക്കുന്നതാണ് യഥാർത്ഥ സദാചാരം. ബാക്കി 'കേഡിക്കാഴ്ച്ചകളിൽ' കാണാം.
പിച്ചിച്ചീന്തേണ്ടുന്ന സദാചാരം ..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം