2014, നവംബർ 10, തിങ്കളാഴ്‌ച

കവിത: എൻറെ ചിന്ത

കവിത
..............
       എൻറെ  ചിന്ത
      ~~~~~~~~~~
ഒരുനാള്‍
ഞാനും മരിക്കും
മരിക്കുമ്പോഴും
മനസ്സില്‍ മോഹങ്ങള്‍
ബാക്കിയായിരിക്കും
 
എന്നെന്നും
മോഹങ്ങള്‍ ബാക്കിവെച്ച്‌
മരിക്കാന്‍
വിധിക്കപ്പെട്ടവനാണോ
ഈ മനുഷ്യന്‍?
 
ഒരിക്കലും മരിക്കാത്ത
മധുരമുള്ള ജീവിതം
മനുഷ്യനെന്നും
സ്വപ്‌നം കാണുന്നു
 
ഇന്നോളം നേടിയ
ശാസ്‌ത്ര കൗതുകങ്ങള്‍
ഈ സ്വപ്‌നത്തിനു മുന്നി
മിഴിച്ചു നില്‍ക്കയാണ്‌!
 
അവസാന മനുഷ്യനും
ഇതാണ്‌
പറയുന്നതെങ്കിൽ
കിതച്ചോടുന്ന
ഈ മനുഷ്യന്‍ എന്തുനേടി?
...................................................
  സുലൈമാന്‍ പെരുമുക്ക്‌