2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

കവിത :വിളിപ്പേരില്ലാത്തവർ



കവിത 
...............
                  വിളിപ്പേരില്ലാത്തവർ 
              ..................................................

അവർ 
ഗ്രന്ഥശാലകളും 
പള്ളിക്കൂടങ്ങളും 
കത്തിക്കുമ്പോഴും അവരെ 
അക്ഷരസ്നേഹികളെന്നു 
വിളിക്കണമെന്നു പറയുന്നു  

അവർ നശിപ്പിച്ചത് 
കൃഷിയിടങ്ങളും 
പൊതുമുതലുമാണ് 
എങ്കിലും അവരെത്രേ 
രാജ്യസ്നേഹികൾ 

പ്രകൃതിയെ 
പിച്ചിച്ചീന്തി 
നിരാലംബരെ 
കൊന്നൊടുക്കുമ്പോൾ 
മനുഷ്യത്വത്തിൻറെ 
പുതിയ വ്യാഖ്യാനങ്ങൾ 
അവർ പാടിനടക്കുന്നു 

ഇരുട്ടിനെ 
പിഴിഞ്ഞുകൊണ്ടവർ 
പൗണമിയെ പാകപ്പെടുത്താൻ 
ഓടുകയാണ് 

ജഞാനികൾ 
തിരുത്തി വായിക്കട്ടെ 
അപ്പോൾ അവർക്കൊരു 
വിളിപ്പേര് വന്നു  വീഴും .
-------------------------------------

         സുലൈമാൻ പെരുമുക്ക് 
         ................................................