കവിത :വിളിപ്പേരില്ലാത്തവർ
കവിത
...............
വിളിപ്പേരില്ലാത്തവർ
.............................. ....................
അവർ
ഗ്രന്ഥശാലകളും
പള്ളിക്കൂടങ്ങളും
കത്തിക്കുമ്പോഴും അവരെ
അക്ഷരസ്നേഹികളെന്നു
വിളിക്കണമെന്നു പറയുന്നു
അവർ നശിപ്പിച്ചത്
കൃഷിയിടങ്ങളും
പൊതുമുതലുമാണ്
എങ്കിലും അവരെത്രേ
രാജ്യസ്നേഹികൾ
പ്രകൃതിയെ
പിച്ചിച്ചീന്തി
നിരാലംബരെ
കൊന്നൊടുക്കുമ്പോൾ
മനുഷ്യത്വത്തിൻറെ
പുതിയ വ്യാഖ്യാനങ്ങൾ
അവർ പാടിനടക്കുന്നു
ഇരുട്ടിനെ
പിഴിഞ്ഞുകൊണ്ടവർ
പൗണമിയെ പാകപ്പെടുത്താൻ
ഓടുകയാണ്
ജഞാനികൾ
തിരുത്തി വായിക്കട്ടെ
അപ്പോൾ അവർക്കൊരു
വിളിപ്പേര് വന്നു വീഴും .
------------------------------ -------
സുലൈമാൻ പെരുമുക്ക്
............................. ...................
7 അഭിപ്രായങ്ങള്‍:
തങ്ങളുടേതല്ലാത്തതെന്തും തകര്‍ക്കാം
ഇഷ്ടപ്പെട്ടു !! പ്രതിഷേധം വരികളില്‍ .
ഇതൊന്നും എന്റെത് അല്ലല്ലോ ..പിന്നെ എനിക്കെന്ത് കാര്യം
ഈ ഭീകര ചിന്ത ഇന്ന് പടർന്നു കൊണ്ടിരിക്കുന്നു
എന്നതാണ് സത്യം ....വായനക്കും അഭിപ്രായത്തിനും
നന്ദി അജിത്തേട്ടാ .
ഈ കൊടും ഭീകരർക്കെതിരെ
മനസ്സുകൊണ്ടെങ്കിലും നമുക്ക്
പ്രതിഷേധിക്കാൻ കഴിയണം ,
ഇല്ലെങ്കിൽ മനുഷ്യനെന്ന വാക്കിന്
എന്തർത്ഥം ......അഭിപ്രായത്തിനു
നന്ദി ഫൈസൽ ....
ആയുധങ്ങൾക്ക്
അക്രമ മനസ്സുകളെ
സ്വയം തിരിച്ചറിയാനുള്ള
സ്റ്റിക്കർ ആരാണ് കണ്ടുപിടിക്കുക
അന്നു നമുക്ക്
ഉറക്കെപ്പറയാം
വാളെടുത്തവൻ വാളാൽ ....
വായനക്കും അഭിപ്രായത്തിനും
നന്ദി ദീപാ
വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം!
അര്‍ത്ഥം ഗ്രഹിക്കാത്തവര്‍!
ശക്തമായ വരികള്‍
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം