2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

കവിത :പ്രവാസച്ചുഴി


 
കവിത
..........
             പ്രവാസച്ചുഴി
         .................................
പ്രവാസം
മടുത്തു
പ്രതീക്ഷകൾ
തകർത്തു
പ്രവാസം വിരിച്ച
കീറിയ പായയിൽ
തിരിഞ്ഞും മറിഞ്ഞും
കിടന്നു ഞാൻ ഏറെ നാൾ
വേദനകൾ വേദനകൾ
പൊള്ളുന്ന വേദനകൾ
വേദനകൾ അറിയുവത്
തലയിണയും നേർ ച്ചുമരും മാത്റം 
മോഹങ്ങളെ
അധിക്രൂരമയ്
കൊന്നു ഞാൻ
ദാഹങ്ങൾ
ഈ മരുഭൂവിൽ എരിഞ്ഞു
ജീവനെൻ
കുഞ്ഞു മക്കള്ക്കായ്
ഉഴിഞ്ഞതും
അറിയുവത് തലയിണയും
നേർ ചുമരും മാത്റം
മൂടിപ്പുതച്ചു ഞാൻ
തേങ്ങിക്കരഞ്ഞതും
പറുദീസയിൽ വയർ
ഒട്ടിക്കിടന്നതും
ഓർക്കുവാൻ ഉണ്ടേറെ
നൊമ്പര കഥകൽ
അറിയുവത് തലയിണയും
നേർ ചുമരും മാത്റം
വീഡിയോ
കോളിന്റെ
വിദ്യയില്ലാത്തന്നു
പ്രണയം പതിഞ്ഞൊരാ
കത്തുകൾ തേടി
ഏറെ ദൂരം കൊടും
ചൂടിൽ നടന്നതും
മധുരമുള്ളോർ മയായ്
നില്പുണ്ട് നെഞ്ചിൽ
പ്രവാസികൾ
ആദ്യമായ്
വന്ന കടപ്പുറം
കണ്ടൊരാ മാത്രയിൽ
നയനം നിറഞ്ഞു പോയ്‌
വിശപ്പാറ്റുവാനായി
വന്നവരിൽ ചിലർ
വീണു മരിച്ചതും ഈ മണ്ണിലല്ലോ
മിന്നുന്ന പൊന്ന്
കൈകൊണ്ടു തോട്ടോർ
കൂട്ടത്തിലൊന്ന്
കാണുന്നു ഇന്ന്
വിധിയെ
പഴിച്ചവർ
ജീവൻ ഒടുക്കിയോർ
മണൽകാട്ടിനുള്ളിൽ
കാണുന്നു എന്നും
പ്രവാസം മടുത്തു
പ്രതീക്ഷകൾ തകർത്തു
അറിയുവത് തലയിണയും
നേർച്ചു മരും മാത്റം .....................................
ചിത്രം :ഗൂഗിളിൽ നിന്ന് .
-------------------------------
   സുലൈമാൻ പെരുമുക്ക്