2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

കവിത :പ്രവാസച്ചുഴി


 
കവിത
..........
             പ്രവാസച്ചുഴി
         .................................
പ്രവാസം
മടുത്തു
പ്രതീക്ഷകൾ
തകർത്തു
പ്രവാസം വിരിച്ച
കീറിയ പായയിൽ
തിരിഞ്ഞും മറിഞ്ഞും
കിടന്നു ഞാൻ ഏറെ നാൾ
വേദനകൾ വേദനകൾ
പൊള്ളുന്ന വേദനകൾ
വേദനകൾ അറിയുവത്
തലയിണയും നേർ ച്ചുമരും മാത്റം 
മോഹങ്ങളെ
അധിക്രൂരമയ്
കൊന്നു ഞാൻ
ദാഹങ്ങൾ
ഈ മരുഭൂവിൽ എരിഞ്ഞു
ജീവനെൻ
കുഞ്ഞു മക്കള്ക്കായ്
ഉഴിഞ്ഞതും
അറിയുവത് തലയിണയും
നേർ ചുമരും മാത്റം
മൂടിപ്പുതച്ചു ഞാൻ
തേങ്ങിക്കരഞ്ഞതും
പറുദീസയിൽ വയർ
ഒട്ടിക്കിടന്നതും
ഓർക്കുവാൻ ഉണ്ടേറെ
നൊമ്പര കഥകൽ
അറിയുവത് തലയിണയും
നേർ ചുമരും മാത്റം
വീഡിയോ
കോളിന്റെ
വിദ്യയില്ലാത്തന്നു
പ്രണയം പതിഞ്ഞൊരാ
കത്തുകൾ തേടി
ഏറെ ദൂരം കൊടും
ചൂടിൽ നടന്നതും
മധുരമുള്ളോർ മയായ്
നില്പുണ്ട് നെഞ്ചിൽ
പ്രവാസികൾ
ആദ്യമായ്
വന്ന കടപ്പുറം
കണ്ടൊരാ മാത്രയിൽ
നയനം നിറഞ്ഞു പോയ്‌
വിശപ്പാറ്റുവാനായി
വന്നവരിൽ ചിലർ
വീണു മരിച്ചതും ഈ മണ്ണിലല്ലോ
മിന്നുന്ന പൊന്ന്
കൈകൊണ്ടു തോട്ടോർ
കൂട്ടത്തിലൊന്ന്
കാണുന്നു ഇന്ന്
വിധിയെ
പഴിച്ചവർ
ജീവൻ ഒടുക്കിയോർ
മണൽകാട്ടിനുള്ളിൽ
കാണുന്നു എന്നും
പ്രവാസം മടുത്തു
പ്രതീക്ഷകൾ തകർത്തു
അറിയുവത് തലയിണയും
നേർച്ചു മരും മാത്റം .....................................
ചിത്രം :ഗൂഗിളിൽ നിന്ന് .
-------------------------------
   സുലൈമാൻ പെരുമുക്ക്




3 അഭിപ്രായങ്ങള്‍:

2014, ഓഗസ്റ്റ് 31 12:00 PM ല്‍, Blogger ajith പറഞ്ഞു...

പ്രവാസച്ചുഴി വിടാന്‍ പ്രയാസവുമാണ്!

 
2014, സെപ്റ്റംബർ 1 6:24 AM ല്‍, Blogger Cv Thankappan പറഞ്ഞു...

എന്തൊക്കെയായാലും ഇക്കരെ വന്നാല്‍ അക്കരെ പച്ചയെന്നുതോന്നും.
പ്രവാസച്ചുഴി നൊമ്പരമായ്..................................
ആശംസകള്‍

 
2014, സെപ്റ്റംബർ 2 9:29 AM ല്‍, Blogger ചിന്താക്രാന്തൻ പറഞ്ഞു...

പ്രിയപെട്ടവരെ വേര്‍പിരിഞ്ഞു പ്രവാസിയായി മണലാരണ്യത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിക്കുന്നവന്‍റെ ഹൃദയ വേദന

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം