2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

കവിത :തുറന്ന ജയിലി (ഗസ്സ)ൽനിന്ന് 
കവിത
............
               തുറന്ന ജയിലി (ഗസ്സ)ൽനിന്ന്
            ............................................

പറയാനെനിക്ക്
സമയമില്ലാ
പിരിയുന്നതിൻ മുമ്പ്
പറയട്ടെ ഞാൻ
എന്നെ
ഉന്നം വെച്ച് അഗ്നിഗോളം
ഇസ്രയേൽ ഭീകരർ
എറിയുന്നതാ
എന്റെ കിനാക്കളിൽ
സ്വർഗമുണ്ട്
സ്വർഗം പൂകുവാൻ
പോകുന്നു ഞാൻ
കരുത്തുള്ളവർ
സാക്ഷിയായി നിൽക്കേ
ഞങ്ങളെ ചുട്ടു കൊല്ലുന്നു ഇവർ
ജന്മാവകാശ -
മായുള്ള മണ്ണിൻ
പേര് ഓർക്കുന്നതും
പാപമെത്രെ
കൊടും പാപികൾ
ഇത്ര ഭീരുക്കളോ -
കുഞ്ഞുങ്ങളെ പോലും
കൊല്ലുന്നിവർ
മണ്ണിൻറെ മക്കളെ
കൊന്നൊടുക്കി
സുഖ നിദ്ര
പ്രാപിക്കുവാനൊക്കുമോ ?
നിനവിലും കനവിലും
വന്നെത്തിടും
ഫലസ്തീൻ പതാക
പറപ്പിചിടും
ഫലസ്തീനിൻ
അവസാന പൂമ്പൈതലും
സവാതന്ത്ര മെന്ന്
ഉറക്കെ ചൊല്ലും പറയാനെനിക്ക്
സമയമില്ലാ
പിരിയുന്നതിൻ മുമ്പ്
പറയട്ടെ ഞാൻ
എൻറെ കിനാക്കളിൽ
സ്വർഗ്ഗ മുണ്ട്
സ്വർഗം പൂകുവാൻ
പോകുന്നു ഞാൻ
...........................
ചിത്രം :ഗൂഗ്ളിൽ നിന്ന്
......................................
       സുലൈമാൻ പെരുമുക്ക്