കവിത :തുറന്ന ജയിലി (ഗസ്സ)ൽനിന്ന്
കവിത
............
............
തുറന്ന ജയിലി (ഗസ്സ)ൽനിന്ന്
.............................. ..............
..............................
പറയാനെനിക്ക്
സമയമില്ലാ
പിരിയുന്നതിൻ മുമ്പ്
പറയട്ടെ ഞാൻ
എന്നെ
ഉന്നം വെച്ച് അഗ്നിഗോളം
ഇസ്രയേൽ ഭീകരർ
ഇസ്രയേൽ ഭീകരർ
എറിയുന്നതാ
എന്റെ കിനാക്കളിൽ
സ്വർഗമുണ്ട്
സ്വർഗം പൂകുവാൻ
പോകുന്നു ഞാൻ
കരുത്തുള്ളവർ
സാക്ഷിയായി നിൽക്കേ
ഞങ്ങളെ ചുട്ടു കൊല്ലുന്നു ഇവർ
ജന്മാവകാശ -
മായുള്ള മണ്ണിൻ
പേര് ഓർക്കുന്നതും
പാപമെത്രെ
കൊടും പാപികൾ
ഇത്ര ഭീരുക്കളോ -
കുഞ്ഞുങ്ങളെ പോലും
കൊല്ലുന്നിവർ
മണ്ണിൻറെ മക്കളെ
കൊന്നൊടുക്കി
സുഖ നിദ്ര
പ്രാപിക്കുവാനൊക്കുമോ ?
നിനവിലും കനവിലും
വന്നെത്തിടും
ഫലസ്തീൻ പതാക
പറപ്പിചിടും
ഫലസ്തീനിൻ
അവസാന പൂമ്പൈതലും
സവാതന്ത്ര മെന്ന്
ഉറക്കെ ചൊല്ലും പറയാനെനിക്ക്
സമയമില്ലാ
പിരിയുന്നതിൻ മുമ്പ്
പറയട്ടെ ഞാൻ
എൻറെ കിനാക്കളിൽ
സ്വർഗ്ഗ മുണ്ട്
സ്വർഗം പൂകുവാൻ
പോകുന്നു ഞാൻ
...........................
...........................
ചിത്രം :ഗൂഗ്ളിൽ നിന്ന്
.............................. ........
..............................
സുലൈമാൻ പെരുമുക്ക്
7 അഭിപ്രായങ്ങള്‍:
ഞാന്‍ ബൈബിള്‍ വായിച്ചിട്ടുണ്ട്.
അതില്‍ “ഇസ്മായേല്യര്‍ കാട്ടുകഴുതകളെപ്പോലെ” ആണെന്ന് എഴുതിയിട്ടുണ്ട്
ഖുര്‍ ആനിലും യഹൂദര്‍ക്കെതിരെ ഇതെക്കാള്‍ കഠിനമായ ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. രണ്ട് വേദപുസ്തകങ്ങളിലും പഴയ കഥകള്‍ക്കൊന്നിനും മാറ്റമില്ല എന്നും കേട്ടിട്ടുണ്ട്. വിരോധം വന്നത് എന്ന് മുതല്‍ക്കാണെന്ന് വല്ല ചരിത്രവുമുണ്ടോ?
ക്രൂരമായ മനുഷ്യഹത്യ, രക്തരക്ഷസ്സുകൾ ചിരിക്കുന്നു
ക്രൂരരായ പാപികള്‍ നരകത്തില്‍ പതിക്കട്ടെ!
ആശംസകള്‍
വരികളില്‍ മാത്രം പ്രതിഷേധം അറിയിക്കാന്‍ വിധിക്കപ്പെട്ട ഭാഗ്യശാലികള്‍
ആദ്യ വായനക്കും നല്ല അഭിപ്രായത്തിനും നന്ദി അജിത്തെട്ടാ
...ഈ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയത് ഇങ്ങനെയാണ് .നിലവിലുള്ള ബൈബ്ൽ യേശു വിന്റെയോ മോശയുടെയോ
അംഗികാരം കിട്ടിയതല്ലെന്നു നമുക്ക് മനസ്സിലാക്കാം ,അതുകൊണ്ടു
തന്നെ സ്വാർത്ഥ താല്പര്യക്കാരുടെ കൈകടത്തൽ അതിൽ
വന്നതിന്റെ തെളിവാണ് ഇത്തരം പ്രയോഗങ്ങൾ ....യഹൂദരിൽ
ചിലരെപറ്റി മോശാ പ്രവാചകനുണ്ടായിരുന്ന അഭിപ്രായം ശരിവെക്കുകയും
മുഹമ്മദ് നബിയുടെ കാലത്തെ ജൂദരിൽ ചിലരുടെ സ്വഭാവത്തെ വിമർശിക്കു
കയും ചെയ്തതായി ഖുർ ആനിൽ കാണാം .സമാനമായ വിമര്ശനം മുസ്ലീംഗളെ
പറ്റിയും കാണാം .എല്ലാ മതങ്ങളേയും അവയുടെ ആരാധനാലയങ്ങളെയും
ആതരിക്കണമെന്നാണ് ഇസ്ലാമിൻറെ വിധി ....അല്ലാഹു ജനങ്ങളിൽ ചിലരെ
മറ്റു ചിലരെകൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കിൽ ദൈവനാമം ധാരാളമായി
സ്മരിക്കപ്പെടുന്ന സന്യാസി മഠങ്ങളും ചർചുകളും സെനഗോഗുകളും മുസ്ലീം
പള്ളികളും തകർക്കപ്പെടുമായിരുന്നു ....ഖുർ ആൻ (22 :40 )പ്രവാചകൻറെ
പള്ളിയിൽ പോലും സൗഹൃദ സംഭാഷണത്തിനെത്തിയവർക്ക് അവരുടെ ആരാധനാ
സമയമായപ്പോൾ സൗകര്യം ചെയ്തു കൊടുത്തത് ചരിത്ര സത്യമാണ് .പ്രവാചകനും
ഖുർ ആനും പിന്നെയും പറയുന്നു .....മുൻ പ്രവാചകന്മാരെ നിങ്ങൾ തള്ളി
പ്പരയരുത് അങ്ങനെ തള്ളിപ്പറയുന്നവർ ഇസ്ലാമിൻറെ പുറത്താണ് പോരാ
യേശുവിന്റെയും മോശയുടെയും മറ്റു പ്രവാചകന്മാരുടെയും പേരുകൾ കേൾക്കുമ്പോൾ അവർക്കു വേണ്ടി പ്രാർത്ഥിക്കണം ഇതാണ് ഞാൻ വായിച്ച
ഇസ്ലാം .പരന്ന വായന നമുക്ക് പുതിയ അറിവുകൾ സമ്മാനിക്കും നന്ദി ....
2014, ആഗസ്റ്റ് 21 10:23 PM ന്, ajith എഴുതി:
ajith നിങ്ങളുടെ പോസ്റ്റ് "കവിത :തുറന്ന ജയിലി (ഗസ്സ)ൽനിന്ന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഞാന്‍ ബൈബിള്‍ വായിച്ചിട്ടുണ്ട്.
അതില്‍ “ഇസ്മായേല്യര്‍ കാട്ടുകഴുതകളെപ്പോലെ” ആണെന്ന് എഴുതിയിട്ടുണ്ട്
ഖുര്‍ ആനിലും യഹൂദര്‍ക്കെതിരെ ഇതെക്കാള്‍ കഠിനമായ ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. രണ്ട് വേദപുസ്തകങ്ങളിലും പഴയ കഥകള്‍ക്കൊന്നിനും മാറ്റമില്ല എന്നും കേട്ടിട്ടുണ്ട്. വിരോധം വന്നത് എന്ന് മുതല്‍ക്കാണെന്ന് വല്ല ചരിത്രവുമുണ്ടോ?
ajith , SNEHAM ലേക്ക് 2014, ആഗസ്റ്റ് 21 11:23 AM ന് പോസ്റ്റ് ചെയ്തത്
--
Sulaiman Perumukku
കരുത്തുള്ളവർ ഇന്ന് കണ്ടു രസിക്കട്ടെ
ഒരു നാൾ പാല് കൊടുത്ത കൈകളിൽ
കൊത്തുകില്ലെന്ന് ആര്ക്കറിയാം ...
വരവിനും വായനക്കും അഭിപ്രായത്തിനും
നന്ദി ഷാജി .
ദുഷ്ടനെ പനപോലെ വളർത്തും ...ആ പനയും
അവസാനം കടപുഴകി വീഴും അതല്ലേ സത്യം ?
അഭിപ്രായത്തിനു നന്ദി തങ്കപ്പേട്ടാ .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം