2014, ജൂൺ 26, വ്യാഴാഴ്‌ച

കവിത :'വ്രത 'പാഠം ...


കവിത 
..............
                     'വ്രത 'പാഠം ....
                  .............................  
വ്രതം 
വിരുന്നെത്തുമ്പോൾ 
ഹൃദയം 
മിനുക്കി വെച്ചവർ 
അനുഗൃഹീതർ  

വ്രതം 
വിളിച്ചുണർത്തുമ്പോൾ 
ആമാശയ പൂജയിൽ 
നിർവൃതികൊള്ളുന്നവർ 
പാപ്പരായവർ 

അത്താഴവും 
ഇഫ്ത്താറുമില്ലാതെ,
നോമ്പെടുക്കുന്ന 
സഹോദരനിലേക്ക് 
കൈകൾ നീളുമ്പോൾ 
സാഹോദര്യം 
പൂർണതയിലെത്തുന്നു 

അയൽവാസി 
പട്ടിണി കിടക്കുമ്പോൾ 
വയർ നിറച്ചുണ്ണുന്നവൻ 
എന്നിൽ പെട്ടവനല്ലെന്ന വചനം 
മാനവീകത വിളിച്ചോതുന്നു 

പുണ്യമാസത്തിൻറെ 
ദിന ,രാത്രങ്ങൾ 
പാചക മേളെയ്ക്കായ് 
നീക്കി വെയ്ക്കുമ്പോൾ 
നഷ്ടപ്പെടുത്തുനത് 
തിരിച്ചു കിട്ടാത്ത 
  പൂക്കാലമാണ് 

വിത്തിനു 
പത്തു കുലകളും 
കുലയിലെഴുനൂറി-
ലേറെണികളും 
വിളയുമ്പോൾ 
കർഷകനിൽ 
പുഞ്ചിരി വിരിയും  

വ്രത ശുദ്ധിയിൽ 
പൂത്ത വചനങ്ങൾ 
ഹൃദയത്തിലെഴുതി -
വെയ്ക്കുമ്പോൾ 
സൗഹൃദത്തിൻറെ 
പുതിയ പന്തലൊരുങ്ങും 

കാലത്തെ 
കീറി മുറിച്ച് ,ജീവിതം 
പഠിപ്പിച്ച 'ഖുർആൻ '
സ്മശാനത്തിലേക്ക് 
വലിച്ചെറിഞ്ഞപ്പോൾ 
ഇരുട്ടിവിടെ കട്ടപിടിച്ചു 

ഓരോ 
വ്രത കാലവും 
വിളിച്ചോതുന്നു 'ഖുർആൻ' -
ജീവിക്കുന്നവർക്കുള്ള 
വഴികാട്ടിയാണെന്ന്

കൈയിലിരിക്കുന്ന 
വിളക്കൂതിക്കൊണ്ട് 
ഇരുട്ടിൽ നടക്കുന്നു 
ഇന്ന് ലോകം . 
................................................................
ചിത്രം :മുഖപുസ്തകത്തിൽ നിന്ന് ....നന്ദി .
........................................................

                സുലൈമാന്‍ പെരുമുക്ക് 
             00971553538596
       sulaimanperumukku @gmail .com  


2014, ജൂൺ 23, തിങ്കളാഴ്‌ച

കവിത :മദ്യം ...


കവിത 
..............
                      മദ്യം ....
                 ...................
 
മദ്യം വിഷമാണ് 
നാശമാണ് 
തിന്മയുടെ മാതാവ് 
മദ്യമാണ് 

മദ്യം ഒരു തുള്ളി 
അകത്തു ചെന്നാൽ 
അമ്മയും അവനൊരു 
ഭോഗ വസ്ത്തൂ 

മദ്യമില്ലാതുള്ള 
നിമിഷമെല്ലാം 
നരക തുല്യം എന്നു 
ചൊല്ലിടുന്നു 

അമ്മയും പെങ്ങളും 
പെണ്ണും പിടക്കോഴിം 
അവനെ കണ്ടാലകന്നിടുന്നു 

അവനെന്നും 
കൈയെത്തും 
ദൂരത്തു മദ്യം 
വിളമ്പാൻ വെമ്പുന്നു 
അധികാരികൾ 

കുടിയന്മാർ പെരുകണം 
'വിത്തുകാള'യത് -
കുടിലുകൾ 
തകരുകിൽ എന്തുചേതം 

വോട്ടു നേടാൻ 
അതു വേണമല്ലോ 
നാട്ടുകൂട്ടം അതിൽ 
ചേരുമല്ലോ 

മദ്യം വിളമ്പുന്ന 
ശാലകൾ ഇവിടെ 
കവലകൾ തോറും 
തുറന്നു വെയ്ക്കും 

അധികാരി വർഗത്തെ 
താങ്ങി നിർത്താൻ 
മദ്യ ലോപിക്കല്ലെ  
ആവതൊള്ളൂ 

മദ്യം കുടിപ്പതും 
പാപമാണ് 
മദ്യം കൊടുപ്പതും 
പാപമാണ് 

കണ്‍ തുറന്നീടണം 
മാലോകരേ 
പെണ്‍ പിറപ്പിൻ മാനം 
കാത്തിടേണം ....
...........................................
ചിത്രം :ഗൂഗിളിനോട് കടപ്പാട് .

               സുലൈമാന്‍ പെരുമുക്ക് 
                       00971553538596
             sulaimanperumukku@gmail.com