കവിത :മദ്യം ...
കവിത
..............
മദ്യം ....
...................
മദ്യം വിഷമാണ്
നാശമാണ്
തിന്മയുടെ മാതാവ്
മദ്യമാണ്
മദ്യം ഒരു തുള്ളി
അകത്തു ചെന്നാൽ
അമ്മയും അവനൊരു
ഭോഗ വസ്ത്തൂ
മദ്യമില്ലാതുള്ള
നിമിഷമെല്ലാം
നരക തുല്യം എന്നു
ചൊല്ലിടുന്നു
അമ്മയും പെങ്ങളും
പെണ്ണും പിടക്കോഴിം
അവനെ കണ്ടാലകന്നിടുന്നു
അവനെന്നും
കൈയെത്തും
ദൂരത്തു മദ്യം
വിളമ്പാൻ വെമ്പുന്നു
അധികാരികൾ
കുടിയന്മാർ പെരുകണം
'വിത്തുകാള'യത് -
കുടിലുകൾ
തകരുകിൽ എന്തുചേതം
വോട്ടു നേടാൻ
അതു വേണമല്ലോ
നാട്ടുകൂട്ടം അതിൽ
ചേരുമല്ലോ
മദ്യം വിളമ്പുന്ന
ശാലകൾ ഇവിടെ
കവലകൾ തോറും
തുറന്നു വെയ്ക്കും
അധികാരി വർഗത്തെ
താങ്ങി നിർത്താൻ
മദ്യ ലോപിക്കല്ലെ
ആവതൊള്ളൂ
മദ്യം കുടിപ്പതും
പാപമാണ്
മദ്യം കൊടുപ്പതും
പാപമാണ്
കണ്‍ തുറന്നീടണം
മാലോകരേ
പെണ്‍ പിറപ്പിൻ മാനം
കാത്തിടേണം ....
...........................................
ചിത്രം :ഗൂഗിളിനോട് കടപ്പാട് .
സുലൈമാന്‍ പെരുമുക്ക്
00971553538596
3 അഭിപ്രായങ്ങള്‍:
മദ്യപരെ ഭയമാണെനിക്ക്
മദ്യം നിരോധിച്ചാൽ വ്യാജമദ്യം പെരുകി മദ്യദുരന്തമുണ്ടാകുമത്രേ..!! അന്നേരം വ്യാജമദ്യമുണ്ടാക്കുന്നവരെയങ്ങു പിടിക്കണം. ശിക്ഷിക്കണം. അല്ല പിന്നെ..!! പിന്നെന്നാത്തിനാന്നേ ഈ എക്സൈസ്സും കിടുപിടിയുമൊക്കെ ???!!!!! യാത്രാക്കൂലിയും, കറണ്ടു ചാർജ്ജും, വെള്ളക്കരവും, ഡീസൽ / പെടോൾ വിലയുമൊക്കെ നിഷ്പ്രയാസം കൂട്ടാമെങ്കിൽ മദ്യനിരോധനവും നടത്താം. അല്ലാതെ ഹിമാലയം മലർത്തി വയ്ക്കാനൊന്നും ജനം പറയുന്നില്ലേ.....
നല്ല കവിത
ശുഭാശംസകൾ.......
മദ്യം വിഷമാണ്...............
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം