2014, മാർച്ച് 29, ശനിയാഴ്‌ച

ഗാനം :മാറ്റമൊന്നു .....?


ഗാനം 
...........

                          മാറ്റമൊന്നു .....?

                  രീതി :എൻറെ ഖൽബിലെ ....
               .....................................................

എത്ര കാലമീ -
വോട്ടു ചെയ്തുനാം 
 നാടുഎന്തു നേടി 
ഉപ്പു തൊട്ടു നാം 
വാങ്ങിടുന്നത് തീ വിലയ്ക്ക് അല്ലെ ?
 മാറ്റമൊന്നു വേണ്ടേ-.....
എൻറെ കൂട്ടുകാരേ  ..
പ്രിയമുള്ള നാട്ടുകാരേ 
.....................
തൊട്ടു കൂട്ടുവാൻ ഉപ്പു മാങ്ങയും ....1 
ഇന്ന് ഇവിടെയില്ല ....
തൊട്ടടുത്തവർ കണ്ണടക്കുകിൽ 
എന്തു ചെയ്യും  നമ്മൾ ....
ഒരു പാട് വട്ടംനാംകേട്ടത് 
അധികാരി വർഗങ്ങളോതിയെ ....1 
തേനും പലുമായ് 
ആഗ്രഹങ്ങളെ സഫലമാക്കുമെന്ന് ....1 
......................................................
എത്ര കാലമീ -
വോട്ടു ചെയ്തുനാം 
 നാടുഎന്തു നേടി 
ഉപ്പു തൊട്ടു നാം 
വാങ്ങിടുന്നത് 'തീ 'വിലയ്ക്ക് അല്ലെ ?
 മാറ്റമൊന്നു വേണ്ടേ-.....
എൻറെ കൂട്ടുകാരേ  ..
പ്രിയമുള്ള നാട്ടുകാരേ 
.............................

സ്വർഗം പണിതിടാമെന്നുരയ്ത്തവർ  ....1 
സ്വർഗം പണിതിടാമെന്നുരയ്ത്തവർ 
പൊയ് മൊഴിഞ്ഞതല്ലേ 
നീറും നെഞ്ചിലെ വേദനയത് 
തുടർന്നിടുന്നു ഇന്നും  
ഒരുമയോടൊന്നു ചേരുകിൽ 
പുതു പിറവി കണ്ടിടും സോദരെ ...1 
ഇനിയുമിവിടെ നാം 
പതിവു കാഴ്ചകൾ കണ്ടു നില്ക്കയാണോ...1 
..........................
എത്ര കാലമീ -
വോട്ടു ചെയ്തുനാം 
 നാടുഎന്തു നേടി 
ഉപ്പു തൊട്ടു നാം 
വാങ്ങിടുന്നത് 'തീ 'വിലയ്ക്ക് അല്ലെ ?
 മാറ്റമൊന്നു വേണ്ടേ-.....
എൻറെ കൂട്ടുകാരേ  ..
പ്രിയമുള്ള നാട്ടുകാരേ 
.............................

        സുലൈമാന്‍ പെരുമുക്ക്
                      00971553538596
              sulaimanperumukku@gmail.com