2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

കവിത :സമയമായി


കവിത 
.................
                         സമയമായി 
                  ..................................

കല്ക്കരി പാടവും 
കട്ടു മുടിച്ചവർ 
ഇനിയും 
നാടു ഭരിച്ചിടുകിൽ 
കരളു പറിച്ചു 
വില്ക്കും ഒരു നാൾ 
കരുതിയിരിക്കുക്ക 
സോദരെ നാം 

ഒരു നവ ഭാരത 
സൃഷ്ടിക്കായ് 
കൈകൾ കോർക്കുക 
മർദ്ദിതരെ 
ഒരു പുതു ലോക 
പിറവിക്കായ് 
കൈകളുയർത്തുക 
സ്നേഹിതരെ 

ദേശിയ ഗാനവും 
ദേശ പതാകയും 
വിറ്റു തുലയ്ക്കും 
മുമ്പുണരൂ 
അഴിമതി വീരന്മാരുടെനേരെ 
വിരലുകൾ കൊണ്ടൊരു 
അമ്പെയ്യൂ 

വർഗീയതയുടെ 
വിഷവിത്തുകളെ 
കളയായ് കരുതി 
വലിച്ചെറിയൂ 
വംശ വെറിയന്മാരുടെ 
മോഹം പൂവണിയില്ലാ -
ഈ മണ്ണിൽ 

രക്തം ചിന്തി 
നേടിയതാണീ -
തായ് നാടെന്നത് 
ഓർക്കുക നാം 
രാക്ഷസന്മാരുടെ ഭീഷണി കേട്ട് 
പിന്തിരിയല്ലേ സോദരെ നാം ...

  വഞ്ചകന്മാരുടെ 
കൈകളിൽ നിന്നും 
നാടിനെ വീണ്ടെടുക്കുംവരെയും 
വിശ്രമമില്ല,ഇനിയൊരു നാളും 
സമര വികാരം പൊലിയരുതേ 

           സുലൈമാന്‍ പെരുമുക്ക്
                      00971553538596
              sulaimanperumukku@gmail.com