2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

കവിത :സമയമായി


കവിത 
.................
                         സമയമായി 
                  ..................................

കല്ക്കരി പാടവും 
കട്ടു മുടിച്ചവർ 
ഇനിയും 
നാടു ഭരിച്ചിടുകിൽ 
കരളു പറിച്ചു 
വില്ക്കും ഒരു നാൾ 
കരുതിയിരിക്കുക്ക 
സോദരെ നാം 

ഒരു നവ ഭാരത 
സൃഷ്ടിക്കായ് 
കൈകൾ കോർക്കുക 
മർദ്ദിതരെ 
ഒരു പുതു ലോക 
പിറവിക്കായ് 
കൈകളുയർത്തുക 
സ്നേഹിതരെ 

ദേശിയ ഗാനവും 
ദേശ പതാകയും 
വിറ്റു തുലയ്ക്കും 
മുമ്പുണരൂ 
അഴിമതി വീരന്മാരുടെനേരെ 
വിരലുകൾ കൊണ്ടൊരു 
അമ്പെയ്യൂ 

വർഗീയതയുടെ 
വിഷവിത്തുകളെ 
കളയായ് കരുതി 
വലിച്ചെറിയൂ 
വംശ വെറിയന്മാരുടെ 
മോഹം പൂവണിയില്ലാ -
ഈ മണ്ണിൽ 

രക്തം ചിന്തി 
നേടിയതാണീ -
തായ് നാടെന്നത് 
ഓർക്കുക നാം 
രാക്ഷസന്മാരുടെ ഭീഷണി കേട്ട് 
പിന്തിരിയല്ലേ സോദരെ നാം ...

  വഞ്ചകന്മാരുടെ 
കൈകളിൽ നിന്നും 
നാടിനെ വീണ്ടെടുക്കുംവരെയും 
വിശ്രമമില്ല,ഇനിയൊരു നാളും 
സമര വികാരം പൊലിയരുതേ 

           സുലൈമാന്‍ പെരുമുക്ക്
                      00971553538596
              sulaimanperumukku@gmail.com  

5 അഭിപ്രായങ്ങള്‍:

2014, ഫെബ്രുവരി 25 10:19 AM ല്‍, Blogger ajith പറഞ്ഞു...

സമരോര്‍ജം പൊലിയാതെ!!

 
2014, ഫെബ്രുവരി 26 7:34 AM ല്‍, Blogger Cv Thankappan പറഞ്ഞു...

അഴിമതി വീരന്മാരുടെനേരെ
വിരലുകൾ കൊണ്ടൊരു
അമ്പെയ്യൂ
വിരലുകള്‍ ഉയരണം!
ആശംസകള്‍

 
2014, ഫെബ്രുവരി 26 8:18 AM ല്‍, Blogger AnuRaj.Ks പറഞ്ഞു...

Zindabad..zindabad..sulaiman perumukku zindabad

 
2014, ഫെബ്രുവരി 27 7:10 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

നാടു മുടിക്കും നാറികളേ..... (ക്ഷമിക്കണം.ഇങ്ങനെഴുതാതെയിരിക്കാൻ കഴിഞ്ഞില്ല.)

വളരെ വളരെ നല്ല കവിത.തുടരുക..

ശുഭാശംസകൾ.....

 
2014, ഫെബ്രുവരി 28 4:43 AM ല്‍, Blogger ഫൈസല്‍ ബാബു പറഞ്ഞു...

കവിതകള്‍ ശക്തമാവുന്നു . ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം